അധ്യാപികയായി നിയമന ഉത്തരവ് ലഭിച്ചതിന് പിന്നാലെ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി.

പാലോട്: പാലോട് നന്ദിയോട് പച്ചമലയിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി . നന്ദിയോട് പച്ചമല കിടാരക്കുഴി രേഷ്മ ഭവനിൽ രേഷ്മ (31) യെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലും രണ്ടു ദിവസമായി രേഷ്മയെ കാണാത്തതിനെ തുടർന്ന് തിരക്കുന്നുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പൊതുവേ മുറിക്കുള്ളിൽ ഒറ്റയ്ക്കിരിക്കുന്ന സ്വഭാവം രേഷ്മയ്ക്ക്‌ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് അനൂപ്…

Read More

കാവുകൾക്ക് ധനസഹായം

തിരുവനന്തപുരം ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് 2023-2024 വർഷത്തിൽ സാമ്പത്തിക സഹായം നൽകുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ധനസഹായം. താൽപര്യമുള്ള കാവുടമസ്ഥർക്ക് കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ആഗസ്റ്റ് 31 നകം അപേക്ഷ നൽകണം. മുൻപ് കാവുസംരക്ഷണത്തിന് ധനസഹായം ലഭിച്ചവർ അപേക്ഷ സമർപ്പിക്കേണ്ടതില്ല.

Read More

കല്ലിയൂർ പഞ്ചായത്ത് ഭരണം എൽ ഡി എഫ് പിടിച്ചെടുത്തു.

നേമം: ബിജെപി ഭരിച്ചിരുന്ന കല്ലിയൂർ പഞ്ചായത്ത്‌ ഇനി എൽഡിഎഫ്‌ ഭരിക്കും. ഇന്ന്‌ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ തോൽപ്പിച്ചാണ്‌ എൽഡിഎഫ്‌ ഭരണത്തിലെത്തിയത്‌. മുൻ പ്രസിഡന്റ്‌ കൂടിയായ ബിജെപിയിലെ ചന്തുകൃഷ്‌ണയെ എൽഡിഎഫിലെ എം സോമശേഖരനാണ്‌ 9 നെതിരെ 11 വോട്ടുകൾക്ക്‌ പരാജയപ്പെടുത്തിയത്‌. കഴിഞ്ഞമാസം പഞ്ചായത്ത് ഭരണത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിലാണ് ബിജെപി ഭരണം നടത്തിയത്. ഇരുപത്തിയൊന്ന് അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപി –…

Read More

വാഴക്കുല വെട്ടി ഫെയ്സ്ബുക്കിലിട്ടാൽ കർഷകനാകില്ല. മന്ത്രി ജി ആർ അനിലിനും , പി പ്രസാദിനുമെതിരെ കർഷകസംഘം

സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോഷക സംഘടനയായ കർഷക സംഘം . മന്ത്രി ജി ആർ അനിലിനെ മുന്നണിയുടെ നയം പഠിപ്പിക്കണം. നെല്ലിന്റെ വില നൽകാതെ കർഷകരെ കണ്ണീരു കുടിപ്പിക്കുന്നത് എൽഡിഎഫ് നയമല്ല. വാഴക്കുല വെട്ടി പടം ഫെയ്സ്ബുക്കിലിട്ടാൽ കർഷകനാകില്ലെന്നും കൃഷി മന്ത്രി പി പ്രസാദിന് ആ പണി അറിയില്ലെങ്കിൽ മാറിപ്പോകണമെന്നും കർഷക സംഘം വിമർശനം ഉന്നയിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ്, കൃഷി വകുപ്പുകൾ എൽഡിഎഫ് സർക്കാരിന്റെ സൽപേരിനു കളങ്കം വരുത്തുന്നു. 400 കോടി കടമെടുത്തിട്ടും…

Read More

തിരുവനന്തപുരം കിഴുവിലത്ത് വ്യാജരേഖ കളുണ്ടാക്കി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സഹകരണ ബാങ്ക് മാനേജർ ഇൻ ചാർജ് അറസ്റ്റിൽ

തിരുവനന്തപുരം: വ്യാജ രേഖകളുണ്ടാക്കി കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ സഹകരണ ബാങ്ക് മാനേജർ ഇൻചാർജ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി അജയ്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കിഴുവിലം സർവീസ് സഹകരണ ബാങ്കിലാണ് വൻ തുകയുടെ തിരിമറി ഇയാൾ നടത്തിയത്. അജയ്കുമാറിനെതിരെ 1.62 കോടി രൂപയുടെ സമ്പത്തിക ക്രമക്കേടാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചു 2022 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെ ഈ ബാങ്കിൽ മാനേജർ ഇൻചാർജായി നോക്കിവന്ന സമയത്തായിരുന്നു ക്രമക്കേട് നടന്നത്. ഇലക്ട്രോണിക് രേഖകളിലടക്കം കൃത്രിമം കാണിച്ചായിരുന്നു…

Read More

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് എസ്എഫ്ഐയ്ക്ക് ഉജ്ജ്വല വിജയം

തിരുവനന്തപുരം :കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കൽ പൂർത്തിയായപ്പോൾ എസ്എഫ്ഐയ്‌ക്ക്‌ ഉജ്ജ്വല വിജയം. ചെയർമാനായി വിജയ് വിമൽ (ഗവ.കോളേജ്, ആറ്റിങ്ങൽ), വൈസ് ചെയർമാൻമാരായി എസ് എം ഗെയ്റ്റി ഗ്രേറ്റ്ൽ(എസ്എൻ കോളേജ് ഫോർ വിമൻസ്, കൊല്ലം), എസ് അനഘ രാജ് (ടികെഎംഎം കോളേജ് നങ്ങ്യാർകുളങ്ങര), എസ് അഭിനവ് (സെന്റ്‌ സിറിൽസ് കോളേജ് അടൂർ), ജനറൽ സെക്രട്ടറിയായി പി ആർ മീനാക്ഷി(ബിഷപ്പ് മൂർ കോളേജ് മാവേലിക്കര), ജോയിന്റ് സെക്രട്ടറിയായി അനാമിക(ഗവ. കോളേജ് നെടുമങ്ങാട്), മുനിഫ്(എസ്എൻ കോളേജ്, പുനലൂർ) എന്നിവർ…

Read More

ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

മുസ്ലീം,ക്രിസ്ത്യൻ ബുദ്ധ, സിഖ്, പാഴ്സി,ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അതാതു ജില്ലാ കളക്ടറേറ്റുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകയുടെ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 സ്ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന ലഭിക്കും.ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50000 രൂപ ധനസഹായം അനുവദിക്കുന്നതാണ് തുക തിരിച്ചടക്കേണ്ടതില്ല . സർക്കാർ…

Read More

വയലാർ രാമവർർമ്മ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു;

നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം,സൗബിൻ മികച്ച നടൻ, മികച്ച നടി ദർശനലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകൻ തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ 15-ാമത് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മമ്മൂട്ടി മുഖ്യകഥാപാത്രമായി അഭിനയിച്ച നൻപകൽ നേരത്ത് മയക്കമാണ് മികച്ച ചിത്രം. മികച്ച നടനായി സൗബിൻ ഷാഹിനെയും (ഇലവീഴാ പൂഞ്ചിറ, ജിന്ന്), മികച്ച നടിയായി ദർശന രാജേന്ദ്രനെയും (ജയ ജയ ജയഹോ) തിരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകൻ (നൻപകൽ നേരത്ത് മയക്കം).ചലച്ചിത്ര പ്രതിഭാ…

Read More

ദേശീയ ശിൽപശാലയിൽ കുടുംബശ്രീക്ക് പ്രശംസ

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനവും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജന പ്രവർത്തനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളുടെ അഭിനന്ദനം. കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിലാണ് ലോകത്തിന് മാതൃകയായ കുടുംബശ്രീയുടെ വിവിധ പദ്ധതി പ്രവർത്തനങ്ങളിലെ സംയോജന മാതൃക കൈയടി നേടിയത്. ശിൽപശാലയുടെ ആദ്യദിനം വെങ്ങാനൂർ, ബാലരാമപുരം, കോട്ടുകാൽ, കാഞ്ഞിരംകുളം, പള്ളിച്ചൽ, കരകുളം എന്നീ പഞ്ചായത്തുകളിലെ ബഡ്‌സ് സ്ഥാപനങ്ങൾ, അങ്കണവാടി, ബഡ്ജറ്റ് ഹോട്ടൽ, ഹരിതകർമ സേന, സൂക്ഷ്മ സംരംഭങ്ങൾ എന്നിവ സംഘം സന്ദർശിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പകൽ പരിപാലനത്തിനു…

Read More

മൂന്നാർ പഞ്ചായത്തിൽ നാടകീയമായ സംഭവങ്ങൾക്കൊടുവിൽ ഭരണം നിലനിർത്തി എൽഡിഎഫ്

മൂന്നാർ: നാടകീയമായ സംഭവങ്ങൾക്കൊടുവിൽ മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. സിപിഐ അംഗം ജ്യോതി സതീഷ് കുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഏറെ സംഭവങ്ങൾക്ക് ശേഷമാണ് ഇന്ന് പ്രസിഡന്റ് തെര‍ഞ്ഞെടുപ്പ്. 21 അംഗ ബോർഡിൽ 11 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് യുഡിഎഫ് അവകാശപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. തുടർന്ന് 10 വീതം വോട്ട് ഇരു സ്ഥാനാർഥികൾക്കും ലഭിച്ചു. യുഡിഎഫിനായി സ്ഥാനാർഥി ദീപാ രാജ്കുമാറാണ് മത്സരിച്ചത്. നറുക്കെടുപ്പിലൂടെയാണ് ജ്യോതി സതീഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ നറുക്ക് വീണത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial