പുതിയ വൈദ്യുതി കണക്ഷന് ഇനി ചിലവേറും; വർധിപ്പിച്ചത് പത്ത് ശതമാനം

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചിലവേറും. നിലവിൽ അടയ്‌ക്കേണ്ടതിൽ നിന്ന് 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി. കെഎസ്ഇബിയുടെയ 12 സേവനങ്ങള്‍ക്കാണ് നിരക്ക് കൂട്ടാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ വൈദ്യുതി ബോര്‍ഡ് ആവശ്യം ഉന്നയിച്ചിരുന്നു. കണക്ഷനടുക്കാന്‍ വേണ്ട പോസ്റ്റിന്റെ എണ്ണവും ലൈനിന്റെ നീളവും ട്രാന്‍സ്ഫോര്‍മര്‍ സൗകര്യവും വിലയിരുത്തിയാണ് നിലവില്‍ കണക്ഷന്‍ ഫീസ് നിശ്ചയിക്കുന്നത്.

Read More

വർക്കലയിൽ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: വര്‍ക്കലയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. വര്‍ക്കല പാളയംകുന്ന് കടവുംകരയിൽ അനിലാണ് (42) മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് . പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയില്‍ വച്ച് ദാരുണമായ അപകടമുണ്ടായത്. വര്‍ക്കല പൊലീസ് സ്റ്റേഷന് സമീപം ശിവഗിരി ജങ്ഷനില്‍ വെച്ചാണ് ട്രെയിന്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനാണ് യുവാവിനെ ഇടിച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ്…

Read More

ആന്ധ്ര സ്വദേശിയിൽ നിന്നും മൂന്നര കോടി രൂപ തട്ടിയെടുത്തു; ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റില്‍

പാലക്കാട്: സ്‌ക്രാപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ പട്ടാമ്പി ഞാങ്ങിട്ടിരി സ്വദേശി കെ.സി. കണ്ണനും ഭാര്യ ജീജാ ഭായിയുമാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശി മദുസൂദന റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇദ്ദേഹത്തിന്റെ കൈവശം നിന്നും മൂന്നര കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. കര്‍ണാടകയിലെ സ്വകാര്യ പഞ്ചസാര ഫാക്ടറിയിലെ സ്‌ക്രാപ്പ് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് മുന്‍ ആര്‍എസ്എസ് നേതാവിനേയും ഭാര്യയേയും അറസ്റ്റ് ചെയതത്. 2022 ഡിസംബര്‍ മുതല്‍…

Read More

യുവതിയുടെ ആത്മഹത്യ: ഭർതൃപിതാവ് അറസ്റ്റിൽ

കുന്നംകുളം : കടവല്ലൂർ കല്ലുംപുറത്ത് യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.കേസിലെ രണ്ടാം പ്രതിയായ കടവല്ലൂർ കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ അബൂബക്കറി(62)നെയാണ് കുന്നംകുളം അസിസ്റ്റൻറ് പോലീസ് കമ്മീഷണർ പി. അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കടവല്ലൂർ കല്ലുംപുറം പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സൈനബ(22)യാണ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ ഒക്കടോബർ 25നാണ് സംഭവം നടന്നത്.

Read More

ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ വർക്കല പാപനാശം

ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി വർക്കല പാപനാശം ബീച്ചും. ‘ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ പാപനാശം ബീച്ച് ഇടംപിടിച്ചത്.ഗോവയിലെ പലോലം, ആൻഡമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ കടൽത്തീരങ്ങൾ.ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് പാപനാശം ബീച്ച്. ഭൗമശാസ്ത്രജ്ഞര്‍ക്കിടയില്‍ ‘വര്‍ക്കല രൂപവത്കരണം’എന്ന് വിളിക്കപ്പെടുന്ന മനോഹരമായ പാറക്കെട്ടുകള്‍ ഉള്‍പ്പെട്ട ഭൂഗര്‍ഭ സ്മാരകം പാപനാശത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്നാണ്.ലോകമെമ്പാടുമുള്ള യാത്രാ പ്രേമികൾ വായനക്കാരായിട്ടുള്ള പ്രസിദ്ധീകരണമാണ് ലോൺലി പ്ലാനെറ്റ്. ഇന്ത്യയിൽ നിന്ന് മൂന്ന് ബീച്ചുകളാണ്…

Read More

ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഇരിക്കൂർ : ദമ്പതികൾ സഞ്ചരിച്ച ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭാര്യ മരിച്ചു. ഇരിക്കൂർ പെരുവളത്ത് പറമ്പിലെ എ.പി.താഹിറ (51)ആണ് മരണപ്പെട്ടത്.ഇവരുടെ ഭർത്താവ് ശ്രീകണ്ഠാപുരം ചെങ്ങളായി പരിപ്പായി സ്വദേശി മൊയ്തീന് (61) പരിക്കേറ്റു. ഇന്ന് വെള്ളിയാഴ്ച്ച 11.30 ന് ഇരിക്കൂറിലായിരുന്നു അപകടം. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Read More

ഫേസ്‍ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം സ്വർണാഭരണവുമായി കടന്നു; പ്രതിയെ തിരുവനന്തപുരത്ത് പിടികൂടി

കൊല്ലങ്കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച പ്രതിയെ പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര വടുവൂർകോണം പുത്തൻവീട്ടിൽ ജോണിയെയാണ് (37) പിടികൂടിയത്. ഫേസ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായ പ്രതി ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലങ്കോട്ടെ ലോഡ്ജിൽ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് രണ്ട് പവൻ തൂക്കമുള്ള സ്വർണമാലയുമായി കടന്നു. കൊല്ലങ്കോട് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് സൈബർ സെൽ സി.പി.ഒ ഷെബിന്റെ സഹായത്തോടെ പ്രതി തിരുവനന്തപുരത്തുണ്ടെന്ന് കണ്ടെത്തി. പ്രതിയിൽനിന്ന് സ്വർണ മാല, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി. പല…

Read More

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറം : രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു

Read More

ഡൽഹി സമരം ദേശീയ രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്നു ;
കേരളത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികാര നടപടിയും വിവേചനവും അവസാനിപ്പിക്കണം: മീനാങ്കൽ കുമാർ

വിതുര: കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കെതിരെ തുരങ്കം വയ്ക്കുന്ന രീതിയിലാണ് കേന്ദ്ര ഗവൺമെന്റ് പെരുമാറുന്നതെന്നും കേരളത്തിന് അർഹമായ വിഹിതം നൽകാതെ കേരള ജനതയെ അപമാനിക്കുന്ന നടപടികളുമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എ ഐ ടി യു സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ പ്രസ്താപിച്ചു. കേരള മുഖ്യമന്ത്രിയും ഇടതുപക്ഷ എംഎൽഎമാരും ഡൽഹിയിലെ ജന്തർമറിൽ നടത്തിയ ധരണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എൽ ഡി എഫ് വിതുര പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ ധരണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാനുപാതത്തിൽ…

Read More

പ്രശസ്ത നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു

കോട്ടയം: പ്രശസ്ത നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസ്സായിരുന്നു. കുമാരനല്ലൂരിലുള്ള മകന്റെ വീട്ടിൽവച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച്ച നടക്കും. പരേതനായ പ്രശസ്ത നർത്തകൻ ഡാൻസർ ചെല്ലപ്പനാണ് ഭർത്താവ്. ഗുരു ഗോപിനാഥിന്റെ ശിഷ്യയായ ഭവാനി ചെല്ലപ്പൻ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് കോട്ടയത്ത് നൃത്ത വിദ്യാലയം ആരംഭിച്ചത്. 1952ൽ ആരംഭിച്ച ‘ഭാരതീയ നൃത്ത കലാലയത്തിൽ’ സിനിമ, സീരിയൽ താരങ്ങളടക്കം നൂറുകണക്കിനു വിദ്യാർത്ഥികളാണ് പഠിച്ചിറങ്ങിയത്. ഇന്നും ഇവിടെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ടെങ്കിലും സ്പെഷൽ ക്ലാസുകൾ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. ശിഷ്യനാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial