കൊല്ലം: ചിതറയില്‍ പട്ടാപ്പകല്‍ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടമ്മയെ ബലാത്സംഗം ചെയ്തു. ചല്ലിമുക്ക് സ്വദേശിയായ 22 വയസുകാരന്‍ വിഷ്ണുവാണ് പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ്‌ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കേസിനാസ്പദമായ സംഭവം. കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ വിഷ്ണു വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവും കുട്ടിയും വീട്ടില്‍ ഇല്ലാത്ത സമയത്താണ് വിഷ്ണു എത്തിയത്. കതകിന് മുട്ടി വിളിച്ചപ്പോള്‍ ശബ്ദം കേട്ട് യുവതി ജനലിലൂടെ നോക്കി. കുടിക്കാന്‍ ഇത്തിരി വെളളം തരുമോന്ന് വിഷ്ണു ചോദിച്ചു. ഇതോടെ യുവതി കതക് തുറന്ന് കുടിക്കാന്‍ വെളളം കൊടുത്തു. അതുകിടിച്ചു തീര്‍ത്ത വിഷ്ണു വീണ്ടും ഒരു ഗഌസ് കൂടി വേണമെന്ന് ആവശ്യപ്പെട്ടു. വീണ്ടും വെള്ളം എടുക്കാന്‍ യുവതി അടുക്കളയിലേക്ക് പോയപ്പോള്‍ വിഷ്ണു വീടിനുളളിലേക്ക് അതിക്രമിച്ച് കയറി അടുക്കളയില്‍ വച്ച് യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. യുവതി ബഹളം വച്ചതോടെ വിഷ്ണു ഓടി രക്ഷപെട്ടു. അടുത്ത് വീടുകളൊന്നും ഇല്ലാത്ത പ്രദേശമാണ്. യുവതി പിന്നീട് നാട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചതോടെ വിഷ്ണുവിനെ പ്രദേശത്തു നിന്ന് തന്നെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. പ്രതി ലഹരിമരുന്നിന് അടിമയും നിരവധി കേസുകളില്‍ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു.

