അഫ്ഗാനിസ്ഥാന് ചരിത്ര വിജയം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. രണ്ടാം ഏകദിനത്തില്‍ 177 റണ്‍സിന്റെ വമ്പന്‍ വിജയത്തോടെയാണ് അഫ്ഗാന്‍ പരമ്പര പിടിച്ചെടുത്തത്. അഫ്ഗാന്‍ ഉയര്‍ത്തിയ 312 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ വെറും 134 റണ്‍സിന് പുറത്താക്കുകയായിരുന്നു. സെഞ്ച്വറി നേടി റഹ്‌മാനുള്ള ഗുര്‍ബാസും അര്‍ദ്ധ സെഞ്ച്വറിയുമായി അസ്മത്തുള്ള ഒമര്‍സായിയും ബാറ്റിങ്ങില്‍ മിന്നിയപ്പോള്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി റാഷിദ് ഖാന്‍ ബൗളിങ്ങിലും തിളങ്ങിയതോടെ വിജയം അഫ്ഗാനിസ്ഥാന് സ്വന്തമായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് അഫ്ഗാന്‍ പട സ്വന്തമാക്കി. ആദ്യ…

Read More

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി; കൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ബെയ്ജിങ്: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ദക്ഷിണ കോറിയയെ 4-1ന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നാളെയാണ് ഫൈനല്‍ പോരാട്ടം. കലാശപ്പോരില്‍ ആതിഥേയരായ ചൈനയാണ് ഇന്ത്യയുടെ എതിരാളി. ആദ്യ സെമിയില്‍ ചൈന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. മൂന്നാം സ്ഥാനത്തിനായി കൊറിയ- പാക് പോരാട്ടം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 13ാം മിനിറ്റില്‍ ഉത്തം സിങാണ് ഗോളടി തുടങ്ങിയത്. 19, 45 മിനിറ്റുകളിലാണ് ഹര്‍മന്‍പ്രീതിന്റെ ഗോളുകള്‍….

Read More

ഐഎസ്എൽ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം

കൊച്ചി: തിരുവോണ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഐഎസ്എൽ 11–ാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‍സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചത്. പഞ്ചാബ് എഫ്‍സിക്കായി പകരക്കാരൻ താരം ലൂക്ക മയ്സെൻ (86–ാം മിനിറ്റ്, പെനൽറ്റി), ഫിലിപ് മിർലാക് (90+5) എന്നിവർ ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ 90+2–ാം മിനിറ്റിൽ സ്പാനിഷ് താരം ഹെസൂസ് ഹിമെനെയാണ് നേടിയത്. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും…

Read More

ഐഎസ്എൽ 11-ാം സീസണിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി, മോഹൻ ബഗാനെ നേരിടും

മുംബൈ: ഐഎസ്എൽ 11-ാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി, മോഹൻ ബഗാനെ നേരിടും. കൊൽക്കത്തയിൽ  സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴരയ്ക്കാണ് മത്സരം. 13 ടീമുകളാണ് ഈ സീസണിൽ കിരീടം ലക്ഷ്യമിട്ട് പോരിനിറങ്ങുന്നത്. കൊൽക്കത്തൻ ക്ലബ് മുഹമ്മദൻ സ്പോർട്ടിങ്ങാണ് നവാഗതർ. ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.ലീഗ് നിയമങ്ങളിലും മാറ്റമുണ്ട്. എല്ലാ ടീമിനും ഇന്ത്യക്കാരനായ സഹപരിശീലകൻ നിർബന്ധം. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനൊപ്പം റഫറി തെറ്റായി ചുവപ്പ് കാർഡ് നൽകിയതിനെതിരെ അപ്പീൽ നൽകാനും…

Read More

യു എസ് ഓപ്പൺ കിരീടം നേടി അരീന സബലേങ്ക

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ കിരീടം സ്വന്തമാക്കി ബെലാറൂസിന്റെ അരീന സബലേങ്ക. ആതിഥേയ താരമായ ജെസിക്ക പെഗുലയെ ട്രൈബ്രേക്കറ്റിലേക്കു നീണ്ട രണ്ടു സെറ്റുകൾക്കാണ് സബലേങ്ക കീഴടക്കിയത്. സ്കോർ: 5–7, 5–7. പത്തു വർഷത്തിനിടെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ചാംപ്യനാകുന്ന ഒൻപതാമത്തെ താരമാണ് അരീന സബലേങ്ക. പത്തുവർഷത്തിനിടെ രണ്ടുതവണ കിരീടത്തിൽ മുത്തമിട്ടത് ജപ്പാന്റെ നവോമി ഒസാക്ക മാത്രമാണ്. 2018ലും 2020ലും നവോമി ഒസാക്കയായിരുന്നു ചാംമ്പ്യൻ. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് നഷ്ടമായ കിരീടമാണ് ഇക്കുറി അരീന സബലേങ്ക…

