കോഴിക്കോട് സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ വീണ് രണ്ടുകുട്ടികൾ മരിച്ചു. കോരങ്ങാട് അല്‍ഫോന്‍സാ റോഡിലായിരുന്നു അപകടം. കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താമരശ്ശേരി കോരക്കാട് വട്ടക്കുരു അബ്ദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ആഷിർ (7), മുഹമ്മദ് ആദി (13) എന്നിവരാണ് കുളത്തിൽ വീണത്. കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് സെപ്റ്റിക് നിർമ്മാണത്തിന് വേണ്ടി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴയിലാണ് വീണത്. കുട്ടികൾ വെള്ളത്തിലേക്ക് ഇറങ്ങിയതാണോ അതോ അബദ്ധത്തിൽ വീണതാണോ…

Read More

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി .

കൽപ്പറ്റ: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ (ജൂലൈ 24) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. അതേസമയം വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എറണാകുളം, ഇടുക്കി,…

Read More

വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ: ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

6-12 ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. എല്ലാ സർക്കാർ-എയ്ഡഡ്, റസിഡൻഷ്യൽ സ്‌കൂളുകളിലും സ്ത്രീകൾക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവർത്തകയായ ജയ താക്കൂർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളുടെ ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ‘സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ്’…

Read More

കൊട്ടാരക്കരയിൽ മകൻ അമ്മയെ നടു റോഡിൽ കുത്തിക്കൊന്നു.

കൊല്ലം: കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്നു. തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്. മകൻ ജോമോൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ് കൃത്യം നടത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി

Read More

ഇറച്ചി വിൽപനയുടെ മറവിൽ ഹാഷിഷ് ഓയിൽ വിതരണം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: കോഴി ഇറച്ചി വിൽപനയുടെ മറവിൽ ഹാഷിഷ് ഓയിൽ കൈമാറ്റം ചെയ്ത കേസിൽ നാലു പേർ പിടിയിൽ. സംഭവത്തിൽ തിരുവനന്തപുരം നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെ ശ്രീകാര്യം പൊലീസ് പിടികൂടി. പ്രതികളിൽ നിന്നും 760 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഹോട്ടലുകളിൽ കോഴി ഇറച്ചി വിതരണം ചെയ്യുന്നതിന്റെ മറവിലാണ് ഹാഷിഷ് ഓയിൽ ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ പ്രതികൾ കടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാത്രിയാണ് ഇവർ…

Read More

അനന്തപുരി എഫ്.എം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണം; കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

അനന്തപുരി എഫ്.എം പ്രക്ഷേപണം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു. ജീവനക്കാര്‍ പ്രതിപക്ഷ നേതാവിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.പ്രക്ഷേപണം നിര്‍ത്തിയതോടെ വര്‍ഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വല്‍ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതില്‍ പലര്‍ക്കും അനുയോജ്യമായ മറ്റ് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. അനന്തപുരി എഫ്എമ്മിന് 45 ലക്ഷത്തിലധികം ശ്രോതാക്കളുണ്ടെന്നാണ് കണക്ക്. പ്രതിവര്‍ഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനം അനന്തപുരി എഫ്.എം സ്റ്റേഷന്‍ പ്രസാര്‍…

Read More

വിനായകന്റെ ഫോൺ ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക്; ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് നടൻ

കൊച്ചി: നടൻ വിനായകനിൽ നിന്നും പൊലീസ് പിടിച്ചെടുത്ത ഫോൺ ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിലാണ് പൊലീസ് കഴിഞ്ഞ ദിവസം നടന്റെ ഫോൺ പിടിച്ചെടുത്തത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ലൈവ് ചെയ്യാൻ വിനായകൻ ഉപയോഗിച്ച ഫോൺ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട വിനായകന്റെ മൊഴിയും ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് വിനായകൻ പൊലീസിന് നൽകിയ മൊഴി. തന്റെ വീട് ആക്രമിച്ചെന്ന പരാതി വിനായകനെ അറിയിച്ചു. തനിക്കെതിരെ…

Read More

മുഹമ്മദ് മുഹസിൻ എംഎൽഎ സിപിഐ ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവച്ചു

പാലക്കാട് : പാലക്കാട് ജില്ലയിൽ നിന്നുള്ള സിപിഐയുടെ ഏക എം എൽഎ മുഹമ്മദ് മുഹസിൻ പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവച്ചു. രാജിക്കത്ത് പാർട്ടി സംസ്ഥാന സെന്ററിനും ജില്ലാ സെക്രട്ടറിക്കും മെയിൽ ചെയ്തു. ദേശീയ നേതൃത്വത്തിന് രാജിക്കത്ത് നാളെ മെയിൽ ചെയ്യുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണിയുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ മുഹസിൻ ഉൾപ്പെടെയുള്ള പട്ടാമ്പി മണ്ഡലത്തിലെ ജില്ലാ കമ്മിറ്റി അംഗങ്ങളെ നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നു.. ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയമായ…

Read More

ഡിവിഷൻ നിലനിർത്താൻ ഇല്ലാത്ത കുട്ടികളുടെ പേരിൽ രേഖകൾ; മുൻ സ്കൂൾ പ്രിൻസിപ്പലിന് ഏഴര വർഷം കഠിന തടവ്

തിരുവനന്തപുരം: അനധികൃത നിയമനം നടത്തിയ കേസിൽ എയ്‌ഡഡ് സ്‌കൂൾ മുൻ പ്രിൻസിപ്പലിന് ഏഴര വർഷം കഠിന തടവും 1,70,000 രൂപ പിഴയും. കൊല്ലം കരുനാഗപ്പള്ളി അയണിവെളികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ പ്രിൻസിപ്പൽ രമാകുമാരിയെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചത്. കേസിൽ ഒന്നാം പ്രതിയാണ് രമാകുമാരി. രണ്ടാം പ്രതിയായ മാനേജർ കെആർ ശ്രീകുമാർ വിചാരണക്കിടെ മരണപ്പെട്ടതിനാൽ ഒഴിവാക്കി. അയണിവേലികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 2004ൽ അനധികൃതമായി നിയമനം നടത്തിയ കേസിൽ മുൻ പ്രിൻസിപ്പൽ…

Read More

ഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും കൊണ്ട് ബസ് കഴുകിച്ച സംഭവം;
കെഎസ്ആർടിസി എംപാനൽ ഡ്രൈവറെ സർവീസിൽനിന്ന് മാറ്റി

തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും കൊണ്ട് ബസ് കഴുകിച്ച സംഭവത്തിൽ എംപാനൽ ഡ്രൈവറെ സർവീസിൽനിന്ന് മാറ്റിനിർത്തി. മറ്റൊരു കെഎസ്ആർടിസി ഡ്രൈവറുടെ മക്കളായ പെൺകുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ.ഷിജിയെയാണ് സർവീസിൽനിന്ന് മാറ്റിനിർത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പല്ലിന്റെ ചികിൽസയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിൽപോയി മടങ്ങുകയായിരുന്ന പെൺകുട്ടി ബസിൽ ഛർദിച്ചു. സഹോദരിയും ഒപ്പമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഡ്രൈവർ പെൺകുട്ടികളെക്കൊണ്ട് ബസ് കഴുകിക്കുകയായിരുന്നു. ഛർദിച്ച പെൺകുട്ടിയുടെ ശസ്ത്രക്രിയ ഇന്നലെ നടന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial