വിവാഹ വാഗ്ദാനം നൽകിയും ഫോണിൽ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; പ്രതി പിടിയിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി പീരുമേട് കൊക്കയാര്‍ വെമ്പ്ലി വടക്കേമല തുണ്ടിയില്‍ വീട്ടിൻ അജിത് ബിജുവിനെ(28) ആണ് ചെങ്ങന്നൂര്‍ ഡി വൈ എസ് പിയും സംഘവും അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും യുവതിയുടെ നഗ്ന വീഡിയോകള്‍ മൊബൈലില്‍ പകർത്തി സോഷ്യല്‍…

Read More

ദേശീയപാതയിൽ ബൈക്ക് ലോറിയിൽ ഇടിച്ചുകയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ദേശീയപാതയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രാത്രി പത്തുമണിയോടെ കോതമംഗലത്ത് തങ്കളം-കാക്കനാട് ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Read More

കായലില്‍ നീന്തുന്നതിനിടെ അപസ്മാരം; ആലപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

ആലപ്പുഴ: കായലില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കരുമാടി ഇരുപതില്‍ചിറ വീട്ടില്‍ ജോജി അലക്‌സ് (30) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മാതൃ സഹോദരിയുടെ കഞ്ഞിപ്പാടത്തുള്ള വീട്ടിലെത്തിയതായിരുന്നു. നീന്തുന്നതിനിടെ യുവാവിന് അപസ്മാരമുണ്ടായെന്നാണ് കരുതുന്നത്. ഫയര്‍ഫോഴ്സും അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ വൈകിട്ട് നാലോടെ മൃതദേഹം കണ്ടെത്തി.

Read More

ആറ്റിങ്ങലില്‍ വോട്ട് ചോദിക്കാൻ വീട്ടിലെത്തിയ എൽഡിഎഫ് വാര്‍ഡ് മെമ്പറുടെ ദേഹത്ത് വോട്ടർ തിളച്ച കഞ്ഞിയൊഴിച്ചു

ആറ്റിങ്ങൽ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ വാർഡ‍് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. ആറ്റിങ്ങലിലാണ് സംഭവം. മുദാക്കൽ പഞ്ചായത്ത് 19ാം വാർഡ് മെമ്പർ ഊരുപൊയ്ക ശബരി നിവാസിൽ ബിജു (53)വിന്റെ ദേഹത്താണ് കഞ്ഞിയൊഴിച്ചത്. നെഞ്ചിലും വയറ്റിലും പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടിൽ സജി (46)യെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി.ജോയിയുടെ…

Read More

പോക്സോ കേസ് പ്രതി; കാക്കനാട് ജയിലിൽ 19കാരൻ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ, ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഇടുക്കി കമ്പമേട് സ്വദേശിയായ നവീൻ (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നവീൻ ശിക്ഷ അനുഭവിക്കുന്നത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Read More

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ അപകടം; മതിൽ ഇടിഞ്ഞു വീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

പുതുച്ചേരി: അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ അപകടം. സമീപത്തെ മതിൽ ഇടിഞ്ഞു വീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം. അരിയല്ലൂർ ജില്ലയിലെ നെടാകുറിച്ചി സ്വദേശികളായ ഭാഗ്യരാജ്, ബാലമുരുകൻ, അന്തോണിസാമി, കമൽഹാസൻ, രാജേഷ് കണ്ണൻ എന്നിവരാണ് മരിച്ചത്. വൈദ്യുത വകുപ്പ് ഓഫിസിൻ്റെ മതിൽ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ. മൂന്നു പേർ സംഭവ സ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. ഇന്ന് രാവിലെ പുതുച്ചേരിയിലെ മരപ്പാലം പ്രദേശത്തെ വസന്ത് നഗറിലാണ് അപകടം. മതിലിനോട് ചേർന്നുള്ള അഴുക്കുചാൽ നിർമിയ്ക്കുന്നതിനായി 16…

Read More

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു, പ്രതി പിടിയില്‍

കൊച്ചി: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് മരിച്ചത്. പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സംഭവം. സിംനയുടെ പിതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയതാണ് സിംന. ആശുപത്രിയില്‍ എത്തിയ പ്രതി സംസാരിക്കുന്നതിനിടെ, കൈയില്‍ കരുതിയിരുന്ന കത്തി എടുത്ത് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്ന്…

Read More

കോട്ടയത്ത് 47 മൂർഖൻ കുഞ്ഞുങ്ങളെയും ഒരു വലിയ മൂർഖനെയും വീട്ടിൽ നിന്നും പിടികൂടി

കോട്ടയം: തിരുവാതുക്കലിൽ വീട്ടിൽ നിന്നും ഒരു വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്റെ റസ്ക്യൂ സംഘമാണ് വീട്ടുമുറ്റത്തുനിന്ന് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ ടീം പാമ്പിനെ പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ട വിവരം സ്നേക് റസ്ക്യൂ ടീമിനെ അറിയിച്ചത്. സംഘം സ്ഥലത്തെത്തി പാമ്പിനെ കണ്ട സ്ഥലം പരിശോധിച്ചു. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് 47…

Read More

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ മെറ്റയില്‍ ലക്ഷങ്ങള്‍ പൊടിച്ച് പാർട്ടികൾ;ഒരാഴ്ച പരസ്യത്തിനായി ബിജെപി ചെലവിട്ടത് 23 ലക്ഷം രൂപ, കോണ്‍ഗ്രസ് 5 ലക്ഷം

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ മെറ്റയില്‍ ലക്ഷങ്ങള്‍ പൊടിച്ച് രാഷ്ട്രീയ പാർട്ടികൾ. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വോട്ടപിടിക്കാനായി ബിജെപി ചെലവിട്ടത് 23 ലക്ഷം രൂപയാണ്. രാഹുല്‍ ഗാന്ധിക്കെതിരായ പരസ്യത്തിന് മാത്രം 4 ലക്ഷമാണ് പ്രമുഖ പാർട്ടി ഇറക്കിയത്. മാര്‍ച്ച് 17 മുതല്‍ 23 വരെയുള്ള കാലയളവില്‍ മെറ്റ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും അനുകൂല പരസ്യത്തിനായി ബിജെപി 23 ലക്ഷം രൂപയും ബിജെപിയുമായി ബന്ധമുണ്ടെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാക്കാത്ത ഏഴ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ബിജെപി അനുകൂല ഉള്ളടക്കം പങ്കുവക്കാനായി…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെര്‍മോകോളിന് വിലക്ക്; 10,000 രൂപ പിഴ ചുമത്താവുന്ന കുറ്റമെന്ന് അറിയിപ്പ്

ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെര്‍മോകോളിന് വിലക്ക് ഏർപ്പെടുത്തി. തെര്‍മോകോള്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. പ്രോട്ടോകോള്‍ ലംഘിച്ച് ഇവ ഉപയോഗിക്കുന്നവർക്ക് 10,000 രൂപ പിഴ ചുമത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റ് പരസ്യങ്ങള്‍ക്ക് വേണ്ടിയോ നിര്‍മ്മിക്കുന്ന കമാനങ്ങളിലും ബോര്‍ഡുകളിലും തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് പതിവ് രീതിയാണ്. ഇതിനാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തെര്‍മോകോള്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെുന്നും ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial