പത്ത് മക്കളുണ്ടായിട്ടും ഭക്ഷണം പോലും കിട്ടാതെ അമ്മ മരിച്ചു; അച്ഛൻ പുഴുവരിച്ച് അവശനിലയിലും; വയോധികന് താങ്ങായത് പ്രദേശവാസിയായ വ്യവസായി
ആലപ്പുഴ: പത്ത് മക്കളുണ്ടായിട്ടും ഭക്ഷണം പോലും കിട്ടാതെ അമ്മ മരിച്ചു. അച്ഛൻ പുഴുവരിച്ച നിലയിലും. അമ്മയുടെ മരണവാർത്തയറിഞ്ഞ് മക്കൾ എത്തിയെങ്കിലും പിതാവിനെ ഒപ്പം കൂട്ടാൻ ആരും തയ്യാറായില്ല. തലവടി കിഴക്ക് സൃഷ്ടി റോഡ് ഇളങ്ങുമഠം ഭാഗത്തെ പടിഞ്ഞാറെ വീട്ടിൽ കമലാസനൻ (75) ആണ് സ്വന്തം മക്കൾ നോക്കാതെ നരകയാതന അനുഭവിക്കുന്നത്. ഒടുവിൽ വിദേശത്തുനിന്നെത്തിയ സമീപവാസിയും വ്യവസായിയുമായ ഹാരിസ് രാജ എന്നയാൾ കമലാസനന്റെ ചികിത്സാച്ചെലവുകൾ ഏറ്റെടുക്കുകയായിരുന്നു. പരിചരണമോ ഭക്ഷണമോ കിട്ടാതെ വാടകവീട്ടിലായിരുന്നു കമലാസനനും ഭാര്യ ഷേർലിയും താമസിച്ചിരുന്നത്. ഷേർലി…

