കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി
പാലക്കാട്: വീട്ടിലെ കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു മുറി കത്തി. യുവാവ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പാലക്കാട് പൊൽപ്പുള്ളിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 7 മണിയോടെ പൊൽപ്പുള്ളി വേർകോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. ഷാജു പനിയായി കിടപ്പിലായിരുന്നു. മകൻ ഫോൺ ചാർജ് ചെയ്യാൻ മുറിയിലെത്തിയ ശബ്ദം കേട്ട് ഉണർന്ന ഷാജു മകനു പിന്നാലെ വാതിലടച്ചു പുറത്തേക്കുപോയി. അൽപസമയത്തിനു ശേഷം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതിൽ തുറന്നുനോക്കിയപ്പോഴാണു മുറിയിലാകെ തീപടർന്നതു കണ്ടത്. ഇലക്ട്രിഷ്യനായ ഷാജു…

