Headlines

‘വിശന്നില്ല, അതുകൊണ്ട് കഴിച്ചില്ല’; 16 വര്‍ഷം വെള്ളം പോലും കുടിക്കാതെ യുവതി

വെള്ളം കുടിക്കാതെ ഭക്ഷണം കഴിക്കാതെ ഒരാള്‍ക്ക് എത്ര ദിവസം പറ്റും? ഒന്നോ രണ്ടോ മണിക്കൂര്‍ അല്ലെങ്കില്‍ പരമാവധി ഒരു ദിവസം. ഒരു നേരം ആഹാരം കഴിക്കാന്‍ സമയം തെറ്റിയാല്‍ ബുദ്ധിമുട്ടുന്നവരാണ് പലരും. എന്നാല്‍ 16 വര്‍ഷം വെള്ളമോ ഭക്ഷണമോ ഇല്ലാതെ ജീവിച്ചെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് എത്യോപ്യ സ്വദേശിയായ 26 കാരി. മുലുവോര്‍ക് അംബൗ എന്ന യുവതിയാണ് ഭക്ഷണവും വെള്ളവും ഒന്നും ഇല്ലാതെ ഇത്രയും വര്‍ഷം ജീവിച്ചെന്ന് പറയുന്നത്. ഭക്ഷണവും വെള്ളവും ഇല്ലാതെ നിരാഹാര സമരം കിടന്ന ഇറോം…

Read More

ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികളിലൊരാൾ പിടിയിൽ

കുറ്റിപ്പുറം: സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. കുറ്റിപ്പുറം എടച്ചലം സ്വദേശി കുണ്ടിപരിതിയിൽ അബ്ദുറഹ്‌മാൻ എന്ന ബാപ്പുട്ടി (40) നെയാണ് തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. കോടതി നിർദേശത്തെ തുടർന്ന് ഇയാൾ ഡിവൈ.എസ്. പി ഓഫിസിൽ കിഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ സുബൈർ (40)നെ പിടികിട്ടാനുണ്ട്. ഒളിവിൽ പോയ സുബൈർ തന്റെ വീട്ടിൽ വെച്ചാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്. രണ്ടാം പ്രതിയായ അബ്ദുറഹ്‌മാനാണ് യുവതിയുടെ…

Read More

ട്രെയിനിൽ വെച്ച് യുവതിക്ക് പാമ്പു കടിയേറ്റു

പാലക്കാട്: നിലമ്പൂര്‍ -ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രി (25)ക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. ട്രെയിനിന്റെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു ഗായത്രി. പാമ്പിനെ കണ്ടതായി യാത്രക്കാര്‍ അറിയിച്ചു. റെയില്‍വേ പരിശോധനയും അന്വേഷണവും ആരംഭിച്ചു. യുവതിയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Read More

കോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം; തകർന്നത് ഏഴ് വീടുകൾ

കോട്ടയം: കോട്ടയത്ത് പെയ്തിറങ്ങിയ കനത്ത മഴയിൽ വലിയ നാശം. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ ഏഴ് വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു….

Read More

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പിടികൂടി

പൂനെ: ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി 10.30ഓടെ പൂനെ – അഹ്മദ് നഗർ റോഡിൽ ചന്ദൻ നഗറിൽ വച്ചായിരുന്നു അപകടം. അപകടം സംഭവിച്ച ഉടൻ തന്നെ രക്ഷപ്പെടാൻ ശ്രമിച്ച് ട്രക്ക് ഡ്രൈവറെ പിടികൂടി. നഗരത്തിലെ ഒരു എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളായ മൂന്ന് യുവാക്കളാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇവരിൽ രണ്ട് പേർ കോളേജിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവരെ റെയിൽവെ സ്റ്റേഷനിൽ വിടാനാണ് മറ്റൊരു വിദ്യാർത്ഥി, ബൈക്കുമായി…

Read More

മിസോറാമിൽ നാശം വിതച്ച് റേമൽ ചുഴലിക്കാറ്റ്; കനത്ത മഴയിൽ കരിങ്കൽ ക്വാറി തകർന്ന് പത്തുപേർ മരിച്ചു

ഡൽഹി: റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് മിസോറാമിൽ കരിങ്കൽ ക്വാറി തകർന്നു. അപകടത്തിൽ പത്തുപേർ മരിച്ചു. നിരവധി പേർ ക്വാറിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി തിരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചുഴലിക്കാറ്റിൽ നിരവധി വീടുകൾ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിന്റെ തീരത്ത് കരതൊട്ട റേമൽ വീശിയത് മണിക്കൂറിൽ 110 മുതൽ 120 കിലോ മീറ്റർ വേഗതയിലാണ്. ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങളാണ് പശ്ചിമ ബംഗാളിൽ ഉണ്ടാക്കിയത്….

Read More

പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഹരിയാനയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ ചങ്കിദുര്‍ഗ്ഗ് സ്വദേശി സുശീല്‍ കുമാറി(34)നെയാണ് നല്ലണം പോലീസ് പിടികൂടിയത്. ഹരിയാനയിലേക്കാണ് വിവാഹവാഗ്ദാനം നല്‍കി യുവാവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഒടുവിൽ വഴിയില്‍ ഉപേക്ഷിക്കുകയും കടന്നുകളയുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. അതിക്രമത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കോഴിക്കോട് താമസിച്ച് വരികയായിരുന്നു. 2023-ലാണ് പെൺകുട്ടിയെ വീട്ടിൽ…

Read More

താമരശേരിയിൽ സ്വിഫ്റ്റ് ബസിന് കുറുകെ കാർ നിർത്തി തടഞ്ഞു; ഡ്രൈവർക്കെതിരെ ഉണ്ടായ കയ്യേറ്റശ്രമം തടയാൻ ചെന്ന യാത്രക്കാരനും മർദ്ദനം

കൽപ്പറ്റ: കെഎസ്ആർടിസി ബസിന് മുന്നിൽ കാർ നിർത്തി തടഞ്ഞ് ഡ്രൈവറേ കയ്യേറ്റം ചെയ്യാൻ ശ്രമം. തടയാൻ ചെന്ന യാത്രികനെ കാറിലെത്തിയ സംഘം മർദിച്ചു. താമരശ്ശേരി ബസ് ബേക്ക് സമീപം തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോയ ബസ്സിന് നേരെയാണ് അക്രമം ഉണ്ടായത്. സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് അഷ്റഫിനാണ് മർദനമേറ്റത്. കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമം നടത്തിയതെന്ന് ഡ്രൈവർ പറഞ്ഞു. താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോക്ക് സമീപം വെച്ച് സംഘത്തിലെ ഒരാൾ…

Read More

കളി കഴിഞ്ഞ് തോട്ടിൽ കുളിക്കാനിറങ്ങി; പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

കൊച്ചി: തോട്ടിൽ കുളിക്കാനിറങ്ങയ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കളി കഴിഞ്ഞ് ഏഴുമണിയോടെ തൊട്ടടുത്തുള്ള കാണിച്ചാട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. അതേസമയം, കൊച്ചിയിൽ ഇടിയോടുകൂടിയ കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടിനും ഗതാഗത തടസത്തിനും സാധ്യതയുണ്ട്.

Read More

പതിനഞ്ചുകാരിയെ ബന്ധുവീട്ടിൽ കണ്ടു പരിചയമായി; പ്രണയം നടിച്ച് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനം; 20 വയസുകാരൻ അറസ്റ്റിൽ

ചടയമംഗലം: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. കൊല്ലം ജില്ലയിൽ ചടയംഗലത്താണ് സംഭവം. ഇരുപതുകാരനായ കടന്നൂർ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കഴിഞ്ഞ ഓണത്തിന് ചടയമംഗലത്തുള്ള ബന്ധു വീട്ടിൽ എത്തിയപ്പഴാണ് വർക്കല സ്വദേശിയായ പെൺകുട്ടിയെ ശ്രീരാജ് പ്രണയം നടിച്ച് വശത്താക്കിയതെന്നും പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം യുവാവ് ഫോൺ വഴി ബന്ധം തുടർന്നു. പിന്നാലെ ശ്രീരാജിന്‍റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial