പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന കൊച്ചിക്കാലയിൽ വീട്ടിൽ ( ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് വാടകയ്ക്ക് താമസം) അനന്തു.എസ് (23) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Read More

വരികളില്ലാതെ ഗാനമുണ്ടോ?; പാട്ടുകളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളുണ്ടാകുമോയെന്നും ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഗാനരചയിതാവ് അടക്കമുള്ളവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇളയരാജ സംഗീതം നല്‍കിയ 4500-ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതക്കമ്പനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ പകര്‍പ്പവകാശം സിനിമാനിര്‍മാതാക്കളില്‍ നിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജിയില്‍ പാട്ടുകളുടെ…

Read More

കെ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ മാറ്റിയെന്ന് യുഡിഎഫ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് രമ്യ ഹരിദാസ്

തൃശൂര്‍: ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തിന്റെ ഭാഗമായ കാറില്‍ നിന്നും ആയുധങ്ങള്‍ മാറ്റുന്നു എന്നവകാശപ്പെട്ട് യുഡിഎഫ് ദൃശ്യങ്ങള്‍ പുറത്തു വിട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. വോട്ടു കുത്തുന്നതിന് മുമ്പേ ഓര്‍ക്കേണ്ട കുത്തുകള്‍ എന്ന പേരിലാണ് വീഡിയോ പുറത്തു വിട്ടിട്ടുള്ളത്. ഇടതുസ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധം കണ്ടെത്തിയത് അതീവ ഗൗരവമേറിയതാണെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. സിപിഎം വ്യാപകമായി അക്രമത്തിന് ശ്രമിക്കുകയാണ്. എത്ര സ്ഥലങ്ങളില്‍…

Read More

ചെങ്ങന്നൂരിൽ കുടുംബവഴക്കിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; ശേഷം ഫാനിൽ തൂങ്ങിമരിച്ചു

ആലപ്പുഴ: ചെങ്ങന്നൂർ പുന്തലയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. പുന്തല ശ്രുതിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ദീപ്തിയുടെ ഭർത്താവ് ഷാജിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ദീപ്തിയെ കൊലപ്പെടുത്തിയ ശേഷം ഷാജി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ദീപ്തിയുടെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകൾ ഉണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു(42)ആണ് മരിച്ചത്. ദേശീയപാതയിൽ കായംകുളം എം എസ് എം കോളേജിന് സമീപം പുലർച്ചെ ആയിരുന്നു അപകടം.ലാൻ്റ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Read More

മാവോവാദി ഭീഷണി; കോഴിക്കോട് ജില്ലയിൽ കനത്തസുരക്ഷ

കോഴിക്കോട് : മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ തിരഞ്ഞെടുപ്പിന് കനത്തസുരക്ഷ. ആകെ 141 ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയത്. ഇതിൽ 120 എണ്ണം വടകര ലോക്‌സഭാ മണ്ഡലത്തിലും 21 എണ്ണം കോഴിക്കോട് മണ്ഡലത്തിലുമാണ്. ഇതിനുപുറമേ, വടകര മണ്ഡലത്തിലെ 43 ബൂത്തുകൾ മാവോവാദി ഭീഷണി നേരിടുന്നവയായും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 2289 പോലീസ് സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലെ 472 പേർ സുരക്ഷാചുമതലയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

Read More

വയനാട് ബത്തേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി;ബിജെപി എത്തിച്ചതെന്ന് ആരോപണം

വയനാട്: സുൽത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. 1500 ഓളം കിറ്റുകളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽനിന്നാണ് കിറ്റുകൾ പിടികൂടിയത്. എവിടേക്ക് നൽകാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകൾ കയറ്റിയ ലോറിയുടെ ഡ്രൈവർ പറയുന്നത്. ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബി.ജെ.പി തയ്യാറാക്കിയ കിറ്റുകളാണ് ഇതെന്നാണ് ആരോപണം.

Read More

തൃശൂരിലെ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്; പ്രേരണാകുറ്റത്തിന് അംഗനവാടി ജീവനക്കാരി അറസ്റ്റിൽ

തൃശൂര്‍: തൃശൂരിൽ വീട്ടമ്മ ജീവനൊടുക്കിയതിന് പ്രേരണകുറ്റം ചുമത്തി അംഗനവാടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. പഴയന്നൂർ ചെറുകര കല്ലിങ്ങൽക്കുടിയിൽ അനിത ലാൽ (47) മരിച്ചതിലാണ് അറസ്റ്റ്. കേസിൽ പഴയന്നൂർ കുമ്പളക്കോട് ചാത്തൻകുളങ്ങര ആർ രഹിത (56) ആണ് അറസ്റ്റിലായത്. ഏതാനും മാസങ്ങൾക്ക് മുൻപ് ജീവനൊടുക്കാൻ ശ്രമിച്ച് വാണിയംകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അനിത ലാൽ മരിക്കുന്നത് മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചിരുന്നു. പലരുടെയും ബ്ലാക്ക് മെയിലിങ്ങിലൂടെ സാമ്പത്തിക ചൂഷണത്തിന് അനിത ഇരയായെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കുടുംബശ്രീയുടെ ചുമതലയുണ്ടായിരുന്ന അനിത…

Read More

കാറിൽ നിന്നിറങ്ങി ബസ് സ്‌റ്റോപ്പിൽ, ബസ് കാത്തുനിന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, പ്രതിക്ക് കഠിന തടവ്

കോഴിക്കോട് : ബസ് കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി. കൂത്താളി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്ലമി(27)നാണ് നാലുവർഷം കഠിന തടവ് കോടതി വിധിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. 20,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ജൂണ്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാമ്പ്ര ചാനിയംകടവ് റോഡിലെ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ഇതുവഴി കാറില്‍ വന്ന പ്രതി വണ്ടി…

Read More

മീന്‍മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി; പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് നടുവന്നൂര്‍ ജലസംഭരണിയോട് ചേര്‍ന്നുള്ള മീന്‍മുട്ടി വനമേഖലയില്‍ മനുഷ്യന്റെ അസ്തികളും തലയോട്ടിയും കണ്ടെത്തി. ഇത് പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. മത്സ്യബന്ധനത്തിന് പോയവരാണ് കരയില്‍ വനപ്രദേശത്തോട് ചേര്‍ന്നുള്ള മേഖലയില്‍ അസ്തികള്‍ കണ്ടത്. ഇവര്‍ ഉടന്‍ തന്നെ പൊലിസിനെ വിവരം അറിയിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും പുരുഷന്റേതെന്നുകരുതുന്ന ഷര്‍ട്ടും അടി വസ്ത്രാവശിഷ്ടങ്ങളും ഏലസ്സ് പോലുള്ള വസ്തുവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സമീപത്തുനിന്ന് കെട്ടിയിട്ട നിലയില്‍ ദ്രവിച്ചു തുടങ്ങിയ തുണിയും കണ്ടെത്തി. ഇത് തൂങ്ങിമരിച്ചതാകാം എന്ന സംശയവുമുണ്ടാകുന്നുണ്ട്.ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial