Headlines

സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി; ബംഗാളിന് 33-ാംകിരീടം

സന്തോഷ് ട്രോഫിയിൽ ഇഞ്ചുറി ടൈമിൽ റോബി ഹൻസ്ദ നേടിയ നിർണ്ണായക ഗോളിൽ കേരളത്തെ തോൽപ്പിച്ച് ബംഗാളിന് കിരീടം. 78 തവണ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ 33-ാം കിരീടമാണ് ബംഗാളിന്റെത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ നിശ്ചിത സമയത്തും ഗോൾ രഹിതമായതിന് ശേഷമായിരുന്നു കേരളത്തിന്റെ നിർഭാഗ്യമായി ബംഗാളിന്റെ ഇഞ്ചുറി ടൈം ഗോൾ വന്നത്

Read More

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസിന് ജയം; ഇന്ത്യയെ തകർത്തത് 184 റൺസിന്

മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് ജയം. 184 റണ്‍സിനാണ് ഇന്ത്യയെ തകര്‍ത്തത്. 340 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 155ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സ് നേടിയ യശ്വസിയാണ് ടോപ് സ്‌കോറര്‍. ഇതോടെ ഓസിസ് പരമ്പയില്‍ 2-1ന് മുന്നിലെത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെഅവസാന ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്‌നിയില്‍ നടക്കും. ഓസീസ് മുന്നോട്ടുവച്ച 340 റണ്‍സ് വിജയലക്ഷ്യം ലാക്കാക്കിയിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (9), കെഎല്‍ രാഹുല്‍ (0), വിരാട് കോഹ്‌ലി…

Read More

ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപിക്ക് കിരീടം

ന്യൂയോർക്ക്: ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വിജയം. ഇന്ത്യയുടെ കൊനേരു ഹംപിയാണ് കിരീടം നേടിയത്. ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ നടന്ന മത്സരത്തിൽ 11-ാം റൗണ്ടിൽ ഇൻഡൊനീഷ്യയുടെ ഐറിൻ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് കൊനേരു ഹംപി കിരീടം സ്വന്തമാക്കിയത്. 8.5 പോയന്റോടെയാണ് ഹംപിയുടെ കിരീടനേട്ടം. ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 2019-ൽ മോസ്‌കോയിൽ നടന്ന മത്സരത്തിലും ഹംപി കിരീടം നേടിയിരുന്നു. ഇതോടെ, ചൈനയുടെ യു വെൻയുന് ശേഷം രണ്ടു തവണ ഫിഡെ ലോക റാപ്പിഡ്…

Read More

ജീന്‍സ് ധരിച്ചെത്തി; മാഗ്നസ് കാള്‍സനെ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി

ന്യൂയോര്‍ക്ക്: വസ്ത്രധാരണത്തില്‍ നിയമങ്ങള്‍ പാലിക്കാത്തതിന് നിലവിലെ ചാംപ്യന്‍ മാഗ്നസ് കാള്‍സനെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി. മത്സരത്തില്‍ ജീന്‍സ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ നോര്‍വീജിയന്‍ താരത്തിനെതിരെ നടപടിയെടുത്തത്. യുഎസിലെ ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയാണ് ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പിന് തുടക്കമായത്. ജീന്‍സ് ധരിച്ചെത്തിയ കാള്‍സണ് 200 ഡോളര്‍ പിഴ ചുമത്തിയ ഫിഡെ, ഉടന്‍ വസ്ത്രം മാറി വരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വസ്ത്രം മാറാന്‍ സാധിക്കില്ലെന്ന് കാള്‍സണ്‍ അധികൃതരെ അറിയിച്ചു. ഇതിനുപിന്നാലെയാണ് താരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി…

Read More

കേരളം സന്തോഷ് ട്രോഫി സെമിയിൽ

ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ. ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളത്തിന്റെ സെമിഫൈനൽ പ്രവേശനം. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം പകുതിയിലാണ് കേരളത്തിന്റെ വിജയഗോള്‍ പിറന്നത്. മത്സരത്തിന്റെ 72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. ഒരു മത്സരത്തിൽ പോലും പരാജയമറിയാതെയാണ് കേരളം സെമിയില്‍ എത്തിയത്.

Read More

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു; ഡിസംബർ 24 ന് വിവാഹം

ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശി വെങ്കടദത്ത സായിയാണ് വരൻ. സോഫ്റ്റ്‌വെയർ കമ്പനിയായ പൊസിഡെക്സ് ടെക്‌നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറാണ് വെങ്കടദത്ത സായി. ഡിസംബർ 22-ന് രാജസ്ഥാനിലെ ഉദയ്‌പുരിൽ വിവാഹ ചടങ്ങുകളും 24-ന് ഹൈദരാബാദിൽ വിവാഹ സത്കാരവും നടക്കും. ഇരു കുടുംബങ്ങളും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ട്. ഒരുമാസം മുൻപാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്ന് സിന്ധുവിന്റെ അച്ഛനും മുൻ വോളിബോൾ താരവുമായ പി.വി. രമണ പറഞ്ഞു. രണ്ട് ഒളിമ്പിക് മെഡലുകൾക്കുടമയാണ് പി വി സിന്ധു. 2016,…

Read More

പതിമൂന്ന് വയസുകാരന്‍ വൈഭവ് സൂര്യവംശി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ; 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്

ജിദ്ദ: പതിമൂന്ന് വയസുകാരന്‍ വൈഭവ് സൂര്യവംശിയെ ഐപിഎല്‍ താരലേലത്തില്‍ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. വാശിയേറിയ ലേലം വിളിക്ക് ശേഷം 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ താരലേലത്തിനെത്തുന്ന പ്രായം കുറഞ്ഞ താരമാണ് ബിഹാറില്‍ നിന്നുള്ള വൈഭവ് സൂര്യവംശി. ഹൈസ്‌കൂള്‍ ക്ലാസ് പിന്നിടും മുമ്പ് രാജ്യാന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മികച്ച പ്രകടനം തെളിയിച്ചിരുന്നു വൈഭവ്. വാങ്ങിയത് രാജസ്ഥാനാണെങ്കിലും വൈഭവിനെ ഐപിഎല്ലിലേയ്ക്ക് സ്വാഗതം ചെയ്ത് മിക്ക ടീമുകളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്….

Read More

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പെര്‍ത്തില്‍ 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റുണ്ട്. ബുമ്ര ടെസ്റ്റില്‍ ഒന്നാകെ എട്ട് വിക്കറ്റ് വീഴ്ത്തി. 89 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിലയുടെ ടോപ് സ്‌കോറര്‍….

Read More

കോഹ്ലിക്ക്  സെഞ്ചുറി ഓസ്ട്രേലിയക്ക് 534 റൺസ് വിജയ ലക്ഷ്യം

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് നേടി ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റിന് 12 എന്ന നിലയിലാണ് ഓസ്ട്രേലിയ. ബൂംറ 2 വിക്കറ്റും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. 7 വിക്കറ്റ് കൈവശമുള്ള ഓസ്ട്രേലിയക്ക് വിജയിക്കാൻ ഇനി 522 റൺസ് നേടണം.161 റൺസ് നേടി പുറത്തായ യശസ്വി ജയ്സ്വാൾ ഇന്ത്യയുടെ…

Read More

മെസിയും സംഘവും കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് റിപോര്‍ട്ട്. കേരളത്തിലേക്ക് രണ്ട് സൗഹൃദ മത്സരം നടത്താന്‍ തീരുമാനിച്ചതായും ഇതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകാരം നല്‍കിയെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്നുമാണ് റിപോര്‍ട്ട്. മെസിയടക്കമുള്ള താരങ്ങള്‍ ടീമിനൊപ്പമുണ്ടാകുമെന്നും ഇതിനായി ആവശ്യമുള്ള വമ്പിച്ച തുക സ്‌പോണ്‍സര്‍മാര്‍ മുഖേന കണ്ടെത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അര്‍ജന്റീന ടീമും ഏഷ്യയിലെ പ്രമുഖ ടീമുമായുള്ള മത്സരമായിരിക്കും നടക്കുക. ഏകദേശം നൂറു കോടിയുടെ ചെലവ് ഇതിന് പ്രതീക്ഷിക്കുന്നുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial