‘കേരളക്കാരുടേത് ശുദ്ധ മനസ്, യുഡിഎഫിന് വോട്ട് ചെയ്തതിൽ എല്ലാവർക്കും കുറ്റബോധം’; വയനാട്ടിൽ രാഹുലിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ ചുവപ്പ് പാറിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തി. വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആണ് മുഖ്യമന്ത്രി പങ്കെടുത്തത്. വേദിയിൽ രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവും അദ്ദേഹം ഉയർത്തി. കഴിഞ്ഞ 5 വർഷം വയനാടിന്‍റെ ശബ്ദം ലോക്സഭയിൽ ഉയർന്നോയെന്ന് അദ്ദേഹം ചോദിച്ചു. പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദവും വേണ്ടവിധത്തിൽ ഉയർന്നില്ല. കൂടുതൽ എംപി മാരും യുഡിഎഫ് ആയിരുന്നല്ലോ. സാധാരണ പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദം മുഴങ്ങാറുണ്ട്. ഇത്തവണ അത് നേർത്തത് ആയി പോയി.. കഴിഞ്ഞ…

