വിനേഷ് ഫോഗട്ടിൻ്റെ അപ്പീലിൽ ഇന്നും വിധിയില്ല; വെള്ളിയാഴ്ച രാത്രി 9.30 ന് വിധി

പാരിസ്: ഒളിംപിക്‌സ് ഗുസ്തിയില്‍ വെള്ളി മെഡലിനായുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഇന്നും വിധിയില്ല. അപ്പീലില്‍ വെളളിയാഴ്ച രാത്രി 9.30 ക്ക് വിധി പ്രഖ്യാപിക്കുമെന്നാണ് അന്താരാഷ്ട്ര കായിക കോടതി അറിയിച്ചിരിക്കുന്നത്. മൂന്നാംതവണയാണ് വിനേഷിന്റെ കേസ് വിധിപറയാന്‍ മാറ്റുന്നത്. വിധി വരാത്ത പശ്ചാത്തലത്തില്‍ രാത്രി 9.30-ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റി. ഫൈനലിലേക്ക് എത്തിയെങ്കിലും ഭാരക്കൂടുതലിന്റെ പേരില്‍ വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. ഫൈനല്‍ പോരിന് മുന്‍പ് നടത്തിയ പരിശോധനയില്‍ വിനേഷിന്റെ ഭാരം 50 കിലോയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്നു…

Read More

ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം ; അമൻ്റെ വിജയത്തോടെ ഇന്ത്യക്ക് ആറാം മെഡൽ

പാരിസ്: പാരിസ് ഒളിംപിക്‌സിൽ പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം. പോർട്ടറിക്കോ താരത്തിനെ പരാജയപ്പെടുത്തു അമൻ സെഹ്റാവത് ആണ് വെങ്കല മെഡൽ നേടിയത്. പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ ആറാം മെഡൽ നേട്ടമാണിത്. ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമൻറെ വിജയം. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയാണ് 21ക്കാരനായ…

Read More

ഒളിംപിക്സ് ജാവലിൻ നീരജ് ചോപ്രയ്ക്ക് വെള്ളി.

പാരിസ്: ടോക്യോയില്‍ ചരിത്രമെഴുതി സ്വന്തമാക്കിയ ഒളിംപിക്‌സ് ജാവലിന്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സാധിച്ചില്ല. പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇത്തവണ സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. നീരജിന്റെ വെള്ളി സീസണ്‍ ബെസ്റ്റിലൂടെയാണ് താരം സ്വന്തമാക്കിയത്. നീരജിന്റെ ആദ്യ ശ്രമം ഫൗളായി. രണ്ടാം ശ്രമത്തില്‍ താരം 89.45 മീറ്റര്‍ ദൂരം കടന്നു. പിന്നീടുള്ള നാല് ശ്രമങ്ങളും ഫൗളായി. രണ്ടാം ശ്രമത്തിലെ ദൂരമാണ് വെള്ളിയിലേക്ക് എത്തിച്ചത്. പാരിസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ അഞ്ചായി….

Read More

ഒളിംപിക്സ് ഹോക്കിയിൽ  ഇന്ത്യക്ക് വെങ്കലം ; വിജത്തോടെ കളമെഴിഞ്ഞ് പി ആർ ശ്രീജേഷ്

പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. ഹോക്കിയില്‍ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്‌പെയ്‌നിന്റെ ഗോള്‍. ഇതോടെ പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലായി. ഈ മത്സരത്തോടു കൂടി ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചു. പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ്…

Read More

ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു.

പാരിസ്: പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. എക്സിലൂടെ തന്റെ വിരമിക്കൽ അറിയിച്ചതാണ് താരം. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാൻ കരുത്തില്ലെന്നും എല്ലാവരോടും ക്ഷമിക്കണമെന്നുമാണ് വിനേഷ് ഫോഗട്ട് കുറിച്ചത്. ‘ഗുസ്തി ജയിച്ചു. ഞാൻ തോറ്റു. ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകർന്നു, ഇതിൽ കൂടുതൽ കരുത്ത് എനിക്കില്ല. വിട ഗുസ്തി 2001-2024. നിങ്ങളോട് എപ്പോഴും കടപ്പെട്ടിരിക്കും, ക്ഷമിക്കണം’ – എക്സിൽ വിനേഷ് കുറിച്ചു. വിനേഷിന്റെ വിരമിക്കൽ പ്രഖ്യാപനം ലോകം…

Read More

പാരിസിൽ‌ ഇന്ത്യയ്ക്ക് നിരാശ: വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; പ്രതിഷേധം അറിയിച്ച് ഇന്ത്യ

      പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോഗ്യയാക്കിയത്. അയോഗ്യയാക്കിയതോടെ വിനേഷ് ഫോഗട്ട് മെഡലുകൾ ഒന്നും ലഭിക്കില്ല. പട്ടികയിൽ അവസാന നിരയിലേക്ക് താരത്തെ താഴ്ത്തി. പാരിസിൽ വെള്ളിയോ സ്വർണമോ ഇന്ത്യ പ്രതീക്ഷിച്ചിരിക്കെയാണ് താരത്തിനെ അയോഗ്യയാക്കിയത്. ഇന്ത്യൻ സംഘം പ്രതിഷേധം അറിയിച്ചു. വനിതകളുടെ…

Read More

ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ് അന്തരിച്ചു

ഇംഗ്ലണ്ടിന്റെ മുൻ ക്രിക്കറ്റ് താരം ഗ്രഹാം തോർപ് അന്തരിച്ചു. 55 വയസായിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡാണ് മരണം സ്ഥിരീകരിച്ചത്. “അതിയായ ദുഃഖത്തോടെ ഗ്രഹാം തോർപ്പിന്റെ മരണവാർത്ത അറിയിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ഞെട്ടല്‍ വാക്കുകള്‍ക്കൊണ്ട് അറിയിക്കാനാകുന്നതിലും അപ്പുറമാണ്,” ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയില്‍ പറയുന്നു. “ഇംഗ്ലണ്ടിന്റെ എക്കാലത്തെ മികച്ച ബാറ്റർമാരിലൊരാള്‍ എന്നതിലുപരി ആഗോളതലത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ആരാധിച്ചിരുന്ന താരം കൂടിയായിരുന്നു. 13 വർഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ അദ്ദേഹത്തിന്റെ മികവ് ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. പരിശീലകനെന്ന നിലയില്‍ വിവിധ…

Read More

പാരീസില്‍ ഇന്ത്യയ്ക്ക് ഇത് രണ്ടാം മെഡല്‍; മനു ഭാകര്‍ – സരബ്ജോത് സിങ് സഖ്യം വെടിവച്ചിട്ടത് വെങ്കലം; ഒരു ഒളിംപിക്‌സില്‍ ഒരിന്ത്യന് രണ്ട് മെഡല്‍ ചരിത്രത്തിലാദ്യം

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ രണ്ടു മെഡൽ സ്വന്തമാക്കി ഇന്ത്യ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ – സരബ്ജോത് സിങ് സഖ്യം വെങ്കലം ആണ് സ്വന്തമാക്കിയത്. ഇതോടെ പാരിസില്‍ ഇരട്ട മെഡല്‍ മനു ഭാകര്‍ സ്വന്തമാക്കി. ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മനു ഭാകര്‍ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു….

Read More

പാരീസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഷൂട്ടിംഗിൽ വെങ്കലം നേടി മനു ഭാക്കർ

പാരിസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ മനു ഭാക്കർ വെങ്കലമെഡൽ സ്വന്തമാക്കി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം. കൗമാരത്തിൽ തന്നെ ഇന്ത്യയുടെ ഷൂട്ടിംഗ് താരോദയമായി മനു…

Read More

പാരീസ് ഒളിംപിക്സിന് തിരിതെളിഞ്ഞു; സെയ്ൻ നദിയിൽ നടന്നത് കായിക ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ

പാരീസ്: 2024 ഒളിംപിക്സിന് തിരിതെളിഞ്ഞു. പാരീസിലെ സെയ്ൻ നദിയിൽ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. നദിക്കു കുറുകെയുള്ള ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്റെ ദേശീയ പതാകയുടെ നിറത്തിലുള്ള വർണക്കാഴ്ചയൊരുക്കി ഒളിംപിക് ദീപശിഖയെ പാരീസ് സ്വീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി. ഫ്രഞ്ച് അത്‌ലീറ്റ് മേരി ജോസ് പെരെക്കിയും ജൂഡോ താരം ടെഡ്ഡി റിനറിയും ചേർന്നാണ് ഒളിംപിക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial