പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; സ്വർണവും പണവും കവർന്നു; യുവാവ് അറസ്റ്റിൽ
മാനന്തവാടി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുഞ്ഞോത്ത് പന്നിയോടൻ വീട്ടിൽ ഷഫീഖ് (27) ആണ് അറസ്റ്റിലായത്. വർഷങ്ങളോളം കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും കൈക്കലാക്കുകയും ചെയ്തു എന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. തൊണ്ടർനാട് പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ എസ്എസ് ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ 2020 മുതൽ പല തവണകളായി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായും കുട്ടിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു….

