ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് നടത്തിയ യുവ ഡോക്ടര്‍ക്കെതിരെ നടപടി

കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ താത്ക്കാലിക ജോലിയിലുള്ള ഡോക്ടര്‍ അഭിഷേകാണ് പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയത്. സംഭവം സോഷ്യല്‍ മിഡിയയില്‍ വൈറലായതോടെ സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. യഥാര്‍ത്ഥ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തന്നെയാണ് ഡോക്ടറും പ്രതിശ്രുത വധുവും ഫോട്ടോ ഷൂട്ട് നടത്തിയത്. ഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരുടെ സംഘവും വിഡിയോയിലുണ്ട്. മെഡിക്കല്‍ തീമിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിഡിയോയുടെ അവസാനം രോഗിയായി അഭിനയിച്ചയാള്‍ എഴുന്നേറ്റ് നിന്ന് ചിരിക്കുന്നതോടെ വിഡിയോ അവസാനിക്കുന്നു. വിഡിയോ പുറത്തായതോടെ വ്യാപകമായ വിമര്‍ശനത്തെ തുടര്‍ന്ന്, ഡോ.അഭിഷേകിനെ പിരിച്ചുവിടാന്‍ കര്‍ണാടക…

Read More

കുടപ്പനക്കുന്ന് ദേവി ക്ഷേത്രം പേരാപ്പൂര് റോഡ് തുറന്നു

പേരൂർക്കട :ബി എം ബി സി നിലവാരത്തിൽ നവീകരിച്ച കുടപ്പനക്കുന്ന് ദേവീക്ഷേത്രം പേരാപ്പൂര് റോഡിന്റെയും ഓടയുടെയും ഉദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 78.8 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. പാതിരപ്പള്ളി വാർഡിൽ കഴിഞ്ഞ നാലു വർഷക്കാലത്തിനുള്ളിൽ ഏഴു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് എംഎൽഎ ഫണ്ടും മറ്റ് സർക്കാർ ഫണ്ടുകളും തിരുവനന്തപുരം നഗരസഭാ ഫണ്ടും വിനിയോഗിച്ച് നടപ്പാക്കിയത്. 90 ലക്ഷം രൂപ ചെലവിൽ കുടപ്പനക്കുന്ന് എംഎൽഎ…

Read More

സ്കൂൾ വാർഷികത്തിനിടെ കുഴഞ്ഞുവീണു; കുറ്റ്യാടിയിൽ പ്രിൻസിപ്പലിന് ദാരുണാന്ത്യം

കുറ്റ്യാടി: സ്കൂൾ വാർഷികത്തിനിടെ കുഴഞ്ഞുവീണ് പ്രിൻസിപ്പലിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയായ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ആണ് അദ്ദേഹം.സ്കൂൾ വാർഷിക സമ്മേളനത്തിൽ പ്രസംഗിച്ച് വേദിയിൽ നിന്ന് മടങ്ങുമ്പോഴാണ് അന്ത്യം സംഭവിച്ചത്. കോഴിക്കോട് ഇർഷാദിയ കോളജ് പ്രിൻസിപ്പൽ, മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ, മലപ്പുറം മാസ് കോളജ് അധ്യപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്, സോളിഡാരിറ്റി…

Read More

ഒരേ സ്കൂളിലെ മൂന്നു വിദ്യാർഥികളെ കാണാതായെന്ന് പരാതി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: മലയിന്‍കീഴ്, മാറനല്ലൂര്‍ സ്റ്റേഷന്‍ പരിധികളില്‍നിന്ന് മൂന്നു വിദ്യാര്‍ത്ഥികളെ കാണാതായി. അന്തീര്‍ക്കോണം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് 5:45- മുതലാണ് ഇവരെ കാണാതായത്. അന്തീര്‍ക്കോണം കൊല്ലാട് ശ്രീഭവനില്‍ ലേഖയുടെ മകന്‍ ഏഴാം ക്ളാസില്‍ പഠിക്കുന്ന അശ്വിന്‍ (12), മലയിന്‍കീഴ് അന്തീര്‍ക്കോണം സ്‌നേഹദീപത്തില്‍ സിമി- രാജേഷ് ദമ്പതികളുടെ മകന്‍ എട്ടില്‍ പഠിക്കുന്ന നിഖില്‍ (12), അന്തിയൂര്‍ക്കോണം കൊല്ലോട് തോട്ടറ വടക്കുംകര വീട്ടില്‍ രെജു-വിനീത് ദമ്പതികളുടെ മകന്‍ എട്ടില്‍ പഠിക്കുന്ന അരുണ്‍ ബാബു (12)…

Read More

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കിടങ്ങൂർ : മദ്യപിച്ച് വാഹനം ഓടിച്ചതിനെ ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുറ്റപ്പുഴ പെരുന്തുരുത്തി ഭാഗത്ത് കപ്യാരുപറമ്പിൽ വീട്ടിൽ നിക്കി കുര്യാക്കോസ് (32) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടുകൂടി കിടങ്ങൂർ ഹൈവേ ജംഗ്ഷൻ ഭാഗത്ത് വെച്ച് മദ്യപിച്ച് കാറിലെത്തിയ ഇയാളോട് പോലീസ് വൈദ്യ പരിശോധനയ്ക്ക് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ പോലീസ് ഉദ്യോഗസ്ഥർക്കുനേരെ കയർക്കുകയും, പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറുകയും, ആക്രമിക്കുകയുമായിരുന്നു….

Read More

സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്ക് രൂക്ഷവിമർശനം;വിമർശിച്ചത് ജി ആർ അനിലിൻ്റെ ഭാര്യ ആർ ലതാദേവി

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്ക് രൂക്ഷവിമർശനം. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് സംസ്ഥാന കൗൺസില്‍ അംഗവും ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയുമായ ആർ. ലതാദേവി പരിഹസിച്ചു. ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്നും വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചിലവിടുന്നെന്ന് വി.പി. ഉണ്ണികൃഷ്ണൻ വിമർശിച്ചു. ആലോചനയില്ലാതെ തയാറാക്കിയ ബജറ്റാണിതെന്നും വീണ്ടും അധികാരത്തില്‍ വരാന്‍ സഹായിച്ച സപ്ലൈകോയെ തീര്‍ത്തും അവഗണിച്ചതായും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബജറ്റ് തയാറാക്കുമ്പോള്‍ മുന്‍പൊക്കെ കൂടിയലോചന നടന്നിരുന്നു. എന്നാല്‍…

Read More

എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി; കേരള കോണ്‍ഗ്രസിന് കോട്ടയം മാത്രം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സിപിഎം 15 സീറ്റില്‍ മത്സരിക്കും. സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടാം സീറ്റ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ കേരള കോണ്‍ഗ്രസ് കോട്ടയത്ത് മാത്രമായിരിക്കും മത്സരിക്കുക. ആര്‍ജെഡിയും സീറ്റ് ആവശ്യം ഉന്നയിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യം വേണമെന്ന നിലപാടിലായിരുന്നു ആര്‍ജെഡി. 1952 മുതല്‍ കേരളത്തില്‍ സോഷ്യലിസ്റ്റുകള്‍ മത്സരിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സീറ്റ് ആവശ്യം…

Read More

കാട്ടാനയെ വെടിവെച്ച് കൊല്ലണം; സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു

മാനന്തവാടി: കൊലയാളി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും, ഒരു മനുഷ്യ ജീവൻ അപഹരിച്ചതും, നാശനഷ്ടങ്ങൾ വരുത്തിവെച്ചതുമായ ആനയെ വെടിവെച്ച് കൊല്ലണമെന്നും സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു പറഞ്ഞു. മയക്കുവെടി വെച്ച് കർണാടക പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആനയാണ് ഇപ്പോൾ ഈ കൊലപാതകം നടത്തിയിരിക്കുന്നത്.

Read More

സ്വകാര്യ ബസ്സുകളിൽ വിദ്യാർഥികൾക്ക് സർക്കാർ കൺസഷൻനിരക്ക് ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ

കിളിമാനൂർ : സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെർമിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസൻസും റദ്ദ് ചെയ്യുന്നതിന് നിയമനടപടികൾ സ്വീകരിക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി. കിളിമാനൂർ-വെളളല്ലൂർ കല്ലമ്പലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്. അർഹതപ്പെട്ട നിരക്ക് ചോദിക്കുമ്പോൾ കുട്ടികളെ…

Read More

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം : വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, പിണ്ടിമന ഭാഗത്ത് ഓണായിക്കര വീട്ടിൽ എൽദോ കുര്യൻ (34) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭർത്താവുമായി അകന്നു കഴുകിയായിരുന്ന വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ ഷാജിമോൻ, സി.പി.ഓ മാരായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial