യുവേഫ സൂപ്പർകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്; വിജയം പെനൽറ്റി ഷൂട്ടൗട്ടിൽ

മാഞ്ചസ്റ്റർ : സെവിയ്യയെ ഷൂട്ടൗട്ടിൽ പരാജ്യപ്പെടുത്തി യുവേഫ സൂപ്പർ കപ്പ് കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം വഴങ്ങിയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 5-4 നാണ് സിറ്റി ജയിച്ചത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ സെവിയ്യ ലീഡ് ഉയർത്തി സിറ്റിയെ ഞെട്ടിച്ചു. ഇരുപത്തഞ്ചാം മിനുട്ടിൽ എൻ നെസിരിയിലൂടെയാണ് സെവിയ്യ ലീഡ് നേടിയത്. രണ്ടാം പകുതിയിൽ യുവതാരം കോൾ പാമറിലൂടെ സിറ്റി സമനിലപിടിച്ചു. ഇരുടീമുകളും സമനില തുടർന്നതോടെയാണ്…

Read More

മെസ്സിയുടെ ഗോളടി മേളം തുടരുന്നു, ഫിലാഡെൽഫിയയെ കീഴടക്കി ഇന്റർ മയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ

കരുത്തരായ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ലയണൽ മെസ്സിയുടെ ഇന്റർ മയാമി ലീഗ കപ്പ് ഫൈനലിൽ. ലീഗ് കപ്പിൽ തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ നേടിയ ലയണൽ മെസ്സിയുടെ പ്രകടനം തന്നെയാണ് ഇന്റർ മയമിയെ ഫൈനലിലേക്ക് നയിച്ചത്.ടൂർണമെന്റിലെ മെസ്സിയുടെ ഒൻപതാം ഗോളാണ് ഇന്ന് 20-ാം മിന്നിട്ടിൽ പിറന്നത്. ജോർഡി ആൽബയും മയാമിക്കായി ഗോൾ നേടി മത്സരം ആരംഭിച്ച് മൂന്നാം മിന്നിട്ടിൽ തന്നെ ഇന്റർ മയാമി ലീഡ് നേടി. ജോസഫ് മാർടിനെസാണ് മനോഹരമായ ഫിനിഷിംഗിലൂടെ മയമിയെ മുന്നിലെത്തിച്ചത്….

Read More

ഇന്ത്യയ്ക്ക് കിരീടം; ത്രില്ലര്‍ പോരാട്ടത്തിൽ മലേഷ്യയെ വീഴ്ത്തി ഏഷ്യൻ ചാമ്പ്യന്മാർ

ചെന്നൈ:ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ മലേഷ്യയെ 4-3ന് തോൽപ്പിച്ചു.ആദ്യ രണ്ട് ക്വാർട്ടറുകളിൽ മലേഷ്യ ഇന്ത്യയ്ക്ക് കനത്ത ഭീഷണിയായിരുന്നു സൃഷ്ടിച്ചത്. എന്നാൽ മൂന്നാം ക്വാർട്ടറിലെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി. ജുഗ്‌രാജ് സിംഗ്, ഹർമൻപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, അകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ഇന്ത്യയുടെ ഗോൾവല കാത്തത് പി.ആർ ശ്രീജേഷാണ്. സെമിയിൽ ജപ്പാനെ 4-0 ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. മലേഷ്യ ദക്ഷിണ കൊറിയയെ…

Read More

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ – മലേഷ്യ ഫൈനൽ

ചെന്നൈ:ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ – മലേഷ്യ ഫൈനൽ. ഇന്നലെ നടന്ന രണ്ടാം സെമിയിൽ ഏഷ്യൻ ഗെയിംസ് ചാംപ്യൻമാരായ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ലീഗ് റൗണ്ടിൽ ജപ്പാനോട് വഴങ്ങിയ 1-1 സമനിലയുടെ നിരാശ മറന്നാണ് സെമിയിലെ തകർപ്പൻ വിജയം. ആദ്യ സെമിയിൽ മലേഷ്യ നിലവിലെ ചാംപ്യൻമാരായ ദക്ഷിണ കൊറിയയെ 6-2ന് തോൽപ്പിച്ചു. ഞായറാഴ്ചയാണ് ഫൈനൽ. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയയെ നേരിടും .

Read More

ഇന്ത്യ– വെസ്റ്റിൻഡീസ് മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം

ഗയാന :വിന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20 യില്‍ 7 വിക്കറ്റുകളുടെ തകർപ്പൻ വിജയവുമായി ഇന്ത്യ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തി. 160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 17.5 ഓവറില്‍ വിജയം കണ്ടെത്തി. നേരത്തെ ആദ്യ 2 മത്സരങ്ങള്‍ വിജയിച്ച വിന്‍ഡീസ് പരമ്പരയില്‍ മുന്നിലാണ് (2-1) അടുത്ത മത്സരം ശനിയാഴ്ച്ച നടക്കും നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ്, നിശ്ചിത 20 ഓവറില്‍ വിൻഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണെടുത്തത്. ഓപ്പണര്‍മാരായ ബ്രാണ്ടന്‍ കിംഗും (42) കെയ്ല്‍ മയേഴ്സും…

Read More

ഇന്ത്യക്ക് വീണ്ടും തോൽവി, രണ്ടാം ട്വന്റി20യിൽ വിൻഡീസിന് രണ്ട് വിക്കറ്റ് വിജയം

പ്രൊവിഡൻസ് :വെസ്റ്റിൻഡീസിന് എതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് പരാജയം. രണ്ട് വിക്കറ്റിന്റെ വിജയമാണ് വെസ്റ്റിൻഡീസ് നേടിയത്. ഇതോടെ പരമ്പരയിൽ വെസ്റ്റിൻഡീസ് 2-0ന് മുന്നിൽ എത്തി.വെസ്റ്റിൻഡീസിന് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 7 നഷ്ടത്തിൽ 152 റൺസ് മാത്രമാണ് എടുത്തത്. ആദ്യ മത്സരം പോലെ മുൻ നിരയിൽ തിലക് വർമ്മ അല്ലാതെ ആർക്കും വലിയ സ്കോർ നേടാൻ സാധിച്ചില്ല. ഓപ്പണർ ഗിൽ 7 റൺസ് എടുത്ത് തുടക്കത്തിൽ തന്നെ പുറത്തായി. പിന്നാലെ…

Read More

ഓസ്‌ട്രേലിയൻ ഓപ്പൺ 2023: പുരുഷ സിംഗിൾസ് ഫൈനലിൽ പ്രണോയ് ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് പൊരുതിതോറ്റു.

ആവേശകരമായ പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് എച്ച്എസ് പ്രണോയ് പൊരുതി തോറ്റു.90 മിനിറ്റ് നീണ്ട പോരാട്ടത്തിൽ, ലോക 24-ാം നമ്പർ താരമായ വെങ്ങിനെതിരെ 9-21, 23-21, 20-22 ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് പരാജയപ്പെട്ടത്. മൂന്നാം ഗെയിമിൽ പ്രണോയ് 19-17 ന് മുന്നിട്ടുനിന്നതാണ്. കിരീടത്തിലേക്ക് വെറും രണ്ട് പോയന്റ് മാത്രമായിരുന്നു ദൂരം. എന്നാൽ അത്ഭുതകരമായി തിരിച്ചടിച്ച ചൈനീസ് താരം സ്കോർ 20-20 ന് സമനിലയിൽ പിടിച്ചു. പിന്നാലെ തുടർച്ചയായി രണ്ട് പോയന്റുകൾ കൂടി നേടി…

Read More

എച്ച്.എസ്. പ്രണോയ് ഓസ്ട്രേലിയന്‍ ഓപ്പൺ ഫൈനലിൽ; എതിരാളി ചൈനീസ് താരം

സിഡ്നി : ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ 500 ബാഡ്മിന്റന്‍ പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് ഫൈനലിൽ. സെമി പോരാട്ടത്തിൽ ഇന്ത്യൻ താരം പ്രിയാന്‍ഷു രജാവത്തിനെയാണ് പ്രണോയ് കീഴടക്കിയത്. സ്കോര്‍– 21–18, 21–12. പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ്ങാണ് പ്രണോയിയുടെ എതിരാളി. ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. നേരത്തേ ലോക രണ്ടാം നമ്പർ താരം ആന്റണി ഗിന്റിങ്ങിനെ അട്ടിമറിച്ചാണ് പ്രണോയ് സെമിയിലെത്തിയത്. പ്രിയാൻഷു, ഇന്ത്യൻ സഹതാരം കി‍ഡംബി ശ്രീകാന്തിനെയാണ് തോൽപിച്ചത്.

Read More

വിൻഡീസിനെതിരായ ആദ്യ ടി20 യില്‍ ഇന്ത്യക്ക് 4 റൺസ് പരാജയം

ട്രിനാഡ് .വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് പരാജയം. 150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. 4 റണ്‍സിന്‍റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. പവര്‍പ്ലേയില്‍ 2 വിക്കറ്റ് നഷ്ത്തില്‍ 54 റണ്‍സ് എന്ന നിലയില്‍ നിന്നുമാണ് വിന്‍ഡീസിനെ ഇന്ത്യ പിടിച്ചു നിര്‍ത്തിയത്.  ചഹലും…

Read More

മെസിയുടെ ഇരട്ട ഗോളിൽ ഇന്റർ മയാമി പ്രീക്വാർട്ടറിൽ

ലയണൽ മെസ്സിക്ക് അമേരിക്കയിൽ സ്വപ്ന തുടക്കമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മെസ്സിയുടെ ഇരട്ട ഗോളുകളിൽ ഇന്ന് ലീഗ്സ് കപ്പിൽ ഇന്റർ മയാമി ഒർലാണ്ടോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. മൂന്നിൽ രണ്ടു ഗോളുകളും മെസ്സിയുടേതായിരുന്നു. ഈ ജയത്തോടെ ഇന്റർ മയാമി ടൂർണമെന്റിന്റെ പ്രീക്വാർട്ടറിലേക്ക് കടക്കുകയും ചെയ്തു. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. റോബേർട് തോമസ് ടെയ്ലറിന്റെ പാസ് നെഞ്ചിൽ ഏറ്റുവാങ്ങി ഒരു വോളിയിലൂടെ മെസ്സി പന്ത് വലയിലേക്ക് എത്തിക്കുകയായിരുന്നു. 17-ാം മിനുട്ടിൽ അറോഹോ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial