Headlines

ഓസീസിനെ വിറപ്പിച്ച് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം: ഇന്ത്യയുടെ വിജയം ആറ് വിക്കറ്റിന്

ചെന്നൈ: ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഓസ്ട്രേലിയയെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യമായ 200 മറികടന്നു. തുടക്കത്തിലെ വൻ തകർച്ചയ്ക്ക് ശേഷമാണ് ഇന്ത്യ കരകയറിയത്. വിരാട് കോലി – കെ.എൽ രാഹുൽ സഖ്യമാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. വിരാട് കോലി 116 പന്തിൽ 85 റൺസ് നേടി പുറത്തായി. കെ.എൽ രാഹുൽ 115 പന്തിൽ 97 റൺസ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ രോഹിത് ശർമ, ഇഷാൻ…

Read More

ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ഇന്ത്യ-ഓസീസ് പോരാട്ടം ഉടൻ

ചെന്നൈ: ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികൾ. ചെന്നൈയിൽ ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നവംബർ 19ന് വിശ്വവിജയികളുടെ കിരീടം ഉയർത്താമെന്ന പ്രതീക്ഷകളുടെ ഭാരവുമായാണ് രോഹിത് ശർമ്മയും സംഘവും ചെപ്പോക്കിലെ കളിത്തട്ടിലേക്കിറങ്ങുന്നത്. ആദ്യപോരിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ആറാംകിരീടം ലക്ഷ്യമിടുന്ന ഓസ്ട്രേലിയ. സ്വന്തം നാട്ടുകാർക്ക് മുന്നിൽ കളിക്കുന്നതിന്റെ ആത്മ വിശ്വാസത്തിനൊപ്പം ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം റാങ്കിന്‍റെ തിളക്കവുമുണ്ട് ഇന്ത്യക്ക്. ശുഭ്മാൻ ഗില്ലിന്‍റെ ഡെങ്കിപ്പനി മാറിയില്ലെങ്കിൽ ഇഷാൻ…

Read More

മഴ മൂലം ഫൈനൽ ഉപേക്ഷിച്ചതോടെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യയ്ക്ക് സ്വർണം ലഭിച്ചത്. മത്സരം ഉപേക്ഷിച്ചപ്പോൾ ഉയർന്ന സീഡിങ് ഇന്ത്യയ്ക്ക് സ്വർണം ലഭിക്കാൻ കാരണമായി. അഫ്ഗാനിസ്ഥാൻ വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ക്രിക്കറ്റിലെ സ്വർണം കൂടിയായപ്പോൾ ഇന്ത്യയുടെ മെഡൽ നേട്ടം 101 ആയി. ക്രിക്കറ്റ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാൻ 18.2 ഓവറിൽ അഞ്ചിന് 112 എന്ന നിലയിൽ എത്തിയപ്പോഴാണ് മഴ പെയ്തത്. പിന്നീട് മഴ മാറിയെങ്കിലും…

Read More

ഏഷ്യൻ ഗെയിംസ് കബഡിയിലും സ്വർണം നേടി ഇന്ത്യൻ വനിതകൾ; 100 മെഡൽ നേട്ടവുമായി ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ കബഡിയിലും സ്വർണം നേടിയ ഇന്ത്യൻ വനിതകൾ. കബഡി ഫൈനലിൽ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തിയതാണ് ഇന്ത്യൻ വനിതകൾ സ്വർണം അണിഞ്ഞത്. ഇതോടെ 2023ലെ ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ മെഡൽ നേട്ടം 100-ൽ എത്തി. 25 സ്വർണവും 35 വെള്ളിയും 40 വെങ്കലവുമാണ് ഇതുവരെയുള്ള ഇന്ത്യയുടെ മെഡൽ ശേഖരം. കബഡി ഫൈനൽ 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം. 72 വർഷത്തെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ഏഷ്യൻ ഗെയിംസ്…

Read More

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം, പാരിസ് ഒളിംപിക്‌സിലേക്കും യോഗ്യത

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. വിജയത്തിനൊപ്പം ഇന്ത്യ അടുത്ത വർഷം പാരിസിൽ നടക്കുന്ന ഒളിംപിക്സിനും യോഗ്യത ഉറപ്പിച്ചു.ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ‘ഇരട്ട ഗോളുകൾ നേടി മുന്നിൽ നിന്നു നയിച്ചു. മൻപ്രീത് സിങ്, അഭിഷേക്, അമിത് രോഹിതാസ് എന്നിവരും ഇന്ത്യക്കായി ഗോളുകൾ നേടി.ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ നേടുന്ന നാലാം സ്വർണമാണിത്. നേരത്തെ 1966, 1998, 2014 വർഷങ്ങളിലാണ് സുവർണ നേട്ടം. ഗെയിംസിലുടനീളം അപരാജിത മുന്നേറ്റമാണ്…

Read More

ഏകദിന ലോകകപ്പ് മത്സരം കാണാനെത്തിയത് വെറും വിരലില്‍ എണ്ണാവുന്നവർ മാത്രം

അഹമ്മദാബാദ്: 120000 കാണികളെ ഉള്‍ക്കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാനെത്തിയത് വിരലില്‍ എണ്ണിയെടുക്കാവുന്ന കാണികള്‍ മാത്രം.ഏകദിന ലോകകപ്പിന്‍റെ ഉദ്ഘാടനപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചപ്പോള്‍ ബിസിസിഐ ഇത്രയും വലിയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല.ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തന്നെ കാണികള്‍ ഇത്രയും കുറഞ്ഞ ഉദ്ഘാടന മത്സരം ഉണ്ടാകുമോ എന്ന് സംശയമാണ്. ലോകകപ്പിന്‍റെ മത്സരക്രമം മാറ്റിമറിച്ചതും ടിക്കറ്റ് വില്‍പനയിലെ അപാകതകളുമെല്ലാം കാണികള്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് തടയാന്‍…

Read More

ലോകകപ്പ് ക്രിക്കറ്റ് ന്യൂസിലൻ്റ് ഒൻപത് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകർത്തു.

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർക്ക് അടിപതറി. ന്യൂസിലൻ്റ് ഒൻപത് വിക്കറ്റിനാണ് ഇംഗ്ലീഷ് പടയെ തുരത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം കിവികൾ അനായാസം മറികടന്നു. 13.4 ഓവർ ബാക്കി നില്ക്കേയാണ് ന്യൂസിലൻ്റ് വിജയം. കഴിഞ്ഞ ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരമായി ന്യൂസിലന്‍റിന് ഈ ജയം. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഡെവൺ കോൺവേ, രചിൻ രവീന്ദ്ര എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളാണ് കീവീസിന് മിന്നും ജയം സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 273 റണ്‍സാണ് അടിച്ചെടുത്തത്….

Read More

ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശ നാളുകൾക്ക് ഇന്ന് തുടക്കം; ഇംഗ്ലണ്ടും ന്യൂസിലന്റും ഇന്ന് കൊമ്പുകോർക്കും

അഹമ്മദാബാദ്: ലോകകപ്പിൻറെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാൻ ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രമാണ്. ആവേശനാളുകൾക്ക് ഇന്ന് മുതൽ തുടക്കമാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യമത്സരം നടക്കാൻ പോവുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും റണ്ണേഴ്സ് അപ്പായ ന്യൂസിലൻഡും തമ്മിലാണ് ആദ്യമത്സരം. ഒക്ടോബർ എട്ടിനാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെയാണ് നേരിടുക. 2011ന് ശേഷം ഇന്ത്യ ആതിഥേയരാവുന്ന ആദ്യത്തെ ലോകകപ്പ്. ആവേശത്തോടെ ഇന്ത്യൻ താരങ്ങൾ…

Read More

ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട സമ്മാനം; നീരജ് ചോപ്രയ്ക്ക് സ്വർണവും കിഷോർ കുമാറിന് വെള്ളിയും

ഹാങ്ചോ: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും നേടി ഇന്ത്യ. ലോക ഒന്നാം നമ്പർ താരം നീരജ് ചോപ്ര സ്വര്‍ണം കരസ്ഥമാക്കിയപ്പോൾ കിഷോർ കുമാർ ജന രണ്ടാം സ്ഥാനത്തെത്തി വെള്ളി നേടി. കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്സ് യോഗ്യതയുമായാണ് ജന ഹാങ്ചോയിൽ നിന്നു മടങ്ങുന്നത്. ഇന്ത്യൻ താരങ്ങളുടെ ശക്തമായ പോരാട്ടമായിരുന്നു ജാവലിൻ ത്രോ ഫൈനലിൽ ഹാങ്ചോയില്‍ നടന്നത്. നീരജ് ചോപ്ര രണ്ടാം ശ്രമത്തിൽ 84.49 മീറ്റർ എറിഞ്ഞപ്പോൾ, മൂന്നാം ശ്രമത്തിൽ…

Read More

ഏഷ്യൻ ഗെയിംസിൽ മലയാളിയുടെ ‘വെള്ളിച്ചാട്ടം’ ; ലോങ് ജമ്പിൽ ആൻസി സോജന് വെള്ളി മെഡൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ അഭിമാനമായി വീണ്ടും മലയാളി. ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജൻ വെള്ളി നേടി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശ്ശൂർ സ്വദേശിയാണ് ആൻസി സോജൻ. ഇതോടെ ഇന്ത്യക്ക് ലോങ് ജമ്പില്‍ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയതാകട്ടെ മലയാളി താരങ്ങളും. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണം. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം നേടി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial