പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവിന് 32 വർഷം കഠിന തടവും 1 . 80 ലക്ഷം പിഴയും
ചേര്‍ത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 32 വര്‍ഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷ് (25) ആണ് പ്രതി. കറങ്ങാന്‍ പോകാമെന്ന് പറഞ്ഞായിരുന്നു 15 വയസുകാരിയെ പ്രതി പീഡിപ്പിച്ചത്. ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം തടവു കൂടി അനുഭവിക്കണമെന്ന്…

