18 വർഷത്തിന് ശേഷം നീതി തെളിയുന്നു: യഥാർഥ മഞ്ഞുമ്മൽ ബോയ്‌സിനെ ദ്രോഹിച്ച പൊലീസുകാർ കുടുങ്ങും
യഥാർഥ മഞ്ഞുമ്മൽ ബോയ്‌സിനെ ദ്രോഹിച്ച പൊലീസുകാർ കുടുങ്ങും. അന്വേഷണത്തിന് ഡിജിപിക്ക് നിർദ്ദേശം നൽകി തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറി.സിനിമ കേരളത്തിലും തമിഴ്നാട്ടിലും വൻ ഹിറ്റായതിന് പിന്നാലെ യഥാർഥസംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശികളായ യുവാക്കളെ മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പൊലീസുകാരെ കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് ആഭ്യന്തരസെക്രട്ടറി പി. അമുദ തമിഴ്‌നാട് ഡി.ജി.പി.യോട് നിർദേശിക്കുകയായിരുന്നു. സംഭവം നടന്ന് 18 വർഷങ്ങൾക്ക് ശേഷമാണ് അന്വേഷണം എന്ന പ്രത്യേകതയുമുണ്ട്. മലപ്പുറം സ്വദേശിയും റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗവുമായ വി. ഷിജു എബ്രഹാം തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറിക്ക്…

