കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

കോഴിക്കോട് : മലപ്പുറം പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ ബുധൻ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാളി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു

Read More

“ഹേറ്റ് സ്റ്റോറി”കളല്ല ; ക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് “ലവ് സ്റ്റോറി”കൾ ‘

കോട്ടയം: കേരള സ്റ്റോറി സിനിമ പ്രദർശന വിവാദത്തിൽ പ്രതികരണവുമായി യാക്കോബായ സഭയിലെ സ്ഥാനത്യാഗം ചെയ്ത ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും സ്നേഹത്തിന്റെ കഥകളാണ്, മറിച്ച് വിദ്വേഷത്തിന്റെ കഥകളല്ലെന്ന് ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഇടുക്കി രൂപതയിലെ പള്ളികളിൽ ‘കേരളാ സ്റ്റോറി’ പ്രദർശിപ്പിച്ചത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു രൂപതയിലെ പള്ളികളിലെ സൺഡേ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി സിനിമ പ്രദർശിപ്പിച്ചത്. ഇടുക്കി രൂപതയ്ക്ക്…

Read More

തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓലപാളയത്തിന് സമീപം വെള്ളക്കോവിലില്‍ പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പൂര്‍ നെല്ലിക്കോവുണ്ടന്‍ പുതൂര്‍ സ്വദേശികളായ ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), മകന്‍ ഇളവരശന്‍ (26), ഭാര്യ അരിവിത്ര (30), മൂന്ന് മാസം…

Read More

കിളിമാനൂരിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: മൂന്ന് പേർ പിടിയിൽ

കിളിമാനൂർ: പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിനിരക്കിയ കേസിൽ മൂന്നുപേർ പിടിയിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെൺകുളം സ്വദേശി രാഖിൽ (19), മാന്തറ സ്വദേശി കമാൽ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെൺകുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു. തുടർന്ന് ശനിയാഴ്ച രാത്രി 12 മണിക്ക് പ്രതി പെൺകുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയും ഇതു അനുസരിച്ച് പുറത്തേക്ക്…

Read More

ശശി തരൂരിന്റെ പ്രചരണ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധം; പിന്നാലെ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും കൂട്ടത്തല്ലും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശി തരൂർ എം പിയുടെ പ്രചരണ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധം. ഇന്നലെ രാത്രി മണ്ണന്തലയില്‍വെച്ചായിരുന്നു സംഭവം. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ തുടർച്ചയാണ് പ്രതിഷേധത്തിലും കൂട്ടത്തല്ലിലും കലാശിച്ചത്. മുൻ എംഎല്‍എ എം എ വാഹിദാണ് ഇതിന് പിന്നിലെന്ന് ആരോപണം. പാർട്ടി നേതൃത്വത്തിന് പരാതി നൽകാൻ ഒരു വിഭാഗം തീരുമാനിച്ചു. ശശി തരൂരിനെ പിടിച്ചു തള്ളിയതായും ആരോപണമുണ്ട്. സ്ഥാനാർത്ഥിക്ക് ചേരി തിരിഞ്ഞു സ്വീകരണം ഒരുക്കിയതാണ് തർക്കത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലുമുണ്ടായിരുന്നു….

Read More

ബന്ധുവിന്റെ വീട്ടിൽ മോഷണം; 13 പവനും പണവും ഉള്‍പ്പെടെ ഏഴുലക്ഷത്തിന്റെ കവര്‍ച്ച; മൂന്നുപേരെ പിടികൂടി

കോട്ടയം: ബന്ധുവിന്റെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ ഏഴ് ലക്ഷം രൂപയുടെ കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളായ മൂന്ന് പേരെ പിടികൂടി. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി കാരിത്തറ വീട്ടിൽ എൻ.കെ. അൽത്താഫ് (27), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഓട്ടുപുരയ്ക്കൽ വീട്ടിൽ ആർ. അനീഷ് (38), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി പനന്താനത്തിൽ വീട്ടിൽ സഞ്ജു സുരേഷ് (35) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ചാമംപതാൽ പാകിസ്താൻ കവലയിലുള്ള വീട്ടിലായിരുന്നു കവർച്ച. അറസ്റ്റിലായ പ്രതി…

Read More

അരവിന്ദ് കെജരിവാളിന് നിർണായകം ; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്

ന്യൂഡ‍ൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിർണായകം. അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പ്രസ്താവിക്കുക. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇഡി നടപടിയെന്നും കെജരിവാൾ ആരോപിക്കുന്നു. എന്നാൽ അഴിമതിയുടെ സൂത്രധാരൻ കെജരിവാളാണെന്നും എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നും ഇഡി ആരോപിക്കുന്നു. മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെജരിവാളിനെ…

Read More

തിരുവനന്തപുരത്ത് പോലീസ്കാരന് ക്രൂര മർദ്ധനം; ലഹരി മാഫിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ ഒരുസംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചു. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ സിജു തോമസിനാണ് മർദനമേറ്റത്. ചാല മാർക്കറ്റിനുള്ളിൽ ഒരുസംഘം കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സിജു തോമസ് ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരി മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രതികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. കൊട്ടാരക്കര സ്വദേശിയായ സിജു ബൈക്കിൽ സ്റ്റേഷനിലേക്ക് വരികയായിരുന്നു.ആര്യശാലയ്ക്ക് സമീപം ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിലായി. തുടർന്ന് സ്റ്റേഷനിലേക്ക് വരുന്നതിനിടെ പിന്നാലെയെത്തിയ സംഘം…

Read More

ബെംഗളൂരുവിൽ നിന്നും എൽഎസ്ഡി സ്റ്റാമ്പുമായി വയനാട്ടിൽ; മുംബൈ സ്വദേശിനിയെ പിടികൂടി പോലീസ്

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എൽഎസ്‌ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച മുംബൈ സ്വദേശിനിയെ പിടികൂടി വയനാട് പോലീസ്. മുബൈ വസന്ത് ഗാര്‍ഡന്‍ റെഡ് വുഡ്സ് സുനിവ സുരേന്ദ്ര റാവത്ത് (34) നെയാണ് സുല്‍ത്താന്‍ ബത്തേരി പോലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വച്ച് പിടികൂടിയത്. .06 ഗ്രാം തൂക്കമുള്ള ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊളളുന്ന എല്‍എസ്ഡി സ്റ്റാമ്പാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച തകരപ്പാടിയില്‍ പോലീസ് ഔട്ട്‌പോസ്റ്റിന് സമീപം നടത്തിയ വാഹന…

Read More

മുൻ കേന്ദ്രമന്ത്രിയും ഭാര്യയും ബിജെപി വിട്ടു; നാളെ കോൺഗ്രസിൽ ചേരുമെന്ന് ബിരേന്ദർ സിംഗ്

ചണ്ഡീഗഡ്: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബിരേന്ദർ സിംഗ് കോൺഗ്രസിലേക്ക്. താൻ ബിജെപിയിൽ നിന്നും രാജിവച്ചെന്നും നാളെ കോൺഗ്രസിൽ ചേരുമെന്നും ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ബിരേന്ദർ സിങ്ങിൻ്റെ ഭാര്യ പ്രേം ലതയും ബിജെപിയിൽ നിന്ന് രാജിവെച്ചു. 2014-19 കാലഘട്ടത്തിൽ ഹരിയാനയിൽ ബിജെപി എംഎൽഎയായിരുന്നു പ്രേംലത. ബിരേന്ദർ സിംഗിന്റെ മകൻ ബ്രിജേന്ദർ സിംഗ് നേരത്തേ കോൺഗ്രസിൽ ചേർന്നിരുന്നു. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്നും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് രാജിക്കത്ത് അയച്ചുവെന്നും ബിരേന്ദർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial