ഹിമാചലില്‍ നാടകീയ രംഗങ്ങള്‍; ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്ന് മുഖ്യമന്ത്രി; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചെന്ന് ബിജെപി അവകാശവാദം
സിംല: ഹിമാചല്‍ പ്രദേശില്‍ രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍. ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു ആരോപിച്ചു. ഹരിയാനയിലേക്കാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. സംസ്ഥാന പൊലീസിന്റേയും സിആര്‍പിഎഫിന്റേയും അകമ്പടിയോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ആറു കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രന്മാരും ബിജെപിക്ക് വേണ്ടി ക്രോസ് വോട്ടിങ് നടത്തി എന്ന സൂചനകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ ആരോപണം. നേരത്തെ ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം…

