മൂന്നാറിലെ ഹോട്ടലിൽ യുവതി തൂങ്ങി മരിച്ചനിലയിൽ; ജീവനൊടുക്കിയത് പത്തനംതിട്ട സ്വദേശിനി
ഇടുക്കി: മൂന്നാറിലെ ഹോട്ടലിൽ യുവതി തൂങ്ങി മരിച്ചനിലയിൽ. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനും കുട്ടിക്കുമൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നാർ സന്ദർശനത്തിനെത്തിയത്. മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ജ്യോതിയെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നംഗ കുടുംബം മൂന്നാർ സന്ദർശനത്തിന് എത്തിയത്. കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ പഴയ മൂന്നാർ സി.എസ്.ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോർട്ടിലാണ്…

