ആർക്ക് വോട്ട് ചെയ്താലും വീഴുന്നത് താമരക്ക്; കാസർഗോഡ് വോട്ടിങ് യന്ത്രത്തിൽ വൻ ക്രമക്കേടെന്ന് ആരോപണം
കാസർകോട്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ബിജെപിക്ക് അനുകൂലമായി തിരിമറിയെന്ന് പരാതി. കാസർകോട് ഗവ. കോളജിൽ നടക്കുന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയത്. താമരക്ക് വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ആ ചിഹ്നത്തിന് വോട്ട് വീഴുന്നതായാണ് പരാതി ഉയർന്നത്. താമരക്ക് ഒരു വോട്ട് ചെയ്താൽ വിവിപാറ്റ് എണ്ണുമ്പോൾ രണ്ടെണ്ണം ലഭിക്കുന്നു. താമരക്ക് വോട്ട് ചെയ്‌തില്ലെങ്കിൽ വിവിപാറ്റ് എണ്ണുമ്പോൾ ഒരു വോട്ട് താമരക്ക് ലഭിക്കുന്നു. മൊഗ്രാൽ പുത്തൂർ പോളിങ് ബൂത്തിലെ ഒന്ന്, എട്ട്, കാസർകോട് ഗവ. കോളജിലെ 139, മായിപ്പാടി…

