Headlines

ബാലികയെ പീഡിനത്തിനിരയാക്കി; യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും

ചങ്ങനാശ്ശേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും. എരുമേലി സ്വദേശി റിജോ രാജു (27) വിനെയാണ് ശിക്ഷച്ചത്. ചങ്ങനാശ്ശേരി സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എസ്. സൈമയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ നാലുവർഷവും ഏഴുമാസവും അധികതടവ് അനുഭവിക്കണം. പിഴത്തുക കേസിലെ അതിജീവിതക്ക് നൽകണം. എരുമേലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എരുമേലി സി.ഐ അനിൽകുമാറിനായിരുന്നു അന്വേഷണ ചുമതല. വിചാരണ സമയത്ത് പ്രതി കോടതിയിൽ ഹാജരാകാതെ രക്ഷപ്പെട്ടിരുന്നു….

Read More

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങി മരിച്ചു, സംഭവം കന്യാകുമാരിയിൽ

ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്….

Read More

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ആര്യയ്ക്കും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരേ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി ആണ് കേസ് എടുത്തിരിക്കുന്നത്. ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് കണ്ടോൺമെൻറ് പൊലിസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റ‍ര്‍ ചെയ്തത്. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു ഡ്രൈവർ യദുവിൻ്റെ പരാതി. നേരത്തെ അഭിഭാഷകന്റെ ഹർജിയിൽ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. അതിനിടെ ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായ…

Read More

മൂന്നുപവന്റെ മാലയ്ക്കായി അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ

മൂവാറ്റുപുഴ: വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് ദാരുണമായി മരിച്ചത്. കേസില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ,…

Read More

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം:അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പേരയം ചിത്തിരയില്‍ ജയേഷ് നാഥ് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരം കോരാണി പതിനെട്ടാം മൈൽ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ വരികയായിരുന്ന മാരുതി കാര്‍ ജയേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷവും കാര്‍ നിര്‍ത്തിയില്ല. അധികം വൈകാതെ തന്നെ ജയേഷിന്‍റെ മരണം സംഭവിക്കുകയായിരുന്നു. ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ജയേഷ്

Read More

ഭാരതപ്പുഴയോരത്തുണ്ടായ വൻ തീപിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു

കുറ്റിപ്പുറം: ഭാരതപ്പുഴയോരത്ത് ഞായറാഴ്ച വൈകിയിട്ടുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു.തൃപ്പാലൂർ സ്വദേശി നാലുകള്ളി പറമ്പിൽ അച്ചുതാനന്ദനാണ്(58) പൊള്ളലേറ്റ് മരിച്ചത്.തീപിടിച്ച പുൽകാടുകൾക്ക് സമീപം ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലാണ് അച്ചുദാനന്ദന്റെ മൃതദേഹം കണ്ടെത്തിയത്.കുറ്റിപ്പുറം തിരൂർ റോഡിൽ ഭാരതപ്പുഴയോരത്തെ പുൽകാടുകൾക്കാണ് ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ തീ പിടിച്ചത്‌.തീ റോഡരികിലേക്ക് കയറിയതോടെ പ്രദേശം കറുത്ത പുകപടലങ്ങൾ കൊണ്ട് മൂടിയിരുന്നു.കുറ്റിപ്പുറം പോലീസും പൊന്നാനി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്‌.തീപിടുത്തത്തിൽ നിരവധി ജീവജാലങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട് .പ്രദേശത്തെ 500…

Read More

ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കം; പാലക്കാട്ട് അഞ്ചുപേർക്ക് വെട്ടേറ്റു, ഒരാളുടെ പരിക്ക് ഗുരുതരമാണ്

പാലക്കാട്: കല്ലേക്കാട് മേട്ടുപ്പാറയിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് വെട്ടേറ്റു. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരന്റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ കുമാരന്റെ പരിക്ക് ഗുരുതരമാണ്. കഴുത്തിൽ വെട്ടേറ്റ കുമാരനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജീവന്റെ സുഹൃത്തിന്റെ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിരിച്ചുള്ള കല്ലേറിൽ ആക്രമണം നടത്തിയ രമേശ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം…

Read More

താരാട്ടുപാട്ടുകളോ ഓമനപ്പേരുകളോ കേൾക്കാൻ വിധി അനുവദിച്ചില്ല; കുരുന്നിന് കണ്ണീർപ്പൂക്കളും കളിപ്പാട്ടങ്ങളും നൽകി യാത്രയാക്കി; അമ്മ വലിച്ചെറിഞ്ഞുകൊന്ന കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ച് പോലീസ്

കൊച്ചി: ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഫ്‌ളാറ്റിൽ നിന്ന് അമ്മ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം പോലീസ് സംസ്‌കരിച്ചു. നവജാതശിശുവിന്റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങിയാണ് സംസ്‌കരിച്ചത്. കുഞ്ഞിന്റെ മൃതദേഹം അടക്കിയ ശവപ്പെട്ടിക്ക് ചുറ്റും പൊലീസ് പൂക്കളയും കളിപ്പാട്ടങ്ങളും വച്ചിരുന്നു. തുടര്‍ന്ന് സല്യൂട്ട് നല്‍കിയാണ് പൊലീസ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കൗണ്‍സിലര്‍മാര്‍, കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം കൊച്ചി…

Read More

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

പത്തനംതിട്ട: പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാര്‍ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തില്‍ നല്‍കിയതാണ് അത്യാഹിതത്തിന് കാരണം. രണ്ടു ദിവസം മുന്‍പ് ആദ്യം കിടാവും പിന്നീട് പശുവും ചാവുകയായിരുന്നു. പശുവിന് ദഹനക്കേടാണെന്ന് കരുതി പങ്കജവല്ലിയമ്മ മൃഗാശുപത്രിയില്‍ എത്തിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യത്തെ സംശയം. എന്നാല്‍ മരുന്നുമായി വീട്ടിലെത്തിയ പങ്കജവല്ലിയമ്മ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്. തൊട്ടടുത്ത…

Read More

ഭര്‍ത്താവിന്റെ ക്രൂരമായ മർദ്ദനത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പത്തനംതിട്ട: ഭർത്താവിന്റെ ക്രൂരമായ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂർ പരിയാരം കിഴക്ക് തുമ്പമൺതറ വീട്ടിൽ സുജ (50) ആണ് മരിച്ചത്. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ഒരുമാസംമുമ്പാണ് പത്തനംതിട്ടയിലെ പെട്രോൾ പമ്പിലെ തൊഴിലാളിയായ സജി മദ്യപിച്ചശേഷം ഭാര്യ സുജയെ ക്രൂരമായി മർദിച്ചത്. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഏതാനും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial