കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ട വച്ചു; പുറത്തേക്ക് കയറാനാകാതെ വീണുപോയ നാല്പത്തിയഞ്ചുകാരൻ മരിച്ചു

പെരിന്തല്‍മണ്ണ: കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ടയ്ക്ക് തിരികൊളുത്തി പുറത്തേക്ക് കയറാനാകാതെ വീണുപോയ തമിഴ്നാട് സ്വദേശി മരിച്ചു. ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രന്‍ (45) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.45-ഓടെ പെരിന്തല്‍മണ്ണ തേക്കിന്‍കോട് ആണ് സംഭവം. തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണര്‍ ആഴം കൂട്ടുന്നതിനായാണ് തോട്ടപൊട്ടിച്ചത്. 10 തോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയില്‍ വെച്ചത്. ഇതിന്റെ തിരിക്ക് തീ കൊടുത്തശേഷം രാജേന്ദ്രന്‍ പകുതിയിലേറെ കയറിയെങ്കിലും മുകളിലെത്താനായില്ല. കയറിലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. പുറത്തുനിന്നവര്‍ രക്ഷിക്കാന്‍…

Read More

പ്രാര്‍ഥനയ്‌ക്കെത്തിയ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് 55 വര്‍ഷം തടവ്

മൂവാറ്റുപുഴ: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്ററെ 55 വര്‍ഷം തടവിന് വിധിച്ച് കോടതി. മാമലക്കണ്ടം ചാമപ്പാറ ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ചിലെ പാസ്റ്റര്‍ കോട്ടയം കല്ലറ വട്ടമറ്റംചിറയില്‍ മണി (54) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. 1,40,000 പിഴയൊടുക്കാനും ജഡ്ജി പി.വി. അനീഷ് കുമാര്‍ ഉത്തരവിട്ടു. 2016 ഡിസംബര്‍ 31-ന് പുതുവത്സര പ്രാര്‍ഥനയ്ക്ക് എത്തിയ പതിനൊന്നു വയസ്സുകാരനെ തൊട്ടടുത്തുള്ള ഷെഡ്ഡില്‍ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പള്ളിയിലും പാസ്റ്ററുടെ വീട്ടിലും എത്തിച്ച് ലൈംഗിക അതിക്രമം…

Read More

കരമന അഖിൽ‌ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു; കൊലപാതകം മുൻവൈരാഗ്യം കാരണം

കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. അഖിൽ, വിനീത്, സുമേഷ് എന്നിവരാണ് പ്രതികൾ. ഇവർ ലഹരിസംഘത്തിലെ ഗുണ്ടാ സംഘമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. അഖിലും വിനീതും കൊലപാതക കേസുകളിലെ പ്രതികളാണ്. കരമന അനന്ദു കൊലപാതകത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ.പ്രതികൾ കേരളം വിട്ടുപകാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. പ്രതികളെ വേഗം പിടികൂടണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി. അതേസമയം കൊലരപാതകത്തിന് കാരണം മുൻവൈരാഗ്യമെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ…

Read More

പ്രണയം നടിച്ചു പീഡനം :
ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

കൊല്ലം: പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം ഏരൂര്‍ അയിലറയില്‍ ജിത്താണ് (26) കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. 25 കാരിയാണ് പരാതിക്കാരി. 2022 ജൂലൈ മുതൽ പലതവണ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് ഏരൂര്‍ സ്വദേശിനീ 25 കാരി നൽകിയ പരാതി നൽകിയത്.പ്രണയം നടിച്ച് വീട്ടില്‍ എത്തിച്ചു ലഹരി കലക്കിയ പാനിയം നല്‍കിയാണ് ഇയാൾ പീഡിപ്പിച്ചതെന്നും ഇതിനിടയില്‍ പകര്‍ത്തിയ സ്വകാര്യ…

Read More

കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കുടുംബ സമേതം മുങ്ങി; ഭക്ഷണവും വെള്ളവും കിട്ടാതെ അവശനിലയിൽ വയോധികൻ; കേസെടുത്ത്

കൊച്ചി: തൃപ്പൂണിത്തുറ ഏരൂര്‍ വൈമേതിയില്‍ കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മകന്‍ അജിത്തും കുടുംബവുമാണ് പിതാവ് ഷണ്മുഖനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ഷണ്മുഖന് മൂന്ന് മക്കളാണുള്ളത്. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. പിതാവ് ഷൺമുഖനെ മകൻ അജിത്താണ്…

Read More

പ്രജ്വല്‍ രേവണ്ണ കേസ്; ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റില്‍

ബംഗളൂരു: പ്രജ്വല്‍ രേവണ്ണ കേസില്‍ ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റില്‍. ചിത്രദുര്‍ഗയില്‍ നിന്ന് ബംഗളൂരുവിലേക്കുളള് യാത്രക്കിടെ കര്‍ണാടക പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിഎസ് സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ചോര്‍ത്തിയ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഢി ഈ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് ഏല്പിച്ചത് ദേവരാജ ഗൗഡയെയാണ്. കാര്‍ത്തിക്കിന്റെ അഭിഭാഷകനാണ് ദേവരാജ ഗൗഡ. വിഡിയോ ചോര്‍ത്തിയതിന് അഭിഭാഷകനായ ദേവരാജ ഗൗഡയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കേസില്‍ ഹാസന്‍ പൊലീസിന്…

Read More

വിഴിഞ്ഞത്ത് വിദ്യാർത്ഥി ആത്മഹത്യ നിലയിൽ; തൂങ്ങി മരിച്ചത് പരീക്ഷയിൽ തോറ്റ വിഷമം മൂലമെന്ന് സംശയം

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമത്തിൽ വിദ്യാർഥി ആത്മഹത്യ ചെയ്‌തു. കല്ലുവെട്ടാൻകുഴി സ്വദേശിയായ കൃഷ്ണന്‍ ഉണ്ണിയാണ് മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. കുട്ടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

Read More

അങ്കണവാടിയിൽ തിളച്ചപ്പാൽ കുടിപ്പിച്ചു; ഭിന്നശേഷിക്കാരനായ 5 വയസ്സുകാരന് ഗുരുതര പൊള്ളൽ; ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ നാലു ദിവസമായി ആശുപത്രിയിൽ

കണ്ണൂർ: ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന് അംഗനവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയെന്ന് പരാതി. തിളച്ച പാൽ കുടിച്ച കുട്ടിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ജന്മനാ സംസാരശേഷിയില്ലാത്ത കുഞ്ഞ് കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4 ദിവസമായി ചികിത്സയിലാണ്. ഭക്ഷണമോ വെള്ളമോ കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് കുട്ടിക്ക് ഇപ്പോൾ. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചുനൽകിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്

Read More

സൈനിക വാഹനത്തിന് മുകളിൽ കല്ല് വീണു; മലയാളി ജവാന് ദാരുണാന്ത്യം

കോഴിക്കോട്: ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് സൈനികൻ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി ആദർശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. മൃതദേഹം ശനിയാഴ്ച വൈകിട്ട് നാട്ടിൽ എത്തിക്കും. കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായ ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. ഷിംലയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെ കണ്ണൂരിൽ എത്തിക്കുമെന്നാണു കരസേനയിൽ നിന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം….

Read More

തിരുവനന്തപുരം കരമനയിൽ യുവാവിനെ തലക്കടിച്ചു കൊന്നു

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ചു കൊന്നു. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കമ്പി വടികൊണ്ട് തലക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിടുകയായിരുന്നു. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ അഖിലിനെ ഇന്നവോയിൽ കയറ്റി കൊണ്ട് പോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. കരമന അനന്ദു വധ കേസിലെ പ്രതി അനന്തു കൃഷ്ണൻ്റെ നേതൃത്വലായിരുന്നു അക്രമമെന്ന് പൊലീസ് അറിയിച്ചു. മീൻ കച്ചവടം നടത്തിവരികയായിരുന്നു അഖിൽ. ഒരാഴ്ച മുമ്പ് ബാറിലുണ്ടായ തർക്കമാണ് കൊലപാതത്തിന് പിന്നിൽ

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial