Headlines

കനത്ത മഴയിൽ വയനാട് മുണ്ടക്കൈ പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നതിൽ ചൂരൽമലയിൽ ആശങ്ക

കൽപ്പറ്റ: കനത്ത മഴയിൽ വയനാട് മുണ്ടക്കൈ പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നതിൽ ചൂരൽമലയിൽ ആശങ്ക. കഴിഞ്ഞവർഷം ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് പണിത ബെയ്ലി പാലത്തിന്റെ തൊട്ടുതാഴെ കൂടിയാണ് പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നത്. പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുണ്ടക്കൈ- അട്ടമല റോഡ് മുങ്ങി. പ്രദേശത്തുള്ളവർക്ക് അധികൃതർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ വൈകീട്ട് മുതൽ പ്രദേശത്ത് കനത്തമഴയാണ് ലഭിക്കുന്നത്. പ്രദേശത്ത് 100 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മഴ കനത്തോടെയാണ് പുന്നപ്പുഴയിൽ ഒഴുക്ക് ശക്തമായത്. പുഴ കുത്തിയൊലിച്ച് ഒഴുകുന്നത് മലയിൽ മണ്ണിടിച്ചിൽ ഉണ്ടായത് കൊണ്ടാണോ എന്ന സംശയത്തിൽ റവന്യൂ അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ മണ്ണിടിച്ചിൽ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അധികൃതരുടെ നിഗമനം. എന്നാൽ വിശദമായി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: