കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; 21 വയസുകാരിയുടെ പരാതിയിൽ ടെലിവിഷൻ താരം ബിനു ബി കമൽ റിമാൻഡിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് സഹയാത്രികയോട് ലൈംഗിക അതിക്രമം കാണിച്ച് അറസ്റ്റിലായ നടനും പ്രമുഖ ഹാസ്യതാരവുമായ ബിനു ബി കമൽ റിമാൻഡിൽ. തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ വച്ച് ആയിരുന്നു സംഭവം. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ഇരുപത്തിയൊന്നുകാരിയായ കൊല്ലം സ്വദേശിനിയാണ് പരാതി നൽകിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് നിലമേലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് പ്രതി ലെെംഗികാതിക്രമം കാട്ടിയതെന്നാണ് പെൺകുട്ടി പറയുന്നത്….

