രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

കൊല്ലം: കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. സദാനന്ദപുരം ആകാശ് ഭവനില്‍ ആകാശ് (23), മേലില നടുക്കുന്ന് പുതിയിടത്തു പുത്തന്‍വീട്ടില്‍ ശ്രീജിത്ത് (22) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര സദാനന്ദപുരത്ത് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കോട്ടൂര്‍ കനാല്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും കുളിക്കാനെത്തിയത്. കുളത്തിലിറങ്ങിയെങ്കിലും നീന്തല്‍ ആറിയാത്തതിനാല്‍ വിഷ്ണു തിരികെ കയറി. കുളിക്കുന്നതിനിടെ മറ്റു രണ്ടു പേരും മുങ്ങിത്താഴുകയായിരുന്നു. അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി…

Read More

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ വിധി ഇന്ന്

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിരപരാധിയാണെന്നും തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നും, കേസിൽ നിന്നും കുറ്റവിമുക്തനാക്കണമെന്നുമാണ് അമീറുൾ അപ്പീലിൽ ആവശ്യപ്പെടുന്നത്. പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവിക്കുക. അമീറുൾ ഇസ്‌ലാമിന്റെ അപ്പീലായിരിക്കും കോടതി…

Read More

പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ

തൃശൂര്‍: പണം നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. രണ്ടുകോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ യുട്യൂബ് ചാനൽ വഴി അപകീത്തിപ്പെടുത്തും എന്നുമായിരുന്നു ഭീഷണി. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി എടത്തില്‍ വീട്ടില്‍ ലോറന്‍സ് (52) എന്നയാളാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. പറവൂര്‍ സ്ത്രീ പീഡന കേസില്‍ പ്രതിയാക്കുമെന്നും പരാതി ഒത്തുതീര്‍ക്കുന്നതിന് രണ്ടരക്കോടി രൂപ കൊടുക്കണമെന്നും അല്ലാത്ത പക്ഷം യൂട്യൂബ് ചാനലിലൂടെ പീഡനക്കാര്യം പരസ്യപ്പെടുത്തുമെന്നുമാണ് ഭീഷണി ഉയർത്തിയത്. പരാതിക്കാരന്റെ സുഹൃത്തും ബിസിനസ് പാര്‍ട്ട്ണറുമായ വ്യക്തിയെ വിളിച്ചായിരുന്നു…

Read More

അന്യസംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

കാസർകോട്: കാഞ്ഞങ്ങാട് പടന്നക്കാട് അന്യസംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബിറോയി (38) ആണ് മരിച്ചത്. ഇൻ്റർലോക്ക് കമ്പനിയിലെ തെഴിലാളിയാണ്‌ റാബിറോയി. പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. തൊഴിലാളിയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Read More

പോക്സോ കേസ് പ്രതിയായ മലയാളി കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി

ന്യൂഡല്‍ഹി: പോക്സോകേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. ഡൽഹി വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്ത മലയാളി യുവാവാണ് രക്ഷപെട്ടത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി സച്ചിൻ രവിയാണ് പ്രതി. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയായിരുന്നു സച്ചിനെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സച്ചിന്‍ രവി ഷാര്‍ജയില്‍നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. പത്തനംതിട്ടയില്‍നിന്നുള്ള സൈബര്‍ പോലീസ് സംഘം ഇവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ഡല്‍ഹിയില്‍നിന്ന് ബംഗളൂരുവിലേക്ക് വിമാനമാര്‍ഗ്ഗം എത്തിച്ച് ബസിൽ പത്തനംതിട്ടയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി ചാടിപ്പോയത്. ചെന്നൈക്ക് സപീപം കാവേരിപട്ടണം എന്ന സ്ഥലത്ത് വാഹനമെത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് പ്രാഥമിക…

Read More

കൊച്ചിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ; നാലംഗ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിൽ

കൽപ്പറ്റ: കൊച്ചിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിക;ആയ നാലംഗ ക്വട്ടേഷൻ സംഘത്തെ വയനാട്ടിൽ വച്ച് പിടികൂടി. എറണാകുളം സ്വദേശികളാണ് പിടിയിലായത്. വൈത്തിരി പോലീസാണ് പ്രതികളെ പിടികൂടിയത്. എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ സോമന്‍, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലക്കിടി സ്‌കൂളിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. നാലം‍ഗ സംഘത്തിൽ മൂന്നുപേര്‍ കൊലപാതകം, വധ…

Read More

കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഭാര്യയും ഭര്‍ത്താവും മരിച്ചു

കാസര്‍കോട്: കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്‍(71), ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കയറ്റത്ത് വച്ച് എതിരെ വരികയായിരുന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കാസര്‍കോട് ഭാഗത്ത് നിന്നാണ് കാര്‍ വന്നത്. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ മലയോര മേഖലയില്‍ അടക്കം ശക്തമായ മഴ ലഭിച്ചിരുന്നു. മഴയെ തുടര്‍ന്ന് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നാണ്…

Read More

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ബിജെപി ആസ്ഥാനത്തേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബിജെപി ഓഫീസിലേക്കുള്ള വഴി ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവര്‍ത്തകരോട് പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തയ്യാറായില്ല. ബാരിക്കേഡിന് മുന്നില്‍ കെജരിവാളും പ്രവര്‍ത്തകരും കുത്തിയിരിക്കുകയാണ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ഓപ്പറേഷന്‍ ചൂലിന് ബിജെപി ശ്രമം നടത്തുകയാണെന്നും ഒരു കെജരിവാളിനെ അറസ്റ്റ് ചെയ്താല്‍ നൂറ് കേജ്‌രിവാളുമാര്‍ ജന്മമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചിരുന്നു….

Read More

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെ സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവും ഇറങ്ങി. ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു. പ്രതി രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ശരത് ലാല്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവ ദിവസം സിപിഒ ശരത്…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ഗുരുതര ആരോപണം; സർജറി മാറി ചെയ്തതായി യുവാവിൻ്റെ പരാതി

കോഴിക്കോട്: വിവാദങ്ങൾക്കിടെ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ഗുരുതര ആരോപണം. സർജറി മാറ്റി ചെയ്തതായാണ് പരാതി. കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്താണ് പരാതിയുമായി രംഗത്തെത്തിയത്. ബൈക്ക് അപകടം സംഭവിച്ചതാണ് അജിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്നത്. കയ്യിന്റെ എല്ല് പൊട്ടിയ അജിത്തിന്റെ സർജറിയിലാണ് ആശുപത്രി അധികൃതർക്ക് പിഴവ് സംഭവിച്ചത്. മറ്റൊരു രോഗിക്ക് നിർദേശിച്ച അളവിലുള്ള കമ്പി അജിത്തിന് നൽകി. പിഴവ് പറ്റിയപ്പോൾ വീണ്ടും സർജറി നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസിൽ പരാതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial