സംസ്ഥാനത്ത് വീണ്ടും വെസ്റ്റ് നൈല്‍ പനി മരണം; മരിച്ചത് തൃശൂർ സ്വദേശി, ജാഗ്രത നിർദേശം
തൃശൂര്‍: തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചെന്ന് സ്ഥിരീകരണം. ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള രണ്ടാമത്തെ മരണമാണ് രേഖപ്പെടുത്തിയത്. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ ആയിരുന്നു മരണം. രോഗിക്ക് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 3 നാണ് രോഗി…

