യുവാവിൻ്റെ സ്കൂട്ടർ ഇടിച്ചിട്ട് കാറിൽ തട്ടിക്കൊണ്ടുപോയ കേസ്; അഞ്ച് പ്രതികൾ പിടിയിൽ

         കണ്ണൂർ : യുവാവിൻ്റെ സ്കൂട്ടർ ഇടിച്ചിട്ട് കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് പ്രതികൾ പിടിയിൽ. പാണത്തൂർ സ്വദേശികളായ റയിസ്, ഷമ്മാസ്, അമാൻ, ഉനൈസ്, ജ്യോബിഷ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ മുണ്ടേരി സ്വദേശി സുറൂറിനെയാണ് ഇന്നലെ തട്ടിക്കൊണ്ടുപോയത്. സൂറൂറിനെ മർദിച്ച ശേഷം കാസർകോട് ഭീമനടിയിൽ ഉപേക്ഷിക്കുകയായിരുന്നു. വാഹന വിൽപ്പനയിലെ തർക്കമാണ് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം നടന്നുവരികയാണ്.

Read More

ബാലവേദി സർഗ്ഗോത്സവം സംഘടിപ്പിച്ചു

ചിറയിൻകീഴ്:ബാലവേദി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരകത്തിൽ വിനോദ വിഞ്ജാന സർഗ്ഗേത്സവം സംഘടിപ്പിച്ചു. കവിയും നാടക,സിനിമാ ഗാനരചിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സുനിൽ മുരുക്കുംപുഴ അദ്ധ്യക്ഷനായിരുന്നു.        ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് ജോഷി മംഗലത്ത് കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ലഹരിവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി റസൽസബർമതി ക്ലാസ് നയിച്ചു. ബാലവേദി ജില്ലാ രക്ഷാധികാരിയും സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവുമായ എ.എസ്സ്. ആനന്ദ് കുമാർ, സി.പി.ഐ. മണ്ഡലം…

Read More

കേബിൾ ടിവി ടെക്നീഷ്യനെ മരിച്ച നിലയിൽ കണ്ടെത്തി; വൈദ്യുതാഘാതമേറ്റതായി സംശയം

ആലപ്പുഴ: ആലപ്പുഴ പാതിരപ്പള്ളിയിൽ കേബിൾ ടിവി ടെക്നീഷ്യനെ മരിച്ച നിലയിൽ കണ്ടെത്തി. ആര്യാട് അയ്യങ്കാളി ജം​ഗ്ഷനിൽ താമസിക്കുന്ന പ്രതീഷ് ആണ് മരിച്ചത്. വഴിയരികിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതായി സംശയം. രാവിലെ നടക്കാൻ പോയ ആളാണ് പ്രതീഷ് വീണുകിടക്കുന്നതായി കണ്ടത്. ഇയാളുടെ കൈകളിൽ കേബിളുണ്ടായിരുന്നു എന്ന് ഇവർ പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Read More

വിവാഹത്തിൽ നിന്ന് പിന്മാറി; മലപ്പുറത്ത് യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്

മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ വെെരാഗ്യത്തില്‍ യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത യുവാവ് പിടിയില്‍. മലപ്പുറം കോട്ടക്കലില്‍ ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. അബു താഹിറിനെയാണ് പൊലീസ് പിടികൂടിയത്. എയർഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടി വച്ചത്. യുവതിയുടെ വീടിന് നേരെ മൂന്ന് റൗണ്ട് വെടിതിർത്തു. സംഭവത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടി. അബു താഹിറിന്റെ വിവാഹം യുവതിയുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍ യുവാവിന്റെ പെരുമാറ്റം മോശമായതിനാല്‍ നിശ്ചയിച്ച്‌ ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് യുവതിയും കുടുംബവും പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ്…

Read More

പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധി; തീരുമാനം ഇന്ത്യ സംഖ്യത്തിന്‍റെ യോഗത്തില്‍

ഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി നേതാവ് സോണിയഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി. ഇന്ത്യ സംഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം ഔദ്യോഗികമായി ലഭിച്ചിരുന്നില്ല. ഇത്തവണ ലോക്‌സഭയില്‍ 99 സീറ്റുകളാണ് കോണ്‍ഗ്രസിന് മാത്രമായി ലഭിച്ചിട്ടുള്ളത്. ബിജെപി കോട്ടകളായ പല മണ്ഡലങ്ങളിലും ഇന്ത്യ മുന്നണി കരുത്ത് കാണിക്കുകയും ചെയ്തിരുന്നു. ബിജെപിക്ക് ഒറ്റയ്ക്ക്…

Read More

എം.വി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു. ഇനി മുഴു സമയ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു.എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാര്‍ പറഞ്ഞു. ‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും….

Read More

ട്രെയിൻ യാത്രക്കിടെ ബെർത്ത്‌ പൊട്ടി വീണ് മാറഞ്ചേരി സ്വദേശിക്ക് ദരുണാന്ത്യം

മാറഞ്ചേരി : ട്രൈൻ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാനാണ് (62) മരണപ്പെട്ടത്. ദൽഹിയിലേക്കുള്ള യാത്രക്കിടയിൽ തെലുങ്കാനക്കടുത്തുള്ള വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ അലിഖാൻ താഴത്തെ ബെർത്തിൽ ചരിഞ്ഞ് കിടക്കുകയായിരുരുന്നു. സെൻട്രൽ ബെർത്ത് പൊട്ടി വീണ് കഴുത്തിൽ വന്നിടിച്ച് പിരടിയിലെ 3 എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതമേൽക്കുകയുംചെയ്തു.അതിനെ തുടർന്ന് കൈകളും കാലുകളും തളർന്ന്…

Read More

വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 6 വര്‍ഷം കഠിന തടവും 3.75 ലക്ഷം രൂപ പിഴയും

തൃശൂര്‍: വീട്ടിൽ ഉറങ്ങിക്കിടന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പ്രതിക്ക് മൂന്നു ജീവപര്യന്തവും ആറു വര്‍ഷം കഠിനതടവും 3,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി സ്വദേശി അബ്ദുള്‍ കരീമി (64) നെ സ്‌പെഷ്യല്‍ പോക്‌സോ കോടതി നമ്പര്‍ രണ്ട് ജഡ്ജ് ജയപ്രഭു ആണ് ശിക്ഷിച്ചത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം പ്രതി വീടിനകത്ത് കിടന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. പ്രതി വിദേശത്തായിരുന്നു. ജോലി ഉപേക്ഷിച്ച് നാട്ടില്‍ സ്ഥിരം…

Read More

റവന്യൂ രേഖകൾ ലഭിക്കാൻ 3000 രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റിന് 7 വര്‍ഷം തടവും 15,000 രൂപ പിഴയും

തിരുവനന്തപുരം: കൈക്കൂലി കേസിൽ പിടിയിലായ വീരണകാവ് വില്ലേജിലെ മുൻ വില്ലേജ് അസിസ്റ്റന്റ് ബാബു കാണിക്ക് ഏഴ് വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. 2016 -ൽ 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിധി. വസ്തു ഈട് വച്ച് ലോൺ എടുക്കുന്നതിന് ആവശ്യമായ റവന്യൂ രേഖകൾക്കായി സമീപിച്ച ആളോടായിരുന്നു ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. രേഖകൾ ലഭ്യമാക്കുന്നതിന് 3000 രൂപ കൈക്കൂലി വേണമെന്ന് ഇയാൾ ആഴശ്യപ്പെട്ടു….

Read More

35 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 14

തിരുവനന്തപുരം: 35 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അംഗീകാരം നൽകി. സർവകലാശാലകളിൽ സിസ്റ്റം മാനേജർ, വാട്ടർ അതോറിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ഓപ്പറേറ്റർ, ഭക്ഷ്യസുരക്ഷാവകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-2 തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനം. ജൂലായ് 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാൻ സമയം നൽകും. കെ.എസ്.ഇ.ബി.യിൽ ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്‌സ്‌മാൻ-ടർണിങ്, കെ.എസ്.ഐ.ഡി.സി.യിൽ അറ്റൻഡർ, ഹൈസ്കൂൾ ടീച്ചർ മലയാളം തസ്തികമാറ്റം, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് തുടങ്ങിയവയാണ് പുതുതായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial