
ഇന്ത്യ – ബംഗ്ലാദേശ് വനിതാ ട്വന്റി-20: മിന്നും താരമായി മിന്നുമണി. പരമ്പര ഇന്ത്യക്ക്
ധാക്ക: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച് ചരിത്രം സൃഷ്ടിച്ച മലയാളി താരം മിന്നു മണി മികച്ച ഫോം തുടരുന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ അത്ഭുതബൗളിങ്ങാണ് മിന്നു മണി പുറത്തെടുത്തത്. മത്സരത്തില്‍ നാലോവര്‍ ചെയ്ത മിന്നു വെറും ഒൻപത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റൈടുത്തു. ഒരു മെയ്ഡൻ ഓവര്‍ അടക്കമാണിത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 20 ഓവറില്‍ വെറും 95 റണ്‍സ് മാത്രമാണ് നേടാനായത്. 19 റണ്‍സെടുത്ത ഷഫാലി…