പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ തടവിന് ശിക്ഷ വിധിച്ചു. തോപ്പുംപടി സ്വദേശി ശിവനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. എട്ടു വയസ്സുകാരിയെ ആണ് പ്രതി ബലാത്സംഗം ചെയ്തത്. പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം ആണ് തടവ് ശിക്ഷ. ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018 മെയ് മാസത്തിലായിരുന്നു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കേസിൽ വിചാരണക്കിടെ മറ്റൊരു പോക്സോ കേസിലും ഇയാൾ പ്രതിയായിരുന്നു

Read More

ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു; കിളിമാനൂരിൽ പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗം,3 പേ‍ർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നു പേർ ചേർന്ന് ബലാത്സംഗം ചെയ്തു. ഇന്നലെ രാത്രിയിൽ പെണ്‍കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയ ശേഷമാണ് സുഹൃത്തും മറ്റ് രണ്ടുപേരും ചേർന്ന് ഉപദ്രവിച്ചത്.  വർക്കല വെണ്‍കുളം സ്വദേശികളായ ഹുസൈൻ, കമാൽ,രാഖിൽ എന്നിവരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴി ഹുസൈനാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കുന്നത്. ഹുസൈനും ഒപ്പമെത്തിയ കമാലും, രാഖിലും പെണ്‍കുട്ടിയെ ഉപദ്രവിച്ചു….

Read More

കർണാടകയിൽ പൊലീസ് പരിശോധന; 106 കിലോ സ്വർണ്ണാഭരണവും 5.6 കോടിയും പിടികൂടി

ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക പൊലീസ് നടത്തിയ പരിശോധനയിൽ കണക്കിൽ പെട്ടാത്ത സ്വർണ്ണവും പണവും പിടികൂടി. 5.6 കോടിയും 106 കിലോ ആഭരണങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനുപുമെ 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബാറുകൾ എന്നിവയും പിടിച്ചെടുത്തു. കർണാടകയിലെ ബെല്ലാരി നഗരത്തിലാണ് പരിശോധന നടത്തിയത്. 5.6 കോടി രൂപയോളം രൂപയാണ് കണ്ടെടുത്തത്. കോടികൾ വിലമതിക്കുന്ന സ്വർണം, വെള്ളി എന്നിവയും ആഭരണങ്ങളും കണ്ടെടുത്തു. മൊത്തം പിടിച്ചെടുത്തിയിരിക്കുന്ന തുക ഏകദേശം 7.60 കോടി രൂപയാണ്. ബെല്ലാരിയിലെ…

Read More

ശാർക്കര മീനഭരണി പ്രത്യേകപതിപ്പ് “ദേവിതീർത്ഥം”
പുറത്തിറങ്ങി

ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ “ദേവി തീർത്ഥം” പ്രത്യേക പതിപ്പ് പുറത്തിറങ്ങി. ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു. രാഹുൽ പ്രകാശ് ഏറ്റുവാങ്ങി. അഭിഷേക് ബി ആർ സാംസ്ക്കാരികപ്രവർത്തകനായ അനി പിയാണ് പതിപ്പ് തയ്യാറാക്കിയത്.ബി എസ് സജിതൻ കെനിസാം, തുടങ്ങിയവർ പങ്കെടുത്തു.

Read More

സമ്പൂർണ സൂര്യഗ്രഹണം ഇന്ന്; നാളെ പുലര്‍ച്ചെ വരെ നീളും

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്.അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ കാണാൻ കഴിയില്ല.ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലർച്ചെ 2.22 വരെ നീണ്ടു നിൽക്കും. 4 മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം.നാസയടക്കമുള്ള ഏജൻസികൾ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. ടോട്ടൽ…

Read More

വെന്തുരുകി കേരളം; ചൂടിന് ശമനമില്ല, പാലക്കാട്‌ 41 ഡിഗ്രിയിലേക്ക്

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. 12 ജില്ലകളിൽ യെല്ലോ അലേർട്ട്. ഉയർന്ന ചൂട് പാലക്കാട്. ഏപ്രിൽ 11 വരെ കേരളത്തിൽ സാധാരണനിലയെക്കാൾ രണ്ടുഡിഗ്രി സെൽഷ്യസുമുതൽ നാലു ഡിഗ്രിവരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 12 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 12 മുതൽ ഉച്ചക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത…

Read More

അമ്മയ്ക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി മകളും; വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു

പട്ടാമ്പി: വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീന (35) യുടെ മകൾ നിഖ (12) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റൊരു മകൾ നിവേദയും (6) ചികിത്സയിലുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ബീനയെ പെ‍ാള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മക്കളെ പൊള്ളലേറ്റ പരുക്കുകളോടെയും കണ്ടെത്തി. ബീനയുടെ ഭർത്താവു പ്രദീപ് വടകരയിൽ മരപ്പണി ചെയ്യുകയാണ്. രണ്ടു മാസത്തിലെ‍ാരിക്കലാണു നാട്ടിലെത്തുന്നത്. വീട്ടിൽ…

Read More

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തി അരയന്‍കാവിന് സമീപം വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോസഫ് ആന്റണി, നിസാം എന്നിവരാണ് മരിച്ചത്. അരയന്‍കാവിന് സമീപം ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. എതിര്‍ദിശകളില്‍ വന്ന കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. കാറിലിടിച്ച സ്‌കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ച് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ഇന്നലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. രണ്ടാമത്തെയാള്‍ ഇന്നു പുലര്‍ച്ചെ ചികിത്സയിലിരിക്കെയാണ് മരിച്ചത്

Read More

ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

തൊടുപുഴ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തോപ്രാംകുടി സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി(14) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തങ്കമണി സെന്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. സംസ്കാരം ഇന്നു 2നു വീട്ടുവളപ്പിൽ. അമ്മ: രജിത. സഹോദരങ്ങൾ: വിഷ്ണുപ്രസാദ്, ശിവപ്രസാദ്

Read More

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയി; യുവാവ് മുങ്ങി മരിച്ചു

തൃശൂര്‍: വാല്‍പ്പാറ വെള്ളമല ടണലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു. വാല്‍പ്പാറ കോ- ഓപ്പറേറ്റീവ് കോളനിയിലെ താമസക്കാരനായ ശ്യാം കൃഷ്ണന്‍ ( 26 ) ആണ് മരിച്ചത്. വാല്‍പ്പാറയിലെ ബന്ധുവിനൊപ്പം തുണിക്കട നടത്തുകയായിരുന്നു ശ്യാം. കൂട്ടുകാര്‍ക്കൊപ്പം ഉച്ചയോടെയാണ് കുളിക്കാന്‍ പോയത്. പാറയിടുക്കില്‍ അകപ്പെട്ട ശ്യാം കൃഷ്ണനെ ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial