തിരുവനന്തപുരത്ത് ഏപ്രിൽ 5ന് പ്രാദേശിക അവധി; ഈ പഞ്ചായത്തുകൾക്ക് ബാധകം

തിരുവനന്തപുരം: ഏപ്രിൽ അഞ്ചിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി. പോത്തൻകോട്, അണ്ടൂർക്കോണം, വെമ്പായം, മാണിക്കൽ, മംഗലപുരം ഗ്രാമ പഞ്ചായത്തുകളിൽ അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. പോത്തൻകോട് ശ്രീ പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ചാണ് അവധി. അതേസമയം, പഴയ കഴക്കൂട്ടം, ശ്രീകാര്യം ഭാഗമായിരുന്നതും, ഇപ്പോൾ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തെയും അവധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്നും അദ്ദേഹം…

Read More

ശ്രീനിവാസൻ കൊലക്കേസ്; ഒളിവിലായിരുന്ന പ്രതി കൊല്ലത്ത് പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻഐഎ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ശ്രീനിവാസൻ വധക്കേസിന് ശേഷം ഒളിവിലായിരുന്നു ഇയാള്‍. പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്വാഡ് അംഗമായിരുന്നു ഷെഫീക്കെന്ന് എൻഐഎ പറയുന്നു. Qriesകഴിഞ്ഞ ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ…

Read More

പതഞ്ജലി പരസ്യ കേസ്; ബാബ രാംദേവും ആചാര്യ ബാൽ കൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പതഞ്ജലി വ്യാജ പരസ്യ കേസിൽ യോഗ ആചാര്യൻ ബാബ രാംദേവും പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണനും നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് എതിരെ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്ന് നേരിട്ട് ഹാജരാകാൻ ഉത്തരവിടുകയായിരുന്നു. പതഞ്ജലി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യത്തിനെതിരെയാണ് കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി…

Read More

മണ്ണാർക്കാട് വീടിനുള്ളിൽ രാജവെമ്പാല, അതിസാഹസികമായി പിടികൂടി ദ്രുതപ്രതികരണ സേന

മണ്ണാർക്കാട്: കണ്ടമംഗലം പുറ്റാനിക്കാട്ടിൽ വീടിനകത്ത് കയറിയ കൂറ്റൻ രാജവെമ്പാലയെ ദ്രുതപ്രതികരണ സേന അതിസാഹസികമായി പിടികൂടി. പുറ്റാനിക്കാട് ജുമാമസ്‌ജിദിന് സമീപമുള്ള കോഴിക്കോടൻ വീട്ടിൽ ഹംസ മുസ്ലിയാരുടെ വീട്ടിലാണ് രാജവെമ്പാല കയറിയത്. ഗൃഹനാഥൻ നിസ്‌കാരം കഴിഞ്ഞ് പുറത്തുവരുമ്പോഴാണ് തുറന്നുകിടന്ന വാതിലിലൂടെ രാജവെമ്പാല ഹാളിനകത്തേക്ക് കയറിയത്. ആളുകളെ കണ്ടതോടെ പാമ്പ് കോണിപ്പടിയുടെ അടിയിൽ കയറിക്കൂടി. കൊച്ചു കുട്ടികളടക്കം വീട്ടിലുണ്ടായതിനാൽ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാരും പരിഭ്രമിച്ചു.വീട്ടുകാർ ഉടൻ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ദ്രുതപ്രതികരണ സേന എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. ആദ്യമായിയാണ് ഈ പ്രദേശത്ത്…

Read More

കാട്ടുപന്നി ബൈക്കിലിടിച്ചു; തെറിച്ചു വീണ യാത്രക്കാരന്‍ മരിച്ചു

കൊല്ലം: സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. കൊല്ലം കടയ്ക്കലില്‍ കാട്ടുപന്നി ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ ആള്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കടയ്ക്കല്‍ മുക്കുനത്തിനും കല്ലുതേരിക്കും ഇടയില്‍ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ മനോജിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെയാണ്…

Read More

വൻ കഞ്ചാവ് വേട്ട; ലോറിയിൽ രഹസ്യ അറ, പിടിച്ചെടുത്തത് 130 കിലോ; രണ്ട് പേർ പിടിയിൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അനുസൽ, ശരത് എന്നിവർ ലോറിയിലുണ്ടായിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്….

Read More

വീടിൻ്റെ മതിലിൽ ഒട്ടിച്ചിരുന്ന സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരിനിന്നു; വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ബിജെപി നേതാവ്

തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരിനിന്ന വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്ററിൽ ചാരിനിന്ന വിദ്യാർത്ഥിയെയാണ് ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്റ് മ‌ർദ്ദിച്ചത്. സ്വന്തം വീടിൻ്റെ മതിലിൽ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ പിതാവിനെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. സംഭവത്തിൽ ഇതുവരെ പരാതിനൽകിയിട്ടില്ല.

Read More

നാട്ടിൽ നിന്നും അവധി കഴിഞ് തിരിച്ചുപോയ സൈനികൻ ട്രെയിനിനടയിൽ പെട്ട് ദാരുണാന്ത്യം

കൊട്ടാരക്കര: അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് തിരിച്ചുപോയ സൈനികന്‍ ട്രെയിനില്‍ നിന്നും പാളത്തിലേക്ക് വീണുമരിച്ചു. താഴത്തുകുളക്കട സുദര്‍ശനത്തില്‍ വിമുക്തഭടനും പരേതനുമായ സുദര്‍ശന ബാബുവിന്റെയും ശ്രീജ.എസ്.ബാബുവിന്റെയും മകന്‍ എസ്.അഖില്‍ ബാബു (33) ആണ് മരിച്ചത്. കരസേനയിലെ 21 എന്‍ജിനീയറിങ് കോറിലെ സൈനികനായിരുന്നു.17ന് രാവിലെ 11.40ന് മഹാരാഷ്ട്രയിലെ നവിമുംബൈ പന്‍വേല്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. ആഹാരം വാങ്ങാന്‍ പുറത്തിറങ്ങിയ അഖില്‍ ബാബു തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടയില്‍ സഞ്ചരിച്ചിരുന്ന നേത്രാവതി എക്‌സ്പ്രസില്‍ നിന്നും കാല്‍ വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. അഖില്‍…

Read More

ഇൻസ്റ്റഗ്രാം, ടെലിഗ്രാം വഴി ലിങ്ക് നൽകി ടാസ്‌ക്; പൂർത്തിയാക്കിയാൽ പണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതിയ്ക്ക് നഷ്ടമായത് 29 ലക്ഷം, പ്രതി പിടിയിൽ

കോഴിക്കോട്: സോഷ്യൽ മീഡിയ കേന്ദ്രികരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണു ആണ് ചേവായൂർ പോലീസിന്റെ പിടിയിലായത്. ആതിര എന്ന യുവതി നൽകിയ പരാതിയിലാണ് ഇയാൾ കുടുങ്ങിയത്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റഗ്രാം , ടെലിഗ്രാം വഴി ലിങ്ക് അയച്ചുനൽകി ടാസ്‌ക് പൂർത്തിയാക്കിയാൽ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഇതുവഴി യുവതിക്ക് 29 ലക്ഷം രൂപ ആണ് നഷ്ടമായത്. ടാസ്‌കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാം എന്ന്…

Read More

മെഡിക്കൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു; ക്യാമ്പസിലെ സീനിയർ അറസ്റ്റിൽ

സൂറത്ത്: ജൂനിയർ മെഡിക്കൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ക്യാമ്പസിലെ സീനിയർ മെഡിക്കൽ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദരയിലെ ഗോത്രി ഹോസ്പിറ്റലിലാണ് സംഭവം. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയെയാണ് അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥി ബലാത്സംഗം ചെയ്തത്. ആശുപത്രിയുടെ മുകളിലെ നിലയിൽ വെച്ചാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരേ മെഡിക്കൽ കോളേജിൽ ഇൻ്റേൺഷിപ്പ് ചെയ്യുന്നതിനിടെയാണ് വിദ്യാർത്ഥിയും പ്രതിയും പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നുവെങ്കിലും പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്ന് പൊലീസ് പറയുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial