പത്താം ക്ലാസുകാരിയുടെ വയറ്റില്‍ രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട്

കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു. വയറ്റിലെത്തിയ തലമുടി 15 സെന്റീ മീറ്റര്‍ വീതിയിലും 30 സെന്റി മീറ്റര്‍ നീളത്തിലും ആമശയത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മുടിക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള അത്യപൂര്‍വ ശസ്ത്രക്രിയ നടന്നത്. വിളര്‍ച്ചയും ഭക്ഷണം കഴിക്കാനുള്ള വിമുഖതയുമായി കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സര്‍ജറി വിഭാഗം പ്രഫ. ഡോ. വൈ. ഷാജഹാന്റെ പക്കല്‍ എത്തിയത്. സ്‌കാനിങ് നടത്തിയപ്പോള്‍തന്നെ ട്രൈക്കോ ബിസയര്‍…

Read More

ഒമ്പത് വയസുകാരിയോട് ലൈംഗികാതിക്രമം; 68 വയസുകാരന് 18 വർഷം കഠിനതടവും പിഴയും

പാലക്കാട്: 9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. പാലക്കാട് മനിശ്ശേരി സ്വദേശി കൃഷ്ണൻ കുട്ടി (68)യ്ക്ക് 18 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക 9 വയസ്സുകാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേതാണ് ശിക്ഷാവിധി. 2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്

Read More

പടമല പള്ളിയുടെ പരിസരത്ത് കടുവ

മാനന്തവാടി: പടമല പള്ളിയുടെ പരിസരത്ത് റോഡിന് സമീപം കടുവയെകണ്ടതായി പ്രദേശവാസികൾ. പള്ളിയിൽ പോകുകയായിരുന്ന ഐക്ക രാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ട തായി പറയുന്നത്. ഇന്ന് രാവിലെ ആറേ മുക്കാലോടെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷി ന്റെ സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. അതുകൊണ്ടുതന്നെ നാട്ടുകാരിൽ ആശങ്ക കൂടിയിട്ടുണ്ട്. ഇതിനിടയിൽ ഒരാഴ്‌ചക്കിടെ തൃശി ലേരിയുടെ വിവിധ ഭാഗങ്ങളിലും, പിലാക്കാവ് മണിയൻകുന്ന് പരിസര ങ്ങളിലും…

Read More

ജനക്ഷേമ പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭരണകാലം: മന്ത്രി ജി. ആർ അനിൽ

നെടുമങ്ങാട് :ജനക്ഷേമ, കാരുണ്യ പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭരണകാലമാണ് ഈ സർക്കാരിന്റേതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. നെടുമങ്ങാട് നഗരസഭയുടെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം, പട്ടികജാതി വിദ്യാർഥികൾക്കുള്ള മേശ, കസേര വിതരണം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ-കാരുണ്യ പ്രവർത്തനങ്ങളിൽ നെടുമങ്ങാട് നഗരസഭയും മാതൃകപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. 60 വയസ്സ് കഴിഞ്ഞ 375 വനിതകൾകൾക്കാണ് കട്ടിലുകൾ വിതരണം ചെയ്യുന്നത്.16 ലക്ഷം രൂപയാണ്…

Read More

കൈറ്റ് വിക്ടേഴ്‌സിൽ എസ്.എസ്.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ

മാർച്ചിൽ പൊതുപരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഫെബ്രുവരി 14 മുതൽ എസ് എൽ എൽ സി, പ്ലസ് ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കും. പത്താം ക്ലാസിന് രാവിലെ പതിനൊന്ന് മുതൽ ഉച്ചക്ക് ഒരു മണി വരെ അര മണിക്കൂർ ദൈർഘ്യമുള്ള 4 ക്ലാസുകളാണ് ഉൾപ്പെടുത്തിയത്. ഇതിന്റെ പുന:സംപ്രേഷണം അടുത്ത ദിവസം രാവിലെ ഒമ്പത് മുതൽ പതിനൊന്ന് വരെ കൈറ്റ് വിക്ടേഴ്‌സിലും വൈകിട്ട് ആറ് മുതൽ എട്ട് വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും….

Read More

വർക്കല എസ് എൻ കോളേജ് യൂണിയൻ കെ എസ് യു തിരിച്ചു പിടിച്ചു

വർക്കല:വർക്കല എസ് എൻ കോളേജ് യൂണിയൻ കെ എസ് യു പിടിച്ചെടുത്തു. 12 വർഷത്തിനു ശേഷമാണ് യൂണിയൻ കെ എസ് യു വിന് ലഭിച്ചത്. വിവിധ കാരണങ്ങൾ പറഞ്ഞു തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. ഇതിനെതിരെ കെ എസ് യു ഹൈ കോടതിയിൽ നിന്നും ഇലക്ഷൻ നടത്താനുള്ള അനുമതി വാങ്ങിയെടുത്ത തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്.സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയുടെ അസംബ്ലിയിലെ ഏക കോളേജ് യൂണിയനനാണ് കെ എസ് യു തിരിച്ചുപിടിച്ചത്. ഇത് രാഷ്ട്രീയമായി പുതിയ ചർച്ചക്ക്‌ തിരികൊളുത്തിയിട്ടുണ്ട്.

Read More

കണ്ണൂരില്‍ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു;തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാനിരിക്കെയാണ് കടുവ ചത്തത്

തൃശൂര്‍: കണ്ണൂര്‍ കൊട്ടിയൂര്‍ പന്ന്യാമലയില്‍ നിന്നും ഇന്നലെ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാനിരിക്കെയാണ് കടുവ ചത്തത്. കടുവയെ കൊണ്ടു വരുന്ന വഴിക്ക് കോഴിക്കോട്ടു വെച്ചാണ് കടുവ ചത്തതെന്നാണ് വിവരം.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്തിയ ശേഷമാകും കടുവയുടെ ജഡം സംസ്‌കരിക്കുക. ഇന്നലെ രാത്രി എട്ടരയോടെയാണ് കണ്ണൂരില്‍ നിന്നും വനംവകുപ്പ് സംഘം കടുവയുമായി തൃശൂരിലേക്ക് തിരിച്ചത്. കടുവയുടെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്….

Read More

ആറ്റുകാല്‍ പൊങ്കാലയ്ക്കായി സര്‍ക്കാര്‍ വകുപ്പുകള്‍ സജ്ജം, മന്ത്രിതല അവലോകന യോഗം ചേര്‍ന്നു

തിരുവനന്തപുരം:ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആറ്റുകാലിൽ അവലോകന യോഗം ചേര്‍ന്നു. പൊങ്കാലയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ നടപ്പാക്കുന്ന പ്രവർത്തനങ്ങള്‍ ഫെബ്രുവരി 17ന് മുമ്പ് പൂര്‍ണമാക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ കർശന നിരീക്ഷണമുണ്ടാകും. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ റോഡരികിൽ മരങ്ങളോ വാഹനങ്ങളോ ഉണ്ടെങ്കിൽ അവ അടിയന്തരമായി നീക്കം…

Read More

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

തൃക്കൊടിത്താനം: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപള്ളി ഭാഗത്ത് പ്രക്കാട്ടുങ്കൽ വീട്ടിൽ വാമവിഷ്ണു എന്നു വിളിക്കുന്ന വിഷ്ണുദേവൻ (26) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ഒക്ടോബർ എട്ടാം തീയതി പുലർച്ചെ 1:30 മണിയോടുകൂടി ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വെളുപ്പിനെ പായിപ്പാട് സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇവർ ഗൃഹനാഥനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കല്ലുകൊണ്ട്…

Read More

ഓട്ടോയിൽ നിന്ന് തെറിച്ചു വീണ കുട്ടിയെ കാർ ഇടിച്ചു തെറിപ്പിച്ചു

കൊച്ചി: ഓട്ടോറിക്ഷ‌യിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ കുട്ടിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്ത്(7) ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ കുട്ടമശേരിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം. അച്ഛൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഓട്ടോയിൽ നിന്ന് റോഡിലേക്ക് വീണ കുട്ടി എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാർ നിർത്താതെ പോയി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാറിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ പരാതി നല്‍കിയിട്ടും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial