Headlines

‘ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരൻ ഞാനാണ്’-ക്രിസ്റ്റ്യാനോ റൊണാൾഡോ

പതിറ്റാണ്ടുകളായി ഫുട്ബാൾ ലോകത്ത് ഏറ്റവും കൂടുതൽ നിലനിൽക്കുന്ന തർക്കമാണ് ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചതെന്നതുള്ളത്. ലോകത്തെ ഏറ്റവും മികച്ച താരമാണ് താനെന്ന് അടിയുറച്ച് വിശ്വസിക്കുന്ന കളിക്കാരനാണ് റൊണാൾഡോ. മെസ്സിയെക്കാൾ മികച്ചത് താനാണെന്ന് റൊണാൾഡോ വാദിക്കാറുണ്ട്. റെക്കോഡുകൾ നോക്കിയാൽ ഏറെക്കുറെ മെസ്സി റൊണാൾഡോയെ പല കാര്യത്തിലും കടത്തിവെട്ടുന്നുണ്ടെങ്കിലും റൊണാൾഡോയാണ് മികച്ചതെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഇപ്പോഴിതാ മെസ്സിയാണ് മികച്ച താരമെന്ന് വിശ്വസിക്കുന്ന ഒരുപാട് ആളുകളുണ്ടാകുമെന്നും അത് ഞാൻ ബഹുമാനിക്കുന്നെന്നും പറയുകയാണ് റൊണാൾഡോ. എന്നാൽ ഫുട്ബാളിലെ പൂർണമായ താരം താനാണെന്ന്…

Read More

സഞ്ജുവിന് പരുക്ക്; മൂന്നാഴ്‌ചയോളം വിശ്രമത്തിന് നിർദേശം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഓപ്പണർ സഞ്ജു വി സാംസണ്‌ പരുക്ക്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്. മുംബൈയിൽ നടത്തിയ പരിശോധനയിൽ താരത്തിന്‌ മൂന്നാഴ്‌ചത്തെ വിശ്രമം നിർദേശിച്ചു. കൈ വിരലിനാണ് പരുക്ക്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പ്രര്യടനത്തിൽ സെഞ്ചുറികളോടെ മികച്ച പ്രകടനം കാഴ്‌ച വെച്ച സഞ്ജുവിന് പക്ഷെ തന്റെ പ്രകടനം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തുടരാൻ സാധിച്ചിരുന്നില്ല. ഇത് ആരാധകർക്ക് നിരാശ പകർന്നിരുന്നു. തുടർച്ചായായി ഇംഗ്ലണ്ട് ബോളർമാർ ഒരുക്കുന്ന ഷോട്ട് ബോൾ കെണിയിൽ താരം അകപ്പെടുന്നതും…

Read More

ഇന്ത്യക്ക് ലോക കപ്പ്; അണ്ടര്‍ 19 വനിതാ ടി-20 ക്രിക്കറ്റില്‍ കിരീടം

കോലാലംപുര്‍: അണ്ടര്‍ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ മിന്നുന്ന നേട്ടം കൈവരിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരേയാണ് നേട്ടം. ദക്ഷിണാഫ്രിക്കക്കെതിരേ ഒമ്പതു വിക്കറ്റിനാണ് താരങ്ങള്‍ കപ്പുയര്‍ത്തിയത്.ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. വി ജോഷിത ടീമിലെ മലയാളിതാരമായി. 6 വിക്കറ്റുകളാണ് ജോഷിത നേടിയത്. വയനാട് കല്‍പ്പറ്റ സ്വദേശിയാണ് ജോഷിത.

Read More

ബിസിസിഐ അന്താരാഷ്ട്ര വനിത ക്രിക്കറ്റര്‍ പുരസ്‌കാരം സ്മൃതി മന്ദാനക്ക്

        ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) യുടെ 2025-ലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. 2021-ലും 2022-ലും ഇതേ പുരസ്‌കാരം താരം നേടിയിരുന്നു. ഏകദിനങ്ങളില്‍, 57.46 ശരാശരിയില്‍ 747 റണ്‍സ് സ്മൃതി സ്വന്തം പേരില്‍ കുറിച്ചിരുന്നു. പോയ വര്‍ഷത്തില്‍ നാല് ഏകദിന സെഞ്ചുറികള്‍ നേടിയത് വനിത ക്രിക്കറ്റിലെ റെക്കോര്‍ഡാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) വനിത ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍…

Read More

ഇംഗ്ലണ്ടിനെതിരായ ടി 20 മത്സരത്തിൽ ഇന്ത്യക്ക്  15 റൺസ് വിജയം;പരമ്പര ഉറപ്പാക്കി ഇന്ത്യ

പുനെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. അവസാനം വരെ നടകീയത നിറഞ്ഞ നാലാം പോരാട്ടത്തില്‍ 15 റണ്‍സിന്റെ ആവേശ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര 3-1നു ഉറപ്പാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ പോരാട്ടം 19.4 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ കളി തിരികെ പിടിച്ചത്. കളി ആവേശകരമായിരുന്നു. അവസാന പന്ത് വരെ ജയ സാധ്യത രണ്ട് പക്ഷത്തേക്കും വന്നു….

Read More

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലിൽ

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് വനിതകള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 ഓവറില്‍ 117 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ഇന്ത്യന്‍ ബോളര്‍മാരില്‍ പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. പരുണികയാണ് കളിയിലെ…

Read More

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ. ബിഹാറിനെ ഒരിന്നിം​ഗ്സിനും 169 റൺസിനും തോൽപ്പിക്കുവാൻ സച്ചിൻ ബേബിയുടെ സംഘത്തിന് രണ്ട് ദിവസം മാത്രം മതിയായിരുന്നു. ആറ് വർഷത്തിന് ശേഷമാണ് കേരളം രഞ്‍ജി ട്രോഫിയിൽ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. രണ്ട് ഇന്നിം​ഗ്സിലുമായി ജലജ് സക്സേന 10 വിക്കറ്റ് വീഴ്ത്തി. സ്കോർ കേരളം ഒന്നാം ഇന്നിം​ഗ്സിൽ 351. ബിഹാർ ആദ്യ ഇന്നിം​ഗ്സിൽ 64, രണ്ടാം ഇന്നിം​ഗ്സിൽ 118 (ഫോളോ ഓൺ). നേരത്തെ രണ്ടാം ദിവസം രാവിലെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 302…

Read More

നീന്തലിൽ ഹർഷിത ജയറാം; ദേശീയ ​ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം

ഡെറാഡൂൺ: ദേശീയ ​ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തലിലാണ് കേരളത്തിന്റെ സുവർണ നേട്ടം. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമാണ് കേരളത്തിനു സ്വർണം സമ്മാനിച്ചത്. 2.42.38 മിനിറ്റിലാണ് താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പുരുഷ വിഭാ​ഗം നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ട വെങ്കലം നേടിയിരുന്നു. നേരത്തെ വനിതകളുടെ ഭാരോദ്വഹനത്തിലാണ് കേരളം ആദ്യ സ്വർണം നേടിയത്. സുഫ്‌ന ജാസ്മിനാണ് സ്വർണം നേടിയത്. വനിതകളുടെ 45കിലോ വിഭാഗത്തിലാണ് നേട്ടം. തൃശൂർ വേലുപാടം സ്വദേശിയാണ് സുഫ്‌ന…

Read More

നാഷണൽ ഗെയിംസ് 2025; സുഫ്‌നയിലൂടെ കേരളത്തിന് ആദ്യ സ്വർണം

38ാം ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം. വനിതാ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തിൽ സുഫ്‌ന ജാസ്മിനാണ് കേരളത്തിന് സ്വർണ മെഡൽ നേടി തന്നത്. ഇന്നലെ നീന്തലിൽ ഇരട്ട മെഡലുമായി സജൻ പ്രകാശ് കേരളത്തിന്റെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടിരുന്നു. 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നിവയില്‍ വെങ്കല മെഡലുകളാണ് സജന്‍ നേടിയത്.

Read More

‘ഞാൻ മറ്റ് സ്ത്രീകളെ തൊടാറില്ല’; ടൂർണമെന്റിനിടെ വൈശാലിക്ക് കൈക്കൊടുക്കാതെ ഉസ്ബെക്ക് താരം

        ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെൻറിനിടെ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ച് ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ്. നെതർലൻഡ്‌സിലെ വിക് ആൻ സീയിൽ നടക്കുന്ന ടൂർണമെന്റിനിടെയാണ് സംഭവം. വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയെങ്കിലും കൈ കൊടുക്കാൻ ഉസ്ബെക്ക് താരം വിസമ്മതിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി നോദിർബെക് യാക്കുബോയെവ് രംഗത്തെത്തി. താൻ അനാദരവൊന്നും ഉദ്ദേശിച്ചില്ലെന്നും മതപരമായ കാരണങ്ങളാലാണ് ഹസ്തദാനം ചെയ്യതിരുന്നതെന്ന് ഉസ്ബെക്ക് താരം വിശദീകരിച്ചു. തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായെങ്കിൽ ക്ഷമ ചോദിക്കുന്നതായും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial