Headlines

വനിതാ സംവരണ ബിൽ അവതരിപ്പിച്ചു; 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല

ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ വനിതാ സംവരണ ബില്‍ അവതരിപ്പിച്ച് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. ബില്‍ നിയമമാകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറും. 33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകുന്നതോടെ കേരള നിയമസഭയില്‍…

Read More

ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്‌തു

പത്തനംതിട്ട : പത്തനംതിട്ടയിൽ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്‌തു. ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ചാണ് പിതാവ് കൊലപ്പെടുത്തിയത്. പത്തനംതിട്ട ഏനാത്താണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്‌തത്‌ തട്ടാരുപടി സ്വദേശി മാത്യു ടി അലക്സ് എന്ന യുവാവാണ്. ഇന്ന് രാവിലെ മാത്യു ടി അലക്സിന്റെ അഞ്ച് വയസായ ഇളയ മകൻ മെയ്‌വിൻ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ വിവരം അറിഞ്ഞ് സ്ഥലത്തെത്തുകയിരുന്നു. മകനെ കൊന്നശേഷം പിതാവ് തൂങ്ങിമരിക്കുകയായിരുന്നു. വിഷം കൊടുത്തോ കഴുത്ത് ഞെരിച്ചൊ ആവാം കൊലപതാകാമെന്നാണ് പൊലീസ്…

Read More

മുഖംമൂടി ധരിച്ച് പ്രാങ്ക്: പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകരയിലാണ് സംഭവം. ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ വച്ചാണ് ഇവർ പെൺകുട്ടികളോട് മോശമായി പെരുമാറിയത്. മുഖം മൂടി ധരിച്ചെത്തി സ്കൂൾ വിദ്യാർത്ഥിനികളെ സമ്മതം ഇല്ലാതെ സ്പർശിക്കുകയായിരുന്നു. നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങൾ അടക്കം ചേർത്ത് പൊലീസിൽ പരാതി നൽകിയത്.

Read More

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാർഥിനിയായ മീര (16) ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിയോടെയാണ് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസിക സമ്മർദം മൂലമാണ് ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കുട്ടി ചികിത്സയിലായിരുന്നെന്ന് റിപ്പോർട്ട്

Read More

പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഖലിസ്ഥാന്‍ ഭീകര സംഘടന

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ മോഗ ജില്ലയിലെ ദാല ഗ്രാമത്തിലാണ് സംഭവം. അജിത്വാളിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായ ബൽജീന്ദർ സിംഗ് ബല്ലിയെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവ ദിവസം വീട്ടിൽ മുടിവെട്ടിക്കൊണ്ടിരുന്ന ബൽജീന്ദർ സിംഗ് ബല്ലിക്ക് ഒരു അജ്ഞാതനിൽ നിന്ന് ഫോൺ കോൾ വന്നു. ചില രേഖകളിൽ ഒപ്പിടാൻ അഭ്യർത്ഥിച്ചയാളെ കാണാൻ ബല്ലി…

Read More

ബാലഗോപാല ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിതുറന്ന് മോഷണം; അരലക്ഷം രൂപ കവർന്നു.

കണ്ണൂർ: കണ്ണൂർ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിൽ വൻ കവർച്ച. ഭണ്ഡാരങ്ങൾ കുത്തിതുറന്ന്അരലക്ഷത്തിലകം രൂപ കവർന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തല തോർത്ത് മുണ്ടു കൊണ്ട് മൂടിയാണ് മോഷ്ടാവ്എത്തിയത്. ശനിയാഴ്ച്ച പുലർച്ചെ മൂന്നുമണിയോടെയാണ് കറുത്ത വസ്ത്രം അണിഞ്ഞ് ക്ഷേത്രത്തിലെത്തിയത്. മതിലിനോട് ചേർന്ന ഭണ്ഡാരങ്ങളാണ് ആദ്യം കുത്തിതുറന്നത്. ശ്രീകൃഷ്ണ ജയന്തിയടക്കം ഉത്സവങ്ങൾക്ക് ശേഷം ഭണ്ഡാരം തുറന്നിരുന്നില്ല. ക്ഷേത്രത്തിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കൃത്യമായി പതിഞ്ഞിട്ടുണ്ട്. മതിലിന്റെ ഇടതും വലതുമുള്ള ഭണ്ഡാരങ്ങൾ ആദ്യം കുത്തിത്തുറന്നു. ക്ഷേത്രത്തിന് പുറത്തുള്ള…

Read More

പി എസ് സി നിയമന തട്ടിപ്പ് കേസ്; ഒന്നാം പ്രതി രാജലക്ഷ്മി പൊലീസിൽ കീഴടങ്ങി

പിഎസ് സി നിയമന തട്ടിപ്പ് ഒന്നാം പ്രതി അടൂർ സ്വദേശിനി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. അതെസമയം ഇന്റർവ്യൂ നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പിഎസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേന ഇന്റർവ്യൂ നടത്തിയ കോട്ടയം സ്വദേശിനി ജോയിസി ജോർജാണ് പിടിയിലായത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉദ്യോഗാര്‍ത്ഥികളെ കബിളിപ്പിച്ച് ഓണ്‍ലൈന്‍ അഭിമുഖം നടത്തിയ പ്രതിയുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. പിഎസ് സിയിലെ ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്തിയത്….

Read More

വായ്പ തിരിച്ചടവ് മുടങ്ങിയാൽ പേടിക്കേണ്ട! കൃത്യമായി ഓർമ്മപ്പെടുത്താൻ ചോക്ലേറ്റുമായി എസ്ബിഐ ഇനി വീട്ടിൽ എത്തും

ബാങ്കുകളിൽ നിന്ന് വായ്പ എടുത്തവർ എല്ലാ മാസവും തിരിച്ചടവ് തുക കൃത്യമായി ബാങ്കിൽ അടയ്ക്കേണ്ടതുണ്ട്. തിരിച്ചടക്കാൻ മതിയായ പൈസ കയ്യിലില്ലെങ്കിൽ ബാങ്കിൽ നിന്നും ഫോൺ കോളോ, മെസേജോ വന്നാൽ മിക്ക ആളുകളും അവ അറ്റൻഡ് ചെയ്യാൻ മടിക്കും. ഇത്തരത്തിലുള്ളവരെ ഓർമ്മപ്പെടുത്താൻ വേറിട്ട മാർഗ്ഗവുമായി എത്തുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ. വായ്പ തിരിച്ചടവ് കൃത്യമായി തന്നെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ചോക്ലേറ്റുമായി വീടുകളിൽ എത്താനാണ് എസ്ബിഐയുടെ തീരുമാനം. പ്രതിമാസ തവണകളിൽ വീഴ്ച വരുത്താൻ സാധ്യതയുള്ളവരെ ഒരു പായ്ക്കറ്റ്…

Read More

പാരിപ്പള്ളി അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ജീവനൊടുക്കി; ജയിൽ മോചിതനായത് 3 നാൾ മുമ്പ്

കൊല്ലം: പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കർണ്ണാടക കൊടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഹീമിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുണ്ടായത്. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു നദീറ. നിരവധി കേസുകളിലെ പ്രതിയാണ്…

Read More

പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു. ആസിഡാക്രമണ ഭീഷണിയും; യുവാവ് പിടിയിൽ

പത്തനംതിട്ട: പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പന്തളം ഉളനാട് സ്വദേശി അനന്തു അനിലിനെ കഴിഞ്ഞദിവസമാണ് എറണാകുളത്ത് നിന്ന് പിടികൂടിയത്. ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ച്, രണ്ടുവർഷമായി പരിചയത്തിലായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച്തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തെന്നാണ് കേസ്. കഴിഞ്ഞവർഷം ഡിസംബറിൽ അടൂരിലെ ഒരു ലോഡ്ജിൽ എത്തിച്ചും, തുടർന്ന് വിവിധയിടങ്ങളിലെത്തിച്ചും ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി.പീഡനവിവരം പുറത്തു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial