Headlines

ഏഷ്യയുടെ രാജാക്കന്മാർ ഇന്ത്യ തന്നെ; ലങ്കൻ പടയെ ‘ എറിഞ്ഞോടിച്ച് ‘ സിറാജ്

കൊളംബോ: ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഏഷ്യാ കപ്പ് ചാമ്പ്യന്മാരായി ഇന്ത്യ. ശ്രീലങ്ക ഉയര്‍ത്തിയ 50 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടമാവാതെ വെറും 6.1 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ എട്ടാമത് കിരീടമാണിത്. ഇന്ത്യക്കായി 23 റണ്‍സുമായി ഇഷാന്‍ കിഷനും 27 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും പുറത്താവാതെ നിന്നു. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയരെ 15.2 ഓവറില്‍ 50ന് ഇന്ത്യ പുറത്താക്കി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്….

Read More

ഏഷ്യയുടെ രാജാക്കന്മാരെ ഇന്നറിയാം; എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയും കിരീടം നിലനിർത്താൻ ശ്രീലങ്കയും

കൊളംബോ: ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ ശ്രീലങ്ക കലാശപ്പോര്. സൂപ്പര്‍ ഫോറില്‍ പാകിസ്താനെ തോൽപ്പിച്ചാണ് ശ്രീലങ്കൻ നിര ഫൈനലിൽ എത്തിയത്. എന്നാൽ ഇന്ത്യ പാകിസ്താനെയും ശ്രീലങ്കയെയും വീഴ്ത്തിയാണ് കലാശപ്പോരിന് തയ്യാറെടുക്കുന്നത്.ഏഷ്യാ കപ്പില്‍ എട്ടാം കിരീടം തേടിയാണ് രോഹിത് ശര്‍മ്മയും സംഘവുമിറങ്ങുന്നത്. എന്നാല്‍ കിരീടം നിലനിര്‍ത്തി ഏഴാം കിരീടത്തോടെ ഇന്ത്യക്കൊപ്പമെത്താമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക. സ്വന്തം സ്റ്റേഡിയം ലങ്കൻ നിരയ്ക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. കരുത്തുറ്റ ബാറ്റിങ്ങ് ബൗളിംഗ് നിരയുള്ള ഇന്ത്യയ്ക്ക് മുൻതൂക്കമുണ്ടെങ്കിലും ലങ്കൻ ടീമിനെ വിലകുറച്ച് കാണാൻ കഴിയില്ല. ബം​ഗ്ലാദേശിനെതിരെ…

Read More

പാകിസ്ഥാന്‍ പുറത്ത്,ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് സ്വപ്ന ഫൈനലില്ല; ത്രില്ലറില്‍ ജയിച്ച് ശ്രീലങ്ക കലാശപ്പോരിന്

കൊളംബൊ: ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ പുറത്ത്. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറില്‍ ശ്രീലങ്കയോട് രണ്ട് വിക്കറ്റിന് തോറ്റാണ് പാകിസ്ഥാന്‍ പുറത്തായത്. ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയാണ് ആതിഥേയരുടെ എതിരാളി. കൊളംബോ, പ്രമദാസ സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് നേടിയത്. 86 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക അവസാന പന്തില്‍…

Read More

ശ്രീലങ്കക്കെതിരെ 41 റൺസ് ജയം; ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആവേശ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അവസാനം വരെ പൊരുതിയ ലങ്ക ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച് 41.3വറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി.നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്. സ്കോര്‍ ഇന്ത്യ 49.1 ഓവറില്‍…

Read More

കുല്‍ദീപിന് മുന്നില്‍ കറങ്ങിവീണ് പാക്കിസ്ഥാന്‍,ഏഷ്യാ കപ്പില്‍ 228 റൺസിന്റെ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ. റിസര്‍വ് ദിനത്തിലേക്ക് നീണ്ട മത്സരത്തില്‍ 228 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി. 27 റണ്‍സെടുത്ത ഫഖര്‍ സമനും 23 റണ്‍സ് വീതമെടുത്ത അഗ സല്‍മാനും ഇഫ്തിഖര്‍ അഹമ്മദും 10 റണ്‍സെടുത്ത ബാബര്‍ അസമും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. പാക്കിസ്ഥാനെതിരെ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും…

Read More

കോഹ്ലിക്കും രാഹുലിനും സെഞ്ചുറി, പാകിസ്ഥാനു 357 റൺസ് വിജയലക്ഷ്യം

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ മികച്ച സ്കോർ നേടി ഇന്ത്യ. വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും തകർപ്പൻ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ഇരുവർക്കും മുൻപിൽ പാകിസ്ഥാൻ്റെ ബൗളിങ് നിര നിസ്സഹായരാവുകയായിരുന്നുനീണ്ട ഇടവേളയ്ക്ക് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ കെ എൽ രാഹുൽ 100 പന്തിൽ നിന്നുമാണ് തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ കെ എൽ രാഹുലിൻ്റെ ആറാം സെഞ്ചുറിയാണിത്. മറുഭാഗത്ത് 84 പന്തിൽ നിന്നുമാണ് കിങ് കോഹ്ലി തൻ്റെ…

Read More

യു എസ് ഓപ്പൺ പുരുഷസിംഗിൾസ് കിരീടം ജോക്കോവിച്ചിന്; ഗ്രാൻഡ്സ്ലാം നേട്ടത്തിൽ റെക്കോഡ്

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിം ഗിൾസിൽ കിരീടം ചൂടി സെർബിയയുടെ നൊവാക് ജോക്കോവിച്. ഫൈനലിൽ റഷ്യൻ കരുത്തൻ ഡാനിൽ മെദ്വെദെവിനെ വീഴ്ത്തിയാണ് ജോക്കോവിച് നാലാം തവണയും യു എസ് ഓപ്പൺ ചാമ്പ്യനാകുന്നത്. സ്കോർ 6-7, 7-6, 6-3 ജോക്കോവിചിന്റെ 24-ാം ഗ്രാൻസ്ലാം കിരീടമാണിത്. 2021ലെ ഫൈനലിൽ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോൾ റഷ്യൻ താരം മെദ്വദെവിനായിരുന്നു ജയം. ആ തോൽവിക്ക് മധുരപ്രതികാരവുമായി ഇന്നത്തെ വിജയം. ഇതോടെ ഓസ്ട്രേലിയൻ ഇതിഹാസം മാർഗരെറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ്സ്ലാം വിജയം എന്ന…

Read More

ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യനായി മലയാളി താരം കിരൺ ജോർജ്

ജക്കാർത്ത: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ ചാമ്പ്യനായി മലയാളി താരം കിരൺ ജോർജ്. ജപ്പാന്റെ കു തകഹാഷിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപ്പിച്ചുകൊണ്ടായിരുന്നു കിരണിന്റെ മിന്നും വിജയം. കഴിഞ്ഞ വര്‍ഷം പ്രിയാന്‍ഷു റാവത്തിനെ പരാജയപ്പെടുത്തി കിരണ്‍ ആദ്യ കിരീടം സ്വന്തമാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് ലോക ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടമണിയുന്നത്. ഇന്തോനേഷ്യൻ മാസ്‌റ്റേഴ്‌സിൽ മുത്തമിടുന്ന ആദ്യ ഇന്ത്യൻ താരമാണ് കിരൺ. കഴിഞ്ഞ വർഷം ഒഡീഷ ഓപ്പണിൽ കന്നി കിരീടം നേടിയ 23കാരനായ കിരൺ 56 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19,…

Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ്‌ : ഇന്ത്യ ഇന്ന് വീണ്ടും പാകിസ്താനെതിരെ, ഭീഷണിയായി മഴ

ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനായി ഇറങ്ങും. പാകിസ്താൻ ആണ് ഇന്ന് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താനെതിരെ ഇന്ത്യ കളിച്ചിരുന്നു. അന്ന് മഴ പെയ്തതിനാല്‍ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചതിനൊപ്പം മത്സരവും അവസാനിച്ചിരുന്നു. ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയുണ്ട്. മഴ ഇന്ന് പ്രശ്നമായാല്‍ നാളെ റിസേര്‍വ് ഡേ ഉണ്ട്. ഏഷ്യാ കപ്പില്‍ ഇന്ത്യ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളില്‍ മഴ പ്രശ്നമായിരുന്നു. രണ്ടാം മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു എങ്കിലും ആ മത്സരവും മഴ…

Read More

ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് എതിരെ

ഐ എസ് എല്‍ അടുത്ത സീസണ്‍ സെപ്റ്റംബര്‍ 21ന് ആരംഭിക്കും. പുതിയ സീസണ്‍ ഫിക്സ്ചര്‍ ഉടൻ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സീസണിലെ ഉദ്ഘാടന മത്സരവും കൊച്ചിയില്‍ തന്നെ നടക്കും. ഇത്തവണ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാകും ആദ്യ മത്സരം. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ സീസണിലെ വിവാദ പ്ലേ ഓഫില്‍ ആയിരുന്നു. ഈ മത്സരത്തോടെ കളി ആരംഭിക്കുന്നത് ആരാധകര്‍ക്ക് ആവേശം നല്‍കും. കഴിഞ്ഞ ഐ എസ് എല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial