തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; മൃതദേഹം വീട്ടുകിണറ്റില്‍ 

തൃശ്ശൂർ: കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കുഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ – ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) ആണ് വീട്ടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു. ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച ആർദ്ര. കുട്ടിയെ കാണാതെ ആയതിനെ തുടർന്ന് കാട്ടൂർ പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ അന്വേഷിച്ച് ആലപ്പുഴയിൽ…

Read More

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ; ജിതിൻ ബാബുവും സ്റ്റെഫിയും ലഹരിമരുന്ന് എത്തിച്ചത് ബെംഗളുരുവിൽ നിന്ന്

കോഴിക്കോട്: തൊട്ടില്‍പാലത്ത് എം ഡി എം എ യുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. 96.44 ഗ്രാം എം.ഡി എം.എ ഇവരില്‍ നിന്ന് പിടികൂടി. ബംഗ്ലൂളൂരുവിൽ നിന്നും വടകരയ്ക്ക് കടത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വടകര ഭാഗത്ത് വിൽപ്പന നടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലണ് കുറ്റ്യാടി ചുരം ഭാഗത്ത് പൊലീസ് വാഹനപരിശോധന നടത്തിയിയത്. സംശയം തോന്നാതിരിക്കാൻ നാല് വയസുള്ള കുഞ്ഞിനെയും…

Read More

എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിന്റെ ബോഗികൾക്കടിയിൽ തീ, യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു

പാലക്കാട് :എറണാകുളം -നിസാമുദ്ദീൻ എക്സ്പ്രസിന്റ രണ്ട് ബോഗികൾക്കിടയിൽ തീ പടർന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. യാത്രക്കാരാണ് തീ കണ്ടത്. ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം തീയണച്ചു. പരിശോധനയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനാൽ നിസാമുദ്ദീൻ വരെ യാത്ര തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

പീഡനക്കേസിലെ പ്രതി ഇരട്ടകളിൽ ഒരാൾ, തിരിച്ചറിയാനാവാതെ പൊലീസ്; പെൺകുട്ടിയെ വിളിച്ചുവരുത്തി

തിരുവനന്തപുരം: പതിനേഴുകാരിയായ സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ എന്ന ആസിഫ് (19) ആണ്. 450, 366 എ, 354 എ (1) (എൻ), 376(2)(എൻ) തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയതാണ് കേസ്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തി ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിൽ നിന്ന് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അതിജീവതയെ സ്റ്റേഷനിലെത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരട്ടകളായതിനാൽ…

Read More

അഴിമതി, കൈക്കൂലി ആരോപണങ്ങൾ; ; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

പാലക്കാട്: മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടിയിലെ ഷോളയൂർ വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. അഴിമതി, കൈക്കൂലി ആരോപണങ്ങളിൽ വില്ലേജ് ഓഫീസർ ഇ.എസ്. അജിത് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. വിവിധ പരാതികൾ ലഭിച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാനതല ഇൻസ്‌പെക്ഷൻ നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് ഉദ്യോ​ഗസ്ഥനെതിരെ നടപടി കൈക്കൊണ്ടത്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയാണ് സസ്‌പെൻഷൻ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇൻസ്പെക്ഷൻ സ്ക്വാഡിന്റെ പരിശോധനയുടേയും റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു

Read More

വര്‍ക്കലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തിരുവനന്തപുരം: വര്‍ക്കല ഒറ്റൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.ഒറ്റൂര്‍ തെറ്റിക്കുളം വൈഷ്ണവ് നിവാസില്‍ പ്രകാശിന്റെ മകന്‍ വൈഷ്ണവ്(11) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അമ്മയുടെ സഹോദരനൊടൊപ്പം തെറ്റിക്കുളം ഗുരുമന്ദിരത്തില്‍ ഗുരുസമാധിയോടനുബന്ധിച്ച് പായസം വാങ്ങാന്‍ പോയതായിരുന്നു വൈഷ്ണവ്. അതുകഴിഞ്ഞ് മടങ്ങിവരുന്നവഴി മീന്‍വളര്‍ത്തലില്‍ താല്‍പര്യമുണ്ടായിരുന്നതിനാല്‍ മാമ്പഴക്കുളം കുളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങി. മീന്‍പിടിക്കവെ നീന്തല്‍ അറിയാത്ത വൈഷ്ണവ് കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മാതൃസഹോദരന്‍ ബിജോയ്‌ നിലവിളിച്ച് ആളെക്കൂട്ടി വൈഷ്ണവിനെ കരയ്‌ക്കെത്തിച്ച ശേഷം മണമ്പൂര്‍ ഗവ:ആശുപത്രിയില്‍ എത്തിച്ചു. അവിടത്തെ ഡോക്ടര്‍മാരുടെ…

