വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പാലക്കാട് : പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ പൊള്ളാച്ചി റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 19കാരൻ മരിച്ചു. കൈപ്പുറം പുഴക്കൽ അനീസിന്റെ മകൻ മുഹമ്മദ് അഫ്രീദ് ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം. കൊടൈക്കനാലിലേക്ക് ടൂർ പോയി ബൈക്കിൽ തിരിച്ചുവരുമ്പോഴാണ് സംഭവം. എതിരെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന കൊടുമുടി സ്വദേശി ഷബീറിനും പരിക്കേറ്റു. അഫ്രീദിനേറ്റ പരിക്ക് ഗുരുതരമായിരുന്നു. ഇടിയുടെ ആഘാതത്തിൽ അഫ്രീദ് ബൈക്കിൽനിന്നും തെറിച്ചു പോയിരുന്നു. മികച്ച…

