രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് നിലപാടുകൾക്ക് എതിരല്ല’; എഐസിസിയുടെ വിശദീകരണത്തിൽ എതിർപ്പുമായി സിപിഐ
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ വയനാട്ടിൽ ഇത്തവണയും രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്ന് സൂചന. കേരളത്തിൽ ഇടതു വലതു മുന്നണികൾ തമ്മിലാണ് പോരാട്ടം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ എഐസിസി വക്താവ് ജയറാം രമേശ് ഇന്ത്യ സഖ്യത്തിനു ഇത് തടസ്സമാകില്ലെന്നും വ്യക്തമാക്കി. എന്നാൽ രാഹുല്‍ ഇക്കുറിയും വയനാട്ടിലേക്ക് നീങ്ങുന്നത് ഇടതുപക്ഷത്തെ ദേശീയ തലത്തില്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇന്ത്യ സഖ്യത്തിന്‍റെ നേതൃത്വം വഹിക്കുന്ന കക്ഷി സഖ്യത്തിലെ മറ്റൊരു കക്ഷിയോട് ഏറ്റുമുട്ടുന്നതിലെ അതൃപ്തി സിപിഎമ്മും സിപിഐയും കോണ്‍ഗ്രസിനെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, രാഹുല്‍ ഗാന്ധി…