Read More

റോഡിനെപ്പറ്റി എംഎൽഎയോട് പരാതി പറഞ്ഞു; രാത്രി വീടു വളഞ്ഞ് യുവാവിനെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: റോഡ് തകർന്നതിനെ പറ്റി വാമനപുരം എംഎൽഎ ഡികെ മുരളിയോട് പരാതി പറഞ്ഞതിന് യുവാവിനെ അറസ്റ്റ് ചെയ്തതായി പരാതി. കോൺഗ്രസ് പ്രവർത്തകനായ കല്ലറ സ്വദേശി ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. രാത്രി ഒരുണിയോടെ വീടു വളഞ്ഞ പൊലീസ്, അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. രാവിലെ ജാമ്യത്തിൽ വിട്ടു. മദ്യപിച്ച് യോഗം അലങ്കോലമാക്കിയതിനാണ് നടപടിയെടുത്തത് എന്നാണ് എംഎൽഎയുടെ വിശദീകരണം.

Read More

തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം :കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോൺ മത്സരത്തെ തുടർന്ന് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി . നാളെ വെളുപ്പിന് 2 മണി മുതൽ രാവിലെ 10 മണി വരെ കോവളം – കഴക്കൂട്ടം ബൈപ്പാസിൽ കോവളം മുതൽ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക മുതൽ ശംഖുമുഖം വരെയുള്ള റോഡിലും, റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെളുപ്പിന് 2.00 മണി മുതൽ രാവിലെ 10.00 മണിവരെ കോവളം- ചാക്ക…

Read More

ആലപ്പുഴ കോടതി വളപ്പില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; കേസെടുത്ത് പൊലീസ്

ആലപ്പുഴ : ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതി വളപ്പിലാണ് പരസ്യ സംഘർഷം. ഭാര്യയും, ഭര്‍ത്താവിന്‍റെ സഹോദരിയുമാണ് പരസ്യമായി തമ്മിലടിച്ചത്. വിവാഹമോചനത്തിനൊടുവിൽ കുഞ്ഞിനെ ഭർത്താവിന് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു ഭർത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി അടിയായത്. കോടതി വളപ്പിൽ നടന്ന സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കോടതിവളപ്പിൽ ഇരുവരും തമ്മിൽ തല്ലുന്നത് നാലാം തവണയാണ്. കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം…

Read More

എ എം ആരിഫ് എം പി യുടെ ഉമ്മ അന്തരിച്ചു.

ആലപ്പുഴ: എ എം ആരിഫ് എംപിയുടെ ഉമ്മ വട്ടയാൽ വാർഡിൽ തങ്കത്തിൽ പരേതനായ മജീദിൻ്റെ ഭാര്യ സുബൈദ (84) അന്തരിച്ചു.മൃതദേഹം ആരിഫ് എം പി യുടെ വീടായ ആലപ്പുഴ ഇരവുകാട് വാർഡിൽ ആരുണ്യം വീട്ടിൽ. ഖബറടക്കം ഞായറാഴ്ച്ച രാവിലെ എട്ടിന് ആലപ്പുഴ കിഴക്കേ ജുമാമസ്ജിദ് (മസ്താൻപള്ളി) ഖബർസ്ഥാനിൽ. മറ്റ് മക്കൾ: എ എം അൻവാസ്, എ എം അൻസാരി. മരുമക്കൾ: ഡോ. ഷഹ്നാസ് ആരിഫ് (പ്രൈം ഹോമിയോപ്പതിക് ഹെൽത്ത് കെയർക്ലിനിക്സ്, ഇരവുകാട്), റോഷ്നി, ഖയർനിസ

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial