Headlines

മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. മാർപാപ്പ ബോധവാനാണെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ നൽകി വരുന്നതായി വത്തിക്കാൻ അറിയിച്ചു. രോ​ഗം വൃക്കകളുടെ പ്രവർത്തനത്തെ നേരിയ രീതിയിൽ ബാധിച്ചു. ആശുപത്രി മുറിയിൽ ഇരുന്ന് പോപ്പ് ഞായറാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്തു. ലോകമെങ്ങും തനിക്കായി പ്രാർത്ഥിക്കുന്നവരോട് പോപ്പ്…

Read More

15 വർഷം തടവ്, 10 ലക്ഷം റിയാൽ പിഴ, മുന്നറിയിപ്പുമായി സൗദി; വ്യാപക പരിശോധനയിൽ ആയിരക്കണക്കിന് പേർ പിടിയിലായി

റിയാദ്: സൗദിയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നവർക്കും ഇത്തരക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ചെയ്‌തു കൊടുക്കുന്നവർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പ‌ദമായ ഇത്തരം നിയമലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിൽ കണ്ടെത്തിയാൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലാണ് കണ്ടെത്തുന്നതെങ്കിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്നും സൗദി അധികൃതർപൊതുജനങ്ങളോടാവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ നിയമ ലംഘനങ്ങളിലായി നിരവധി പേരെ അറസ്റ്റു…

Read More

‘തിരഞ്ഞെടുപ്പ് സമയത്ത് നമ്മൾ ഇന്ത്യയെ സഹായിക്കുന്നു. അവർ നമ്മളെ നന്നായി മുതലെടുക്കുകയാണ്’; ട്രംപ്

വാഷിങ്ടൺ: തിരഞ്ഞെടുപ്പുകൾക്കായി ഇന്ത്യക്ക് നൽകിവരുന്ന യുഎസ്എഐഡി (യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷ്ണൽ ഡെവലപ്പമെൻ്റ്) ഫണ്ടിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ വോട്ടർ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിദേശത്ത് ഗണ്യമായ തുക ചെലവഴിക്കുന്നതിന് പിന്നിലെ യുക്തി എന്താണെന്നും ട്രംപ് ചോദ്യം ചെയ്തു. ശനിയാഴ്ച നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിന്റെ (സിപിഎസി) സമാപന പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം. അമേരിക്ക പേപ്പർ ബാലറ്റിലേക്ക് മടങ്ങാൻ നിർദ്ദേിച്ച ട്രംപ് തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇന്ത്യയുടെ സഹായം തേടുകയും…

Read More

ബലൂൺ പൊട്ടിത്തെറിച്ച് നേപ്പാൾ ഉപപ്രധാനമന്ത്രിക്ക് പരുക്ക്; ഇന്ത്യക്കാരൻ അറസ്റ്റിൽ

ടൂറിസം പരിപാടിക്കിടെ ബലൂൺ പൊട്ടിത്തെറിച്ച് നേപ്പാള്‍ ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യൻ പൗരന്‍ അറസ്റ്റില്‍. ‘വിസിറ്റ് പൊഖാറ ഇയർ 2025’ എന്ന പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹൈഡ്രജൻ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ചതിന് ഉത്തരവാദി കമലേഷ് കുമാറെന്ന ഇന്ത്യന്‍ പൗരനാണെന്ന് പോലീസ് വ്യക്തമാക്കി. ഫെബ്രുവരി 15ന് രണ്ട് സെറ്റ് ഹൈഡ്രജൻ വാതകം നിറച്ച ബലൂണുകൾ പൊട്ടിത്തെറിച്ചാണ് അപകടം. ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി വൈദ്യുത സ്വിച്ച് വഴി മെഴുകുതിരികൾ തെളിച്ചു. ഹൈഡ്രജൻ നിറച്ച ബലൂണുകൾക്ക് തീപിടിച്ചത്…

Read More

ഇരട്ട നികുതി ഒഴിവാക്കല്‍, വ്യാപാരം, സാങ്കേതിക വിദ്യാ കൈമാറ്റം തുടങ്ങി നിരവധി കരാറുകളില്‍ ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇരട്ട നികുതി ഒഴിവാക്കല്‍, വ്യാപാരം, സാങ്കേതിക വിദ്യാ കൈമാറ്റം തുടങ്ങി നിരവധി കരാറുകളില്‍ ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു. ഇന്ത്യ- ഖത്തര്‍ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയര്‍ത്താനും, ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. ഡല്‍ഹി ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇതു സംബന്ധിച്ച കരാറുകളില്‍ ഇരു നേതാക്കളുടെയും സാന്നിധ്യത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും…

Read More

ബ്രോങ്കൈറ്റിസ് ബാധ: ഫ്രാൻസിസ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധ സ്ഥിരീകരിച്ചതിനാൽ കിത്സിക്കുന്നതിനും ആവശ്യമായ ചില രോഗനിർണയ പരിശോധനകൾക്കും വേണ്ടി ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചകായി വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫ്രാൻസിസ് പാപ്പക്ക് ബ്രോങ്കൈറ്റിസ് ബാധിച്ചതായി കണ്ടെത്തിയത്. ചെറുപ്പത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത ഫ്രാൻസിസ് പാപ്പ വളരെക്കാലമായി ആരോഗ്യപ്രശ്നങ്ങളുമായി പോരാടുകയാണ്. കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ് പാപ്പയെ ആശുപത്രിയിലെത്തിച്ചത്. ഇന്നും പതിവുപോലെ ഫ്രാൻസിസ് പാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More

സ്വീഡനിലെ സ്കൂളിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ വെടിവയ്പ്. ഓറെബ്രോ നഗരത്തിലെ സ്കൂളിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. സ്റ്റോക്കോം നഗരത്തിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഓറെബ്രോ. കുടിയേറ്റക്കാരും 20 വയസ്സു പിന്നിട്ടവരും പഠിക്കുന്ന ക്യാംപസ് റിസ്ബെർഗ്സ്കയിലാണ് വെടിവയ്പുണ്ടായത്. അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു

Read More

ട്രാഫിക് നിയമം കര്‍ശനമാക്കാന്‍ കുവൈറ്റ് ;കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പോയാല്‍  6 മാസം വരെ തടവ്

കുവൈറ്റ് : രാജ്യത്തെ ട്രാഫിക് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി കുവൈറ്റ്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ പുറത്തുപോയാൽ ഗുരുതര ട്രാഫിക് നിയമലംഘനമായിട്ടാണ് കണക്കാക്കുക. ഏപ്രിൽ 22 മുതലാണ് കുവൈറ്റിൽ പുതുക്കിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ വരുന്നത്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ പുറത്തുപോയാൽ ഗുരുതര ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് 2025 കമ്മിറ്റിയുടെ തലവൻ ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ അറിയിച്ചു. വാഹനത്തിൽ…

Read More

യുക്രൈനില്‍ വീണ്ടും റഷ്യൻ ഡ്രോണ്‍ ആക്രമണം; ഒമ്പതുപേര്‍ കൊല്ലപ്പെട്ടു, പതിമൂന്ന് പേര്‍ക്ക് പരിക്ക്

കീവ്: യുക്രൈനില്‍ വീണ്ടും റഷ്യൻ ഡ്രോണ്‍ ആക്രമണം. ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. പതിമൂന്ന് പേര്‍ക്ക് പരിക്ക്. വടക്കു കിഴക്കന്‍ യുക്രൈനില്‍ സുമി നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന് നേരെയാണ് റഷ്യ ഡ്രോൺ ആക്രമണം നടത്തിയത്. ഇന്നലെ (വ്യാഴം)യാണ് ദാരുണമായ ആക്രമണം നടന്നത്. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി അറിയിച്ചു. ആക്രമണത്തില്‍ അമ്പതിലധികം അപ്പാര്‍ട്ട്മെന്‍റുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായി. അഞ്ച് അപ്പാര്‍ട്ട്മെന്‍റുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇരുപതിലധികം കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. റഷ്യയുടെ കുര്‍സ്ക് പ്രവിശ്യയുടെ…

Read More

ആഫ്രിക്കയിൽ വീണ്ടും എബോള; മരിച്ച നഴ്‌സിന്റെ സമ്പർക്ക പട്ടികയിൽ 44 പേ​ർ

കമ്പാല: ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ വീണ്ടും ഭീതി പരത്തി എബോള രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ കമ്പാലയിൽ നഴ്സ് എബോള ബാധിച്ച് മരിച്ചതായി യുഗാണ്ടയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. മുലാഗോ ആശുപത്രിയിലെ 32കാരനായ പുരുഷ നഴ്സാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ദിയാന ആറ്റ്‍വിൻ പറഞ്ഞു. മരിച്ച നഴ്സിന്റെ രക്തവും മറ്റും പരിശോധിച്ചതിനെ തുടർന്നാണ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും രോഗികളുമടക്കം 44 പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു നിലവിൽ രാജ്യത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും ആറ്റ്‍വിൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial