Headlines

പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറുകപുത്തൂർ ചാഴിയാട്ടിരിയിൽ നിവേദ്യയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് തൃത്താലയിൽ ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. മുറി അടച്ചിട്ട നിലയിലായിരുന്നു. നിവേദ്യക്ക് മറ്റ് വിഷമങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നതായി അറിവില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എരുമപ്പെട്ടി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് നിവേദ്യ. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: