
കുളിക്കുന്നതിനിടെ കാൽ വഴുതി വെള്ളക്കെട്ടിൽ വീണു; മൂന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം
തിരൂർ:തിരുനാവായ സൗത്ത് പല്ലാറിൽ വെള്ളക്കെട്ടിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. വാക്കാട് സ്വദേശി മമ്മിക്കാനകത്ത് അബ്ദുറഹീമിന്റെ മകൻ മുഹമ്മദ് മുസമ്മിൽ (8) ആണ് മരിച്ചത്. വാക്കാട് കടപ്പുറം എഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.കഴിഞ്ഞ ദിവസം സൗത്ത് പല്ലാറിൽ ബന്ധുവീട്ടിൽ വിരുന്ന് വന്നതായിരുന്നു. ഞായർ ഉച്ചയ്ക്ക് കൂട്ടുകാരോടൊപ്പം വീടിനടുത്തുള്ള പാലത്തുംകുണ്ടിലേക്ക് കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീണു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചങ്കിലും ആഴത്തിലേക്ക് താഴ്ന്ന് പോയി. കൂട്ടുകാരുടെ കരച്ചിൽ കേട്ട് ഓടി വന്ന…