Headlines

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെര്‍മോകോളിന് വിലക്ക്; 10,000 രൂപ പിഴ ചുമത്താവുന്ന കുറ്റമെന്ന് അറിയിപ്പ്

ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെര്‍മോകോളിന് വിലക്ക് ഏർപ്പെടുത്തി. തെര്‍മോകോള്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. പ്രോട്ടോകോള്‍ ലംഘിച്ച് ഇവ ഉപയോഗിക്കുന്നവർക്ക് 10,000 രൂപ പിഴ ചുമത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റ് പരസ്യങ്ങള്‍ക്ക് വേണ്ടിയോ നിര്‍മ്മിക്കുന്ന കമാനങ്ങളിലും ബോര്‍ഡുകളിലും തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് പതിവ് രീതിയാണ്. ഇതിനാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തെര്‍മോകോള്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെുന്നും ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍…

Read More

കുളിമുറിയില്‍ ഒളിക്യാമറ വെച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

പൊന്നാനി: കുളിമുറിയിൽ ഒളിക്യാമറ വെച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചവർ അറസ്റ്റിലായി. പൊൽപ്പാക്കര തട്ടാൻപറമ്പിൽ സുബീഷ് (36), പെരുമ്പറമ്പ് സ്വദേശി സുശാന്ത് (32) എന്നിവരാണ് പിടിയിലായത്. എടപ്പാൾ സ്വദേശിനിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഒളിക്യാമറയിൽ പകർത്തിയത്. സുബീഷ് പകർത്തിയ വീഡിയോ സുശാന്ത് സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഐ.ടി. ആക്ട് പ്രകാരം കേസെടുത്താണ് എസ്.ഐ. ടി.സി. അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.

Read More

ഭാര്യയെയും പിഞ്ചു കുട്ടികളെയും വിഷം കുത്തിവെച്ച് കൊന്നു; പ്രതിക്ക് മൂന്ന് ജീവപര്യന്തം; ആറു ലക്ഷം രൂപ പിഴ

കൊല്ലം: ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം തടവും ആറുലക്ഷം രൂപ പിഴയും ശിക്ഷ. മണ്‍റോ തുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ അജി എന്ന എഡ്വേഡ്(45) നെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 മേയ് 11-നായിരുന്നു കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. എഡ്വേഡിന്റെ ഭാര്യ വര്‍ഷ, മക്കളായ അലന്‍ (രണ്ട് വയസ്സ്), മൂന്നുമാസം പ്രായമായ ആരവ് എന്നിവരാണ്…

Read More

പിറന്നാളിന് ഓൺലൈൻ ആയി വാങ്ങിയ കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ; 10 വയസുകാരിക്ക് ദാരുണാന്ത്യം

ഓൺലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പഞ്ചാബിലെ പട്യാല സ്വദേശിയായ മാൻവിയാണ് മറിച്ചത്. പട്യാലയിലെ തന്നെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈൻ ആയി കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച മുഴുവൻ ആളുകൾക്കും ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. മാർച്ച് 24നാണ് കുടുബം പെൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി കേക്ക് ഓർഡർ ചെയ്യുന്നത്. വൈക്കുന്നേരെ ഏഴ് മണിയോടെ കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാൽ രാത്രി പത്ത് മണിയോടെ പത്തോടെ കേക്ക്…

Read More

പന്ത്രണ്ടുകാരിയെ ലൈം​ഗികപീഡനത്തിന് ഇരയാക്കി; എഴുപതുകാരൻ മൊയ്തുവിന് ജീവിതാവസാനം വരെയുള്ള കഠിനതടവ്

ചാവക്കാട്: പന്ത്രണ്ടുകാരിയെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയ എഴുപതുകാരന് ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവും 64 വർഷം കഠിനതടവും ശിക്ഷ. ചാവക്കാട് തിരുവത്ര ഇ.എം.എസ്. നഗർ റമളാൻ വീട്ടിൽ മൊയ്തുവിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവി‌ന് പുറമേ 5.25 ലക്ഷം രൂപ പിഴയൊടുക്കണമെന്നും ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിലിന്റെ വിധിപ്രസ്താവത്തിൽ പറയുന്നു. പിഴയടക്കാത്തപക്ഷം അഞ്ചു വർഷം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്കു നൽകാനും വിധിച്ചു. പെൺകുട്ടിയെ 2017 ഏപ്രിലിൽ ഒരു…

Read More

തിരുവനന്തപുരം നെടുമങ്ങാട് സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു

നെടുമങ്ങാട് : തിരുവനന്തപുരം നെടുമങ്ങാട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. നെടുമങ്ങാട് കല്ലിയോട് ജംഗ്ഷന് സമീപം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സിൽക്കി നഗറിൽ വിശാഖം വീട്ടിൽ സ്മിതേഷ് (38) ആണ് മരിച്ചത്. കാട്ടാക്കട ടയർ പഞ്ചർകട നടത്തുന്ന സ്മിതേഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം വീട്ടിൽ ഇരുന്ന കത്തിയെടുത്ത് സ്വന്തമായി കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സ്മിതേഷ് കഴുത്തറുക്കുന്നത് കണ്ട ഭാര്യ അശ്വതി നിലവിളിച്ച് തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരെ അറിയിച്ചു. തുടർന്ന്…

Read More

ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ അപകടം; സ്വകാര്യ ബസിന്റെ അടിയിൽപ്പെട്ട് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലത്ത് ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിപ്പെട്ട് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കൊൽക്കത്ത സ്വദേശിയായ 29 വയസുകാരൻ അമിനുർ ഷേക്ക് ആണ് മരിച്ചത്. ബസ് സ്റ്റാൻഡിൽ വച്ച് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കലാമണ്ഡലം സത്യഭാമയ്ക്കെതിരെ ജാമ്യമില്ലാ കേസ്;
നടപടി ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയില്‍

തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസ്. യുട്യൂബ് ചാനൽ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശങ്ങൾ നടത്തിയത്. പിന്നാലെയാണ് ആർഎൽവി രാമകൃഷ്ണൻ പരാതി നൽകി. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയിൽ രാമകൃഷ്ണൻ പറയുന്നത്. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കിയിരുന്നു. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന…

Read More

കടക്കാരനില്‍ നിന്നു 10,000 രൂപ കൈക്കൂലി; റേഷനിങ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

ആലപ്പുഴ: റേഷന്‍ കടക്കാരനില്‍ നിന്നു കൈക്കൂലി വാങ്ങിയ സംഭവത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. അമ്പലപ്പുഴ താലൂക്ക് റേഷനിങ് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ചാള്‍സാണ് പിടിയിലായത്.കടയുടമയില്‍ നിന്നു 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കാട്ടൂരില്‍ റേഷന്‍ കട പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത്.

Read More

ഉത്തർപ്രദേശിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം

ഡിയോറിയ: ഉത്തർപ്രദേശിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം. ഭാലുവാനി പോലീസ് സ്റ്റേഷൻ പരിധിയിലെ ദുമ്രി ഗ്രാമത്തിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ദുമ്രിയിൽ ചായക്കട നടത്തുന്ന ശിവ്ശങ്കർ ഗുപ്തിന്‍റെ ഭാര്യ ആരതി ദേവി(42), മക്കളായ ആഞ്ചൽ (14), കുന്ദൻ(12), സൃഷ്ടി (11) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ചായ തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial