യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി;യുവതിയടക്കം 4 പേർ അറസ്റ്റിൽ
കൊല്ലം : കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്ന സംഭവത്തില്‍ മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന്‍ (മാളു28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നിഹാബ്(30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അരുണ്‍(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുണ്‍(30) എന്നിവരാണ് അറസ്റ്റിലായത്. ഫോൺ വഴി പരിചയപ്പെട്ട യുവാവിനെ യുവതി തന്റെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. യുവതിയുടെ നിർദേശമനുസരിച്ച് യുവാവ് കൊല്ലം താലൂക്ക് ഓഫിസിന് സമീപമുള്ള അറവുശാലയ്ക്ക് പരിസരത്തെത്തി….

