Headlines

മല്ലു ട്രാവലർക്കെതിരായ പീഡന പരാതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തും

വ്‌ളോഗര്‍ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് മൊഴി നൽകുക. നിലവിൽ ഇവര്‍ ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. പരാതിയില്‍ പറയുന്ന ദിവസം ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലാണുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിൽ സൗദി വനിതയോടു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ വ്ലോഗറും യുട്യൂബറുമായ ഷാക്കിർ സുബ്‌ഹാനു പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. വിദേശത്തുള്ള ഷക്കീറിനോടു നാട്ടിലെത്തിയാലുടൻ…

Read More

ഓണം ബമ്പർ ;ഭാഗ്യശാലി കോയമ്പത്തൂർ സ്വദേശി നടരാജൻ

പാലക്കാട്: ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് തമിഴ്‌നാട് സ്വദേശിയ്ക്ക്. TE 230662 എന്ന നമ്പറിനാണ് സമ്മാനം അടിച്ചത്. കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണ് ടിക്കറ്റ് എടുത്തത്. പത്ത് ടിക്കറ്റുകളാണ് ഇയാൾ എടുത്തിരുന്നത് . സമ്മാനാർഹമായ ടിക്കറ്റ് മറ്റാർക്കെങ്കിലും വിറ്റോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാ​ഗ്യസമ്മാനം നേടിയത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ…

Read More

വയനാട്ടിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൽപ്പറ്റ : വയനാട് വെണ്ണിയോടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ അനിഷ (35) ആണ് കൊല്ലപ്പെട്ടത്. സംഭവവത്തിൽ ഭർത്താവ് മുട്ടിൽ കൊളവയൽ മുകേഷിനെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം. തലക്കും, മുഖത്തിനും മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് അയൽവാസികൾ പറഞ്ഞു. കൃത്യം നടത്തിയ ശേഷം അനീഷ് തന്നെയാണ് നാട്ടുകാരെയും, പൊലീസിനെയും വിവരമറിയിച്ചത്. 2022 നവംബർ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

തേനീച്ചയുടെ കുത്തേറ്റു 2 കുട്ടികൾക്ക് ദാരുണാന്ത്യം

ദില്ലി: തേനീച്ചയുടെ കുത്തേറ്റു 2 കുട്ടികൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മൻകാപൂരിലാണ് സംഭവം. യുഗ് (4), യോഗേഷ് (6) എന്നീ കുട്ടികളാണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടികൾക്ക് തേനീച്ചയുടെ കുത്തേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നിലവിൽ അവർ ചികിത്സയിലാണ്.

Read More

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; കെഎസ്ആർടിസി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ഇടുക്കി:മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ കെ.കെ കൃഷ്ണൻ, ഇൻസ്പെക്ടർ പി.പി തങ്കപ്പൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.കട്ടപ്പന ഡിപ്പോയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ കെ.കെ കൃഷ്ണനോടും പി.പി തങ്കപ്പനോടും സംസാരിച്ചപ്പോൾ ഇരുവരിൽ നിന്നും മദ്യത്തിന്റെ ഗന്ധവും, ഭാഷയിൽ അവ്യക്തതയും മനസിലാക്കുകയായിരുന്നു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധിച്ചതിൽ ഇരുവരും മദ്യപിച്ചതായി കണ്ടെത്തി.

Read More

ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഭാര്യയും വിദ്യാർഥിയായ മകനും അറസ്റ്റിൽ

ഇടുക്കി : ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഭാര്യയും വിദ്യാർഥിയായ മകനും അറസ്റ്റിൽ. വള്ളക്കടവ് കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടിപ്പരുക്കേൽപിച്ച കേസിലാണു ഭാര്യ അഷീറ ബീവി (39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവരെ പൊലീസ് പിടികൂടിയത്. 16നു രാത്രി ഒന്നരയോടെയാണു നാലംഗസംഘം വീട്ടിൽക്കയറി അബ്ബാസിനെ വെട്ടിയത്. ക്വട്ടേഷൻ സംഘാംഗങ്ങളെപ്പറ്റി വിവരം ലഭിച്ചെന്നും തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. അബ്ബാസും അഷീറയും തമ്മിൽ കലഹം പതിവായതോടെ അഷീറയും മകനും അടുത്തയിടെ എറണാകുളത്തെ കുടുംബവീട്ടിലേക്കു പോയി. അബ്ബാസ്…

Read More

മുന്നോട്ടു പോകാനാണു തീരുമാനം; ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി സഞ്ജു സാംസൺ

തിരുവനന്തപുരം: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ നിന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഒഴിവാക്കിയതിനു പിന്നാലെ പ്രതികരണവുമായി താരം രംഗത്ത്. താരത്തിന്റെ സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ട് പ്രതികരിച്ചത്. ‘‘അത് അങ്ങനെയാണ്, മുന്നോട്ടു പോകാനാണു തീരുമാനം.’’– സഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിനു മുൻപ് ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമുകളിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു….

Read More

ഇടുക്കിയിൽ പത്താം ക്ലാസുകാരിയും 34 വയസുകാരനും തമ്മിലുള്ള പ്രണയം പുറത്തറിഞ്ഞു; പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം

അടിമാലി: പതിനാലുകാരിയും ബന്ധുവായ 34 വയസുകാരനും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് പരാതിയുണ്ടായിരുന്നു. അന്വേഷിക്കാന്‍ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.ഇടുക്കി വെള്ളത്തൂവല്‍ മുറിയറയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ബന്ധുവായ യുവാവുമായാണ് പ്രണയത്തിലായത്. പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവം അന്വേഷിക്കാന്‍ പൊലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും മുനിയറ പന്നിയാര്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരെയും ആദ്യം…

Read More

പാറശാലയില്‍ ആറുകോടിയുടെ ബസ് ടെര്‍മിനല്‍,നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

പാറശാല :പാറശാലയില്‍ ആറുകോടിയുടെ ബസ് ടെര്‍മിനല്‍,നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പാറശാല ബസ് ടെര്‍മിനലിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പാറശാല മണ്ഡലത്തില്‍ 2,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി എം.എല്‍.എ പറഞ്ഞു. സാമ്പത്തികപ്രതിസന്ധികള്‍ക്കിടയിലും നമ്മളൊരുമിച്ച് മുന്നിട്ടിറങ്ങിയാൽ വികസനം യാഥാര്‍ത്ഥ്യമാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചു.ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായാണ് പാറശാല കേന്ദ്രീകരിച്ച് കാരാളിയില്‍ ആധുനിക…

Read More

അധ്യാപിക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; കുടുംബ പ്രശ്നങ്ങളെന്ന് സംശയം

തിരുവനന്തപുരം: അധ്യാപികയായ യുവതിയെ കുടുംബവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. പാറശാല കരുമാനൂർ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ്. ഭർതൃഗൃഹത്തിലായിരുന്ന ശ്രീലതിക ഞായറാഴ്ചയാണ് പുലിയൂർശാലയിലെ കുടുംബവീട്ടിലെത്തിയത്. രാത്രി ഒമ്പതു മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാറശ്ശാലയ്ക്കു സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് ശ്രീലത. വെള്ളറട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial