Headlines

സ്കൂട്ടർയാത്രക്കാരിയെ ആക്രമിച്ച് ഏഴുപവൻ കവർന്നു; ആക്രമണത്തിൽവാരിയെല്ലും കൈയും പല്ലും ഒടിഞ്ഞു

ആലപ്പുഴ: ഇരുചക്രവാഹനത്തിൽ യാത്രചെയ്തിരുന്ന വീട്ടമ്മയെ ബൈക്കിൽ പിന്തുടർന്ന് തള്ളിവീഴ്ത്തിയശേഷം രണ്ടംഗസംഘം ഏഴുപവന്റെ സ്വർണമാല കവർന്നു. ആക്രമണത്തിനിടെ സ്കൂട്ടറിന്റെ നിയന്ത്രണംതെറ്റി താഴെവീണ വീട്ടമ്മയുടെ വാരിയെല്ലുകളും കൈയും പല്ലും ഒടിഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്ത് ഒൻപതാം വാർഡ് റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ താലിമാലയാണു കവർന്നത്. ഞായറാഴ്ച വൈകീട്ട് ആറരയോടെ ദേശീയപാതയിൽ കലവൂർ ബർണാഡ് ജങ്ഷനു കിഴക്ക് ആനകുത്തിപ്പാലത്തിനു സമീപമായിരുന്നു സംഭവം. വളവനാട്ടു താമസിക്കുന്ന സഹോദരി പ്രവീണയെ സന്ദർശിച്ചശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു പ്രസീത. സ്കൂട്ടർസവാരി പഠിച്ചുവരുന്നതേയുള്ളൂ എന്നതിനാൽ വേഗംകുറച്ചാണ്…

Read More

എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ; സുഹൈൽ ഷാജഹാനെ പിടികൂടിയത് ഡൽഹി വിമാനത്താവളത്തിൽ നിന്നും

തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. എകെജി സെന്ററിൽ പടക്കമെറിഞ്ഞ് രണ്ടു വർഷം തികയുന്ന ദിവസമാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. 2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞത് . എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈൽ ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ‌. വിദേശത്തുനിന്നു ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. നാലു പ്രതികളുള്ള കേസിൽ…

Read More

ഓൺലൈൻ തട്ടിപ്പിന് മലയാളി യുവാക്കളെ കംബോഡിയയിലേക്ക് കടത്തിയ സംഭവം; സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

കൊല്ലം: ഓൺലൈൻ ആയി പണം തട്ടുന്നതിനുള്ള ജോലി ചെയ്യിക്കാൻ യുവാക്കളെ കംബോഡിയയിലേയ്ക്ക് കടത്തിയ സംഘത്തിലെ ഒരാൾ കൂടെ പിടിയിലായി. ആലപ്പുഴ സ്വദേശിയായ ജെയ്‌സിനെ ആണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവർ മൂന്നായി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഒരു പ്രതി കഴിഞ്ഞയാഴ്ച പൊലീസിന്‍റെ പിടിയിലായിരുന്നു. വെള്ളിമൺ സ്വദേശിയായ പ്രവീണിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റൊരു പ്രതിയെ പിടികൂടാൻ പൊലീസിന് ആയത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ജയ്സിനെ ആണ് വെസ്റ്റ് പോലീസ് അറസ്റ്റ്…

Read More

വാളയാറില്‍ ബസില്‍ കടത്തുകയായിരുന്ന 64.5 ലക്ഷം പിടികൂടി

വാളയാറില്‍ രേഖകളില്ലാതെ ബസില്‍ കടത്തുകയായിരുന്ന 64.5 ലക്ഷം പിടികൂടി. ഹൈദരാബാദ് സ്വദേശിയാണ് വാളയാറില്‍ പിടിയിലായത്. എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് രാമശേഖര്‍ റെഡ്ഡി (38) എന്നയാള്‍ പിടിയിലായത്.അതേസമയം പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്ഐആര്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ന് രാവിലെ 12:20നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പൊലീസ് സ്വമേധയയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിത…

Read More

‘ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല’; ആരിഫ് മുഹമ്മദ് ഖാനെതിരെ എം സ്വരാജ്

കണ്ണൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്നും എം സ്വരാജ് പരിഹസിച്ചു. കണ്ണൂരില്‍ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരിഫ് മുഹമ്മദ് ഖാന്‍ ഭാവിയില്‍ കേരള ഗവര്‍ണറാകുമെന്ന ദീര്‍ഘ വീക്ഷണത്തോടെ ഇത് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ഭർത്താവിന്റെ മൂന്നാം വിവാഹത്തിന്റെ ക്ഷണക്കത്തിൽ ആശംസകളുമായി ആദ്യത്തെ രണ്ടു ഭാര്യമാർ

ഭർത്താവിന്റെ മറ്റൊരു വിവാഹത്തെ പ്രോത്സാഹിപ്പിക്കാത്തവരാണ് ഭൂരിഭാഗം ഭാര്യമാരും. മാത്രമല്ല, അത് സ്ത്രീകൾക്ക് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. എന്നാൽ ഭർത്താവിന്റെ മൂന്നാം വിവാഹം ആദ്യത്തെ രണ്ടു ഭാര്യമാർ ചേർന്ന് ആഘോഷപൂർവ്വം നടത്തി കൊടുത്ത ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആന്ധ്രപ്രദേശിൽ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് സംഭവം. പണ്ടണ്ണ എന്നയാളുടെ ആദ്യ ഭാര്യയാണ് പാർവതമ്മ. ഇരുവർക്കും ഏറെ നാളായി ഒരു കുഞ്ഞ് ജനിക്കാത്തതിനെ തുടർന്ന് ഇയാൾ 2007 ൽ അപ്പളമ്മ എന്ന മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. പിന്നാലെ ഈ…

Read More

മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; മകൾക്കും സഹോദരിക്കും പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോവളം വെള്ളാർ സ്വദേശിനി സിമിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സിമിയുടെ മകൾ ശിവന്യ (3) സഹോദരി സിനി (32) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ സിമിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ സിമിയുടെ മരണം സം‌ഭവിച്ചത്.സ്കൂട്ടർ നിയന്ത്രണം തെറ്റി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. പേട്ട പൊലീസ് അപകടവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചു. കൊല്ലത്ത് മരണാനന്തര ചടങ്ങിന്…

Read More

‘കുറുവ ദ്വീപിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി’; സർക്കാരിനോട് വിശദീകരണം തേടി കോടതി

കൊച്ചി: വയനാട് കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി. ഇക്കോടൂറിസത്തിന്റെ ഭാഗമായി രണ്ട് കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നത്. കോടതിയുടെ അനുമതിയില്ലാതെയാണ് സംസ്ഥാന സർക്കാർ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി എന്നതിൽ വിശദീകരണം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ വെള്ളച്ചാലിൽ പോളിനെ ആന ചവിട്ടിക്കൊന്നതിന് പിന്നാലെ വയനാട്ടിലെ എക്കോടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു….

Read More

അപകീര്‍ത്തിക്കേസ്; മേധാ പട്കര്‍ക്ക് 5 മാസം തടവും പത്ത് ലക്ഷ രൂപ പിഴയും

ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അപകീര്‍ത്തി കേസില്‍ 5 മാസം തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വികെ സക്സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി മേധാ പട്കര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്. 13 വര്‍ഷം മുമ്പുള്ള കേസിലാണ് ഡല്‍ഹി കോടതിയില്‍ നിന്ന് വിധിയുണ്ടായിരിക്കുന്നത്. മേധാ പട്കറിന്റെ പരാമര്‍ശങ്ങള്‍ സക്സേനയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചെന്ന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മ പറഞ്ഞു. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകാന്‍…

Read More

‘പാർട്ടിയിലെ വിഭാഗീയത, സംസ്ഥാന ഭരണത്തോടുള്ള വിയോജിപ്പ്’; പൂക്കോട്ടൂരിലെ സി.പി.ഐയിൽ കൂട്ടരാജി

മലപ്പുറം: പാർട്ടിയിലെ വിഭാഗീയതയും, സംസ്ഥാന ഭരണത്തോടുള്ള വിയോജിപ്പും മൂലം പൂക്കോട്ടൂരിലെ സി.പി.ഐയിൽ കൂട്ടരാജി. പൂക്കോട്ടൂർ ലോക്കൽ കമ്മറ്റിക്ക് കീഴിലെ 50 മെമ്പർമാരും പാർട്ടിയിൽ നിന്നും രാജിവെച്ചതായി നേതാക്കൾ അറിയിച്ചു. പൂക്കോട്ടൂർ ലോക്കൽ കമ്മറ്റിയും, പുല്ലാര, വള്ളുവമ്പ്രം, മുസ്‌ലിയാർ പീടിക, കക്കടംമൽ ബ്രാഞ്ചുകളും പിരിച്ച് വിട്ടു. സി.പി.ഐ മലപ്പുറം മണ്ഡലം കമ്മറ്റിയിലുള്ള കടുത്ത വിഭാഗീയതയും രാജിക്ക് കാരണമായി. പാർട്ടി ഓഫീസുകളുടെ ബോർഡുകളും എടുത്ത് മാറ്റി. നേരിടുന്ന വിഷയങ്ങളിൽ സംസ്ഥാന കമ്മറ്റിക്ക് ഉൾപെടെ പരാതി നൽകിയിട്ടും പരിഹാരം ഇല്ലാത്തതിനലാണ് രാജിവെച്ചതെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial