ദക്ഷിണ കൊറിയയില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ചു: 29 മരണം

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു. മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 175 പേര്‍ യാത്രക്കാനും ആറ് പേര്‍ വിമാന ജീവനക്കാരുമാണ്. തായ്‌ലന്‍ഡില്‍ നിന്ന് വരികയായിരുന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പക്ഷി ഇടിച്ചാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. ലാന്‍ഡിംഗിനിടെ ടയറിന് പ്രശ്മുണ്ടായെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. ചികിത്സയിലുള്ള…

Read More

കൊടും തണുപ്പ് : ഗസയിൽ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു

ഗസ: ഗസയിലെ കൊടും തണുപ്പില്‍ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു. തെക്കന്‍ ഗസയിലെ അല്‍മവാസിയിലെ അഭയാര്‍ഥി കാംപിലാണ് 48 മണിക്കൂറിനിടെ മൂന്ന് കുട്ടികള്‍ കടുത്ത തണുപ്പില്‍ മരിച്ചത്. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് ഗസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അഭയാര്‍ഥി കാംപുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇസ്രായോലിന്റെ ആക്രമണത്തില്‍ ദിനംപ്രതി നിരവധി മനുഷ്യരാണ് അഭയാര്‍ഥികളായി തീരുന്നത്. റഫയുടെ പടിഞ്ഞാറുള്ള തീരപ്രദേശമായ അല്‍മവാസിയില്‍ കുടിയിറക്കപ്പെട്ട ആയിരകണക്കിന് ഫലസ്തീനികളാണ് അഭയം…

Read More

യുഎഇയിൽ തെക്കുകിഴക്കു ഭാഗത്തുനിന്നുള്ള ഉപരിതല ന്യൂനമർദം മൂലമുള്ള അസ്ഥിര കാലാവസ്ഥ വ്യാഴം വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയിൽ തെക്കുകിഴക്കു ഭാഗത്തുനിന്നുള്ള ഉപരിതല ന്യൂനമർദം മൂലമുള്ള അസ്ഥിര കാലാവസ്ഥ വ്യാഴം വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കുമെന്നും കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്നും അധികൃതർ പറഞ്ഞു. തീരപ്രദേശത്തും വടക്കുകിഴക്കൻ പ്രദേശങ്ങളിലും ഇടവിട്ടുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു പ്രദേശങ്ങളിൽ പൊടിപടലങ്ങൾ നിറയുമെന്നും അധികൃതർ അറിയിച്ചു. ആസ്മ ഉൾപ്പെടെയുള്ള അലർജികളുള്ളവർ പുറത്തിറങ്ങുമ്പോൾ ചെവിയും മൂക്കും മറയ്ക്കണം.

Read More

ചൈനയിൽ അഴിമതി ആരോപണത്തിന് വിധേയനായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ വധശിക്ഷ നടപ്പാക്കി

ബീജിങ്: ചൈനയിൽ അഴിമതി ആരോപണത്തിന് വിധേയനായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ വധശിക്ഷ നടപ്പാക്കി. രാജ്യത്തെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഹോഹോട്ട് സാമ്പത്തിക സാങ്കേതികവികസന മേഖലയുടെ മുൻ വർക്കിംഗ് കമ്മിറ്റി സെക്രട്ടറി ലി ജിൻപിംഗ് (64) എന്നയാളെയാണ് തൂക്കിലേറ്റിയത്. നോർത്ത് ഇന്നർ മംഗോളിയ ഓട്ടോണമസ് പ്രവിശ്യയുടെ ചുമതലയുണ്ടായിരുന്ന ലീ അനധികൃതമായി 421 മില്ല്യൺ അമേരിക്കൻ ഡോളർ സമ്പാദിച്ചെന്ന കേസിലാണ് വധശിക്ഷ നടപ്പാക്കിയത്. 2022 സെപ്റ്റംബറിലാണ് കോടതി ലീ ക്ക് വധശിക്ഷ വിധിച്ചത്. ഇത് 2024 ഓഗസ്റ്റിൽ അപ്പീലിൽ സ്ഥിരീകരിക്കുകയും…

Read More

തലവെട്ടി കൊല്ലുന്നതിന് തൊട്ടുമുമ്പ് കുറ്റവാളിക്ക് മാപ്പ് നല്‍കി ഇരയുടെ പിതാവ്; യുവാവിന് അപ്രതീക്ഷിത രക്ഷപ്പെടല്‍

തബൂക്ക്:തലവെട്ടി കൊല്ലുന്നതിന് തൊട്ടുമുമ്പ് കുറ്റവാളിയായ യുവാവിന് മാപ്പ് നല്‍കി ഇരയുടെ പിതാവ്. ഇതോടെ അവിശ്വസനീയമായി ജീവിതത്തിലേക്ക് തിരികെയെത്തി യുവാവ്. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. വധശിക്ഷ നടപ്പാക്കാനായി കുറ്റവാളിയെ ശിക്ഷ നടപ്പാക്കുന്ന മൈതാനത്ത് എത്തിക്കുകയും ആരാച്ചാരെത്തി തല വെട്ടാന്‍ തയ്യാറെടുപ്പ് നടത്തുകയും ചെയ്യുമ്പോഴായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ആണ് പ്രതിയായ അബ്ദുറഹ്‌മാന്‍ അല്‍ബലവിക്ക് മാപ്പ് നല്‍കിയത്. കൊലക്കേസില്‍ അറസ്റ്റിലായ അബ്ദുറഹ്‌മാന് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും…

Read More

കാബൂളില്‍ ചാവേര്‍ സ്‌ഫോടനം താലിബാന്‍ അഭയാര്‍ഥികാര്യ മന്ത്രി കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ താലിബാന്‍ മന്ത്രി കൊല്ലപ്പെട്ടു. അഭയാര്‍ഥി കാര്യ മന്ത്രി ഖലീല്‍ റഹ്മാന്‍ ഹഖാനി ആണ് കൊല്ലപ്പെട്ടത്. കാബൂളിലെ മന്ത്രാലയത്തിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തില്‍ ഹഖാനിയുടെ ഏതാനും സഹപ്രവര്‍ത്തകരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഹഖാനി ശൃംഖലയുടെ സ്ഥാപകാംഗമായ ജലാലുദ്ദീന്‍ ഹഖാനിയുടെ സഹോദരനാണ് ഖലീല്‍ റഹ്മാന്‍. ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ അടുത്ത ബന്ധു കൂടിയാണിദ്ദേഹം. 2021ലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തത്. യു എസ്-നാറ്റോ സേന അഫ്ഗാനില്‍ നിന്ന്…

Read More

സിറിയയിൽ നിന്നും അസദ് രക്ഷപ്പെട്ട വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി; വെടിവെച്ചിട്ടതായി സംശയം

തെഹ്റാൻ: സിറിയയുടെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രസിഡൻ്റ് ബഷർ അൽ അസദിന്റെ വിമാനം വെടിവെച്ചിട്ടതായി അഭ്യൂഹം. വിമതർ ദമാസ്കസ് പിടിച്ചെടുക്കുന്നതിന് മുൻപ് അൽ അസദ് ഐ.എൽ -76 എയർക്രാഫ്റ്റിൽ രക്ഷപെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ. റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം 3,650 മീറ്ററിലധികം ഉയരത്തിൽ സഞ്ചരിച്ച ശേഷം ലെബനീസ് അക്കറിന് സമീപമുള്ള ലെബനീസ് വ്യോമാതിർത്തിക്ക് പുറത്ത് വച്ച് താഴേക്ക് പതിച്ചതായി ഓപ്പൺ സോഴ്സ് ഫ്ലൈറ്റ് ട്രാക്കേഴ്‌സിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പറയുന്നു. . വിമാനം വെടിവെച്ചിട്ടതാകാമെന്ന്…

Read More

ഉറുഗ്വേയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവായ യമണ്ടു ഓര്‍സി തെരഞ്ഞെടുക്കപ്പെട്ടു

മോണ്ടെവിഡിയോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവായ യമണ്ടു ഓര്‍സി തെരഞ്ഞെടുക്കപ്പെട്ടു. മധ്യ-വലത് ഭരണസഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ അല്‍വാരോ ഡെല്‍ഗാഡോയെ ആണ് ഇടതു സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത് വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ അല്‍വാരോ ഡെല്‍ഗാഡോ പരാജയം സമ്മതിച്ച് രംഗത്തെത്തി. ചരിത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള 57കാരനായ ഓര്‍സി രണ്ട് പ്രാവശ്യം ബ്രോഡ് ഫ്രണ്ട് സഖ്യത്തിന്റെ മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും രാജ്യം ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നുവെന്ന് വിജയം ആഘോഷിക്കുന്ന പ്രവര്‍ത്തകരോട് ഓര്‍സി പറഞ്ഞു….

Read More

ഇത് അമേരിക്കയുടെ സുവർണയുഗം: വോട്ടർമാർക്ക് നന്ദി പറഞ്ഞ് ട്രംപ്

വാഷിങ്ടൻ: അമേരിക്കയുടെ 47ാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം നന്ദിയറിച്ചിരിക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലെത്തിയത്. അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്നും ഒരു അനധികൃത കുടിയേറ്റക്കാരനേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും, ജയത്തിന് പിന്നാലെ ട്രംപ് പ്രഖ്യപിച്ചു. വലിയ രാഷ്ട്രീയ വിജയമാണ് ട്രംപ് നേടിയത്. അമേരിക്കയുടെ സുവര്‍ണകാലം വന്നെത്തിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു. പോപ്പുലര്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി രാജ്യത്തിനും…

Read More

ജനറല്‍ ലുഓങ് കുഓങ് വിയറ്റ്‌നാം പ്രസിഡന്റ്

ഹാനോയ്: വിയറ്റ്‌നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ് (67) തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ 440 അംഗങ്ങളുടേയും പിന്തുണയോടെയാണ് കുഓങ് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുമെന്നും, ഭരണസ്ഥിരത ഉറപ്പു വരുത്തുമെന്നും കുഓങ് പറഞ്ഞു.നിലവിലെ പ്രസിഡന്റ് ടോ ലാം രാജ്യത്തെ ഏറ്റവും പ്രധാന പദവിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടരും. ജൂലൈയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഫു ട്രോങ് അന്തരിച്ചതിനെത്തുടര്‍ന്നാണ് ടോ ലാം ചുമതലയേറ്റെടുത്തത്. 2026 വരെയാണ് പുതിയ ഭരണസംവിധാനം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത വേദിയായ പോളിറ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial