
വീട് പുതുക്കിപ്പണിയുമ്പോൾ എനര്‍ജി മീറ്റര്‍ മാറ്റി സ്ഥാപിക്കാന്‍ ചെയ്യേണ്ടത്; മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി
തിരുവനന്തപുരം: വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായും മറ്റും മീറ്റര്‍ മറ്റൊരിടത്തേക്ക് മാറ്റി വയ്‌ക്കേണ്ടിവരാറുണ്ടല്ലോ? പണിപൂര്‍ത്തിയായതിനു ശേഷം വീട്ടിലേക്ക് മീറ്റര്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ ഉപഭോക്താവ് സ്വയം തയ്യാറാക്കിയ കണക്റ്റഡ് ലോഡ് സ്റ്റേറ്റ്‌മെന്റ് നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ സമര്‍പ്പിക്കണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. വീട്ടു നമ്പരോ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമല്ല. ലൈസന്‍സ്ഡ് വയര്‍മാന്‍/ഇലക്ട്രിഷ്യന്‍ തയ്യാറാക്കിയ ടെസ്റ്റ് കം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപഭോക്താവ് കൈവശം കരുതുകയും കെ എസ് ഇ ബി അധികൃതര്‍ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കുകയും വേണം. ഇത് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതില്ലെന്നും കുറിപ്പില്‍ പറയുന്നു.വീട്…