Read More

റൊണാൾഡോയ്ക്ക്  ചരിത്രനേട്ടം; കരിയറിൽ 900 ഗോൾ നേടുന്ന ആദ്യ താരം

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം. കരിയറില്‍ 900 ഗോളുകള്‍ളെന്ന് നേട്ടത്തിലെത്തി താരം. കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരമാണ് റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍. മത്സരം പോര്‍ച്ചുഗല്‍ 2-1ന് വിജയിച്ചു. ക്രിസ്റ്റ്യാനോയുടെ ഐതിഹാസിക കരിയറില്‍ മാതൃരാജ്യത്തിനായുള്ള 131ാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ കളിക്കാരന്‍ എന്ന പദവിയും സൂപ്പര്‍ താരത്തിന്റെ പേരിലാണ്. മത്സരത്തിന്റെ 34ാം മിനിറ്റില്‍ നുനോ…

Read More

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഡ്യൂറൻ്റ് കപ്പ് കിരീടം

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. കലാശപ്പോരില്‍ വമ്പന്മാരായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് നോര്‍ത്ത് ഈസ്റ്റ് കന്നി കിരീടം നേടിയത്. സ്‌കോര്‍: 4-3 ഷൂട്ടൗട്ടില്‍ ബഗാന്‍ താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഗുര്‍മീതാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയ ശില്‍പി. നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 18ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മോഹന്‍ ബഗാന്‍ ആദ്യ പകുതിയില്‍…

Read More

ഹരിപ്പാട് 150 വർഷം പഴക്കമുള്ള പൂർണ്ണമായും തടിയിൽ നിർമ്മിച്ച നാലുകെട്ട് കത്തിനശിച്ചു

ഹരിപ്പാട്: കഴിഞ്ഞ ദിവസം ഹരിപ്പാട്ട് അഗ്നിക്കിരയായത് നൂറ്റാണ്ട് പഴക്കമുള്ള നാലുകെട്ട്. കരുവാറ്റ അഞ്ചാം വാർഡ് ആഞ്ഞിലിവേലിൽ മാത്യു ജോർജിന്റെ കുടുംബ വീടാണ് കത്തിയമർന്നത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് നാലുകെട്ടിൽ അഗ്നിബാധയുണ്ടായത്. സംഭവം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ ഹരിപ്പാട് അഗ്നിശമനസേനാ വിഭാഗത്തെ വിവരം അറിയിച്ചിരുന്നു. കായംകുളത്ത് നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റും ഹരിപ്പാട് നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 150 വർഷം പഴക്കമുള്ള ഈ നാലുകെട്ട് പൂർണമായും തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് തൊട്ടടുത്ത് തന്നെയാണ്…

Read More

ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ സി സി) ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; ഐസിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനാകും

ഡൽഹി: ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ സി സി) ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബി സി സി ഐ സെക്രട്ടറിയുമാണ് ജയ് ഷാ. ഇതോടെ ഐസിസിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചെയർമാനാകും 35കാരനായ ജയ് ഷാ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ഐ സി സി വാർത്താക്കുറിപ്പ് ഇറക്കി. ഡിസംബർ 1 ന് ജയ്ഷാ ഐസിസിയുടെ ചുമതല ഏറ്റെടുക്കും. സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാർക്ലേയ്ക്ക് പകരക്കാരനായാണ് ജയ്ഷാ എത്തുന്നത്. പത്രിക നൽകേണ്ട…

Read More

പ്രതീക്ഷ അസ്തമിച്ചു,വിനേഷ് ഫോഗട്ടിന് മെഡല്‍ ഇല്ല; അപ്പീല്‍ തള്ളി

     പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെയുള്ള അപ്പീല്‍ തള്ളി. വിനേഷിന് വെള്ളി മെഡല്‍ കായിക കോടതി അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 ഗ്രാം ഭാരക്കൂടുതല്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിനേഷിനെ അയോഗ്യയാക്കിയിരുന്നത്. ഫൈനലിന് മുന്‍പ് അയോഗ്യയാക്കിയ നടപടി റദ്ദാക്കണമെന്നും തനിക്ക് വെള്ളി മെഡലെങ്കിലും അനുവദിക്കണമെന്നുമായിരുന്നു വിനേഷിന്റെ ആവശ്യം. ഒളിംപിക്സില്‍ വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഫെഡറേഷന്‍ വാദത്തിനിടെ കോടതിയില്‍ ആവര്‍ത്തിച്ചു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial