Headlines

വയനാട്ടിലെത്തിയ കേന്ദ്ര വനം മന്ത്രി കരിങ്കൊടി കാണിക്കാൻ നീക്കം; കെഎസ്‍യു പ്രവ‍ർത്തകർ അറസ്റ്റിൽ

വയനാട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ്‍യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്. കലക്ടറേറ്റിന്റെ മുന്നിൻ വച്ച് കരിങ്കൊടി കാണിക്കാനായിരുന്നു നീക്കം. കെഎസ്‍യു ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുൽദാസ് അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ, ഔട്ട്‌ റീച് സെൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വിനീഷ്, കൽപ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ആൽഫൻ അമ്പാറയിൽ തുടങ്ങിയവരും അറസ്റ്റിലായി. വന്യമൃഗ ആക്രമണത്തിൽ രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേർ…

Read More

13 വയസുകാരനെ പ്രിൻസിപ്പൽ മുഖത്തടിച്ച് പരിക്കേൽപ്പിച്ചു; പരാതിയുമായി കുടുംബം

തൃശൂർ: ചാവക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി. ലുവായ് പെരുമ്പായിപ്പടി സ്വദേശിയായ 13 വയസുകാരനെ പ്രിൻസിപ്പൽ കൈ കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പാലയൂർ സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.വിദ്യാർത്ഥി ക്ലാസ് കഴിഞ്ഞെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. ചെവിക്ക് വേദന അനുഭപ്പെട്ടതോടെ വിദ്യാർത്ഥിയെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീട്ടുകാർ ചാവക്കാട് പൊലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ…

Read More

മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവാവ് കിണറ്റിൽ വീണു മരിച്ചു

തിരുവനന്തപുരം: മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവാവ് കിണറ്റിൽ വീണു മരിച്ചു. നേമം പുന്നമംഗലം ഭാസ്കരാലയത്തിൽ രാഹുൽ കൃഷ്ണ എന്ന ചന്തു (26) ആണ് സംരക്ഷണഭിത്തി കെട്ടാത്ത കിണറ്റിൽ വീണു മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമായി ചന്തു കാലടിയിൽ ഒത്തുകൂടിയിരുന്നു. കോൾ വന്നപ്പോൾ ഫോണെടുത്ത് കിണറിനടുത്തേക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് കിണറ്റിൽ വീണത്. അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: രാധാകൃഷ്ണൻ. അമ്മ: ജയകുമാരി. സഹോദരി: രഞ്ജി കൃഷ്ണ.

Read More

പ്രേമലു 50 കോടി ക്ലബിൽ; റെക്കോർഡ് സ്വന്തമാക്കി നസ്ലെൻ

നിരവധി നല്ല മലയാള സിനിമകൾ റിലീസാകുന്ന ഒരു വർഷമായി മാറുകയാണ് 2024. റിലീസ് ചെയ്തതിൽ മിക്ക സിനിമകളും ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചു. 2 മാസത്തിനുള്ളിൽ തന്നെ ആദ്യ 50 കോടി ക്ലബ് ചിത്രവും മലയാളത്തിന് ലഭിച്ചു. പ്രേമലുവാണ് 50 കോടി ക്ലബിൽ എത്തിയ ചിത്രം. പ്രേമലു 50 കോടി ക്ലബിൽ കടന്നപ്പോൾ അൻപത് കോടി ക്ലബ്ബിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി മാറി നസ്‌സ്ലെൻ. വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഭ്രമയുഗവും 50 കോടി ക്ലബ്ബിൽ എത്തും….

Read More

ബലാത്സംഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ

അയർക്കുന്നം: ബലാത്സംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ചെത്തിമറ്റം ഇല്ലിക്കൽ വീട്ടിൽ ശിവ സേവ്യർ (34) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. 2021 മെയ് ഇരുപതാം തീയതി അയർക്കുന്നം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അയർക്കുന്നം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽപോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി…

Read More

പാറയ്ക്കൽ
വായനസംഘം
മാതൃഭാഷാദിനാചരണം സംഘടിപ്പിച്ചു

വെഞ്ഞാറമൂട് :പാറയ്ക്കൽ ഗവൺമെൻറ് യു.പി.എസിൽ പാറയ്ക്കൽ,വായനസംഘം മാതൃഭാഷാദിനാചരണവും 100 മത് പുസ്തക വായന അവതരണവും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചടങ്ങിൽപി.ടി.എ.പ്രസിഡന്റ് അജിത് !സിംഗ്അധ്യക്ഷനായി. ചടങ്ങിൽ കണിയാപുരം ബി.പി.ഒ.ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, മാഗസിൻ പ്രകാശനം നിർവഹിച്ചു. എഴുത്തുകാൻ മനു ആലിയാട് ആശംസാ പ്രസംഗം നടത്തി. സ്കൂൾഹെഡ്മിസ്ട്രസ് ബിന്ദു സ്വാഗതവും അദ്ധ്യാപിക സൗമ്യ ചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ രംഗങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾ തയ്യാറാക്കി അച്ചടിച്ച…

Read More

മലപ്പുറത്ത് ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം; കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: എടവണ്ണപ്പാറയില്‍ ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടി കരാട്ടെ പരീശിലനത്തിന് പോയിരുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് കരാട്ടെ അധ്യാപകന്‍ സിദ്ദിഖലിയെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് വീടിന് 100 മീറ്റര്‍ മാത്രം അകലെ ചാലിയാറില്‍ 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടക്കം മുതല്‍ തന്നെ കുട്ടിയുടെ മരണത്തില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു….

Read More

റേഷന്‍ കാര്‍ഡ് ഇ കെവൈസി മസ്റ്ററിങ് മാര്‍ച്ച് 18ന് മുന്‍പ് പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ ഇ കെവൈസി മസ്റ്ററിങ് മാര്‍ച്ച് 18ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. മാര്‍ച്ച് 31 വരെ സമയമുണ്ടെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, തീയതി മാറ്റിയതില്‍ പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു വ്യക്തതയില്ല. കാര്‍ഡ് ഉടമകള്‍ ജീവിച്ചിരിക്കുന്നുവെന്നും മുന്‍ഗണനാ കാര്‍ഡിന് (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) അര്‍ഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിങ് ചെയ്യുന്നത്. 18ന് മുന്‍പ് പൂര്‍ത്തിയാക്കുന്നതിനായി മാര്‍ച്ച് 15, 16, 17 തീയതികളില്‍ എല്ലാ താലൂക്കിലും ക്യാംപുകള്‍ നടത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജ്, തോക്കുമായി അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി പ്രതി

തിരുവനന്തപുരം : നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി തോക്കുമായി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി. അക്ഷരാർത്ഥത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ഞെട്ടിച്ച സംഭവം ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് നടന്നത്. നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയായ കല്ലമ്പലം സ്വദേശി സതീഷ് സാവണാണ് തോക്കുമായി മെഡിക്കൽ കോളേജിനുള്ളിൽ കയറിയത്. ശേഷം ഇയാൾ അത്യാഹിത വിഭാഗത്തിനുളളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് സുരക്ഷാ ജീവനക്കാർ ഇടപെട്ടതോടെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ സുരക്ഷാ ജിവനക്കാരുടെ പിടിയിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെട്ടു.

Read More

ക്യാമ്പസിൽ വിദ്യാർത്ഥി സംഘർഷം;കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

തൃശൂര്‍: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് തീരുമാനം. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അടിപിടിയിൽ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ നേടി. മര്‍ദനമേറ്റവര്‍ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ്. എസ്.എഫ്.ഐയില്‍നിന്നും മാറിയ ഇവരുടെ നേതൃത്വത്തിലാണ് നാടക പരിശീലനം നടക്കുന്നത്. രാത്രിയില്‍ നടക്കുന്ന പരിശീലനത്തിന് പുറത്ത് നിന്നുള്ളവര്‍ എത്തിയത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ചോദ്യംചെയ്തിരുന്നു. ഇത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